Breaking News

News Desk

ചന്ദ്രയാൻ–3 വിക്ഷേപണം; നിർണായക മുന്നേറ്റം നടത്തി ഐഎസ്ആർഒ

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്ര ഉപരിതല പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ -3ന്‍റെ തയ്യാറെടുപ്പുകളിൽ നിര്‍ണായക മുന്നേറ്റവുമായി ഐഎസ്ആർഒ. ക്രയോജനിക് എഞ്ചിൻ സിഇ -20 ന്‍റെ ഫ്ലൈറ്റ് ആക്സപ്റ്റന്‍സ് ഹോട്ട് ടെസ്റ്റ് വിജയകരമായി പൂർത്തിയായി. ഇതോടെ വിക്ഷേപണ വാഹനത്തിന്‍റെ നിർണായക പരീക്ഷണ ദൗത്യങ്ങൾ പൂർത്തിയായി. ചന്ദ്രന്‍റെ ഇരുണ്ട ഭാഗമായ ദക്ഷിണധ്രുവത്തിന്‍റെ നിഗൂഢതകൾ തേടി പോയ ചന്ദ്രയാൻ -2 ന്‍റെ പിൻഗാമിയാണ് ചന്ദ്രയാൻ -3. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ തകർന്ന വിക്രം ലാൻഡറിനും പ്രയാൻ റോവറിനും …

Read More »

മരിച്ചയാൾക്കും ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം; അന്വേഷണം ആരംഭിച്ചു

കൊച്ചി: മരിച്ചയാൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിച്ചു. എറണാകുളം നോർത്ത് പറവൂർ സ്വദേശി പരേതനായ എം.പി. മുരളിയുടെ പേരിലാണ് 35,000 രൂപയ്ക്ക് ഉത്തരവായത്. മരിക്കുന്നതിന് മുമ്പാണ് അപേക്ഷ നൽകിയതെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നുമാണ് കുടുംബം വിശദീകരിച്ചത്. ദുരിതാശ്വാസ നിധി തട്ടിപ്പ് അന്വേഷിക്കുന്ന വിജിലൻസ് സംഘം ഇതിനെകുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വടക്കൻ പറവൂരിലുള്ള മുരളിയുടെ വീട്ടിൽ ഭാര്യയും മകളും മാത്രമാണ് ഇപ്പോൾ താമസിക്കുന്നത്. കയർ തൊഴിലാളിയായ മുരളി വൃക്ക സംബന്ധമായ …

Read More »

ബെല്ലി ഫാറ്റ് ആണോ പ്രശ്നം, പരിഹാരമുണ്ട്; മാർഗനിർദേശങ്ങളുമായി ആരോഗ്യ വിദഗ്ധർ

ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിയുന്നത് വിവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ആരോഗ്യ വിദഗ്ധർ. വിസറൽ ഫാറ്റ് അഥവാ വയറിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഇല്ലാതാക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. എന്നാൽ വളരെ ലളിതമായി ഈ പ്രശ്നം പരിഹരിക്കാനുള്ള മാർഗങ്ങൾ അവർ ചൂണ്ടികാണിക്കുന്നു. ഫൈബർ, പ്രോട്ടീൻ എന്നിവ കൊണ്ട് സമ്പന്നമായ ബ്രോക്കോളിയാണ് കൊഴുപ്പിനെതിരെയുള്ള പ്രതിരോധത്തിന് ഡയറ്റീഷ്യൻസ് ആദ്യമായി മുന്നോട്ടു വെക്കുന്നത്. പൊട്ടാസ്യം, വിറ്റമിൻ ഇ, വിറ്റമിൻ ബി6, കോപ്പർ, എന്നിങ്ങനെ ശരീരത്തിന് …

Read More »

എഴുന്നേറ്റ് നിൽക്കുന്ന രാജവെമ്പാല; ഭയപ്പെടുത്തുന്ന വീഡിയോ വൈറൽ

ലോകത്ത് ആളുകൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ജീവികളിലൊന്നാണ് പാമ്പ്. പാമ്പുകളുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. മിക്ക ആളുകൾക്കും ഇത് കാണാൻ വളരെ താൽപ്പര്യവുമുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ വന്യജീവികളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണിത്.  ഒരു രാജവെമ്പാലയുടെ വീഡിയോ ആണിത്. ഒരു രാജവെമ്പാലക്ക് ശരിക്ക് നിൽക്കാനും ഒരു മുതിർന്ന വ്യക്തിയുടെ കണ്ണുകളിലേക്ക് നേരെ നോക്കാനും സാധിക്കും …

Read More »

ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയും നർത്തകിയുമായ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ ശ്യാമപ്രസാദിന്‍റെ ഭാര്യയും നർത്തകിയുമായ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥയായിരുന്നു. അർബുദ ബാധിതയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. എറണാകുളം ചേന്ദമംഗലം സ്വദേശിയാണ്. ദൂരദർശനിലെ ആദ്യകാല അനൗൺസറായിരുന്നു. നർത്തകി, നിരവധി പരിപാടികളുടെ അവതാരക, പ്രൊഡ്യൂസർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പരസ്യ സംവിധായകനും നിർമ്മാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, വിദ്യാർത്ഥിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കൾ. സംസ്കാരം ബുധനാഴ്ച …

Read More »

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട നിയമനടപടികൾ ഒരു മാസത്തിന് ശേഷം സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എത്രപേർ ഹെൽത്ത് കാർഡ് എടുത്തിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും. ഹോട്ടൽ റെസ്റ്റോറന്‍റ് അസോസിയേഷൻ പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ചാണ് ഹെൽത്ത് കാർഡ് എല്ലാവർക്കും ലഭ്യമാക്കാൻ ഒരു മാസത്തെ സമയം കൂടി നീട്ടി നൽകിയത്. ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി രണ്ട് തവണ നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു മാസത്തേക്ക് കൂടി …

Read More »

യുവജന കമ്മിഷൻ അധ്യക്ഷയായി ചിന്ത കൈപ്പറ്റിയ ശമ്പളം 67.37 ലക്ഷം

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 1.14 കോടിയാണ് യുവജന കമ്മിഷനായി ചെലവഴിച്ചതെന്ന് മന്ത്രി സജി ചെറിയാൻ. ജീവനക്കാരുടെ ശമ്പളത്തിനും അംഗങ്ങളുടെ ഓണറേറിയത്തിനുമായി ഒരു കോടിയും ഓഫീസ് ചെലവുകൾക്കായി 14.27 ലക്ഷവും ചെലവഴിച്ചു. 2021-22ൽ കമ്മിഷൻ അധ്യക്ഷയ്ക്കും ഓഫീസ് ആവശ്യങ്ങൾക്കുമായി എടുത്ത കാറുകളുടെ വാടകയായി നൽകിയത് 22.66 ലക്ഷം രൂപയാണ്. രണ്ട് ടേമിലായി ആറു വർഷമായി കമ്മിഷൻ അധ്യക്ഷസ്ഥാനത്ത് തുടരുന്ന ചിന്ത ജെറോം 67.37 ലക്ഷം രൂപയാണ് …

Read More »

ലോകസമ്പന്നരില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇലോണ്‍ മസ്‌ക്

ആഗോള ശതകോടീശ്വര പട്ടികയിൽ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്. 18,700 കോടി ഡോളർ ആസ്തിയുമായി ബ്ലൂംബെർഗ് പട്ടികയിൽ ഒന്നാമതെത്തിയ മസ്ക്കിന് 2023ൽ ഇതുവരെ സമ്പത്തില്‍ 5,000 കോടി ഡോളറിൻ്റെ വർധനയുണ്ടായി. 18,500 കോടി ഡോളർ ആസ്തിയുള്ള ഫ്രഞ്ച് വ്യവസായി ബെർണാഡ് അര്‍നോയെയാണ് മസ്ക് മറികടന്നത്. ആമസോണിന്‍റെ ജെഫ് ബിസോസ് 11700 കോടി ഡോളർ ആസ്തിയുമായി മൂന്നാം സ്ഥാനത്താണ്. ടെസ്ലയുടെ ഓഹരി വില വർദ്ധിച്ചതിനാലാണ് മസ്കിന്‍റെ ആസ്തി വർദ്ധിച്ചത്. നിലവിൽ ടെസ്ലയിൽ …

Read More »

റിഷഭ് പന്തിന്‍റെ മടങ്ങിവരവിന് സമയമെടുക്കും: ഗാംഗുലി

മുംബൈ: റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ ഒരു വർഷമോ അതിൽ കൂടുതലോ സമയമെടുക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. പന്ത് ക്യാപ്റ്റനായിരുന്ന ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്‍റെ ഉപദേശകന്‍ കൂടിയാണ് ഗാംഗുലി. റിഷഭ് പന്തുമായി നിരവധി തവണ സംസാരിച്ചു. പന്ത് വളരെ കഠിനമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ റിഷഭ് പന്തിന്‍റെ തിരിച്ചുവരവ് നടന്നേക്കാമെന്ന് ഗാംഗുലി വ്യക്തമാക്കി. റിഷഭ് പന്തിന്‍റെ അഭാവത്തിൽ ഡൽഹി ക്യാപിറ്റൽസിന്‍റെ വിക്കറ്റ് കീപ്പർ …

Read More »

തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പ് പുനഃസ്ഥാപിച്ചു; പമ്പിങ് തുടങ്ങി

കൊച്ചി: കൊച്ചി തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പ് പുനഃസ്ഥാപിച്ചു. ഇന്ന് രാവിലെയാണ് പ്രശ്നം പരിഹരിച്ചത്. വെള്ളം പൈപ്പിലൂടെ കടത്തി വിട്ട് തുടങ്ങി. വീടുകളിലേക്ക് വെള്ളം എത്തിത്തുടങ്ങി. തമ്മനം ഭാഗത്ത് ഇന്നലെ ഉച്ചയോടെയാണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്. റോഡിൽ വലിയ വിള്ളൽ വീഴുകയും ചെയ്തിരുന്നു. പാഴൂർ പമ്പ് ഹൗസിൽ നിന്ന് ഇന്ന് മുതൽ പശ്ചിമ കൊച്ചിയിലും സമീപ പ്രദേശങ്ങളിലും കൂടുതൽ കുടിവെള്ളം ലഭ്യമാകും. പാഴൂരിൽ നിന്ന് രണ്ടാമത്തെ മോട്ടോറിലൂടെ വെള്ളം …

Read More »