പത്തനംതിട്ട: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനുള്ള സാധ്യത തള്ളാതെ ശശി തരൂർ. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും പാർട്ടി തീരുമാനത്തിന് ശേഷം തീരുമാനം മാറ്റണമോയെന്ന് ആലോചിക്കാമെന്നും തരൂർ പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു. “നിലവിലെ സാഹചര്യത്തിൽ ഒരു മത്സരത്തിന് ഞാൻ ഉദ്ദേശിക്കുന്നില്ല. പാർട്ടിയുടെ അന്തിമ തീരുമാനം അറിഞ്ഞ ശേഷം വീണ്ടും തീരുമാനമെടുക്കേണ്ടി വരും. എന്നാൽ നിലവിലെ സാഹചര്യത്തിൽ മറ്റുള്ളവർക്ക് വിട്ടുകൊടുക്കാം എന്നാണ്. എല്ലാം നേതൃത്വത്തിന്‍റെ കൈകളിലാണ്. അവർ തീരുമാനിക്കട്ടെയെന്നും” തരൂർ പറഞ്ഞു. തന്നെ …
Read More »കണ്ണൂർ കോടതി സമുച്ചയ നിർമാണ കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കു നൽകിയത് സ്റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നല്കിയ കണ്ണൂർ കോടതി സമുച്ചയ കരാർ സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഉയർന്ന തുക ക്വട്ടേഷൻ നൽകിയവർക്ക് എങ്ങനെയാണ് കരാർ നൽകുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. ഹർജിയിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. കണ്ണൂരിലെ ഏഴ് നില കോടതി സമുച്ചയത്തിന്‍റെ നിർമ്മാണത്തിന് ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ നൽകിയത് …
Read More »മക്കല്ലത്തെ മറികടന്ന് സ്റ്റോക്സ്; ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരം
മൗണ്ട് മൗംഗനുയി: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന റെക്കോർഡ് നേടി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ഇംഗ്ലണ്ട് ടീം മുഖ്യ പരിശീലകനും മുൻ ന്യൂസിലൻഡ് താരവുമായ ബ്രണ്ടൻ മക്കല്ലത്തിന്‍റെ റെക്കോർഡാണ് സ്റ്റോക്സ് തകർത്തത്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് സ്റ്റോക്സ് ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ രണ്ട് സിക്‌സറുകള്‍ നേടിയ താരം 33 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത് പുറത്തായി. 90 ടെസ്റ്റുകളിൽ നിന്നായി …
Read More »താലിബാൻ ഭീകരർ പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവം; പ്രതികരണവുമായി വെങ്കടേഷ് പ്രസാദ്
മുംബൈ: പാക്കിസ്ഥാനിലെ കറാച്ചിയിൽ താലിബാൻ ഭീകരർ പോലീസ് സ്റ്റേഷന് നേരെ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദ്. ആക്രമണത്തിൽ നിരപരാധികളാണ് കൊല്ലപ്പെട്ടതെന്നും അതിൽ ദുഃഖിതനാണെന്നും വെങ്കടേഷ് പ്രസാദ് ട്വീറ്റ് ചെയ്തു. “നിങ്ങൾ തീവ്രവാദികളെ പരിപോഷിപ്പിക്കുമ്പോൾ, ഇതാണ് നിങ്ങൾക്ക് തിരികെ ലഭിക്കുക. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയോർത്ത് സങ്കടമുണ്ട്”. വെങ്കടേഷ് പ്രസാദ് ട്വിറ്ററിൽ കുറിച്ചു. തീവ്രവാദികൾക്കെതിരെ ഒരു നിലപാട് സ്വീകരിക്കാൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ലെന്നും വെങ്കടേഷ് പ്രസാദ് വിമർശിച്ചു. …
Read More »ഭൂചലനത്തെ തുടർന്ന് കാണാതായ ഘാന ഫൂട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്സു മരിച്ചു
അങ്കാറ: തുർക്കിയിലുണ്ടായ ഭൂചലനത്തെ തുടർന്ന് കാണാതായ ഘാന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്സു മരിച്ചുവെന്ന് റിപ്പോർട്ടുകൾ. അറ്റ്സുവിന്റെ മൃതദേഹം കണ്ടെത്തിയതായി ഏജന്‍റ് സ്ഥിരീകരിച്ചുവെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കിഷ് ക്ലബ് ഹറ്റായസ്പോറിന് വേണ്ടിയാണ് അറ്റ്സു കളിച്ചുകൊണ്ടിരുന്നത്. ഈ മാസം ആറിന് നടന്ന ലോകത്തെ നടുക്കിയ ഭൂചലനത്തിൽ അറ്റ്സു താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് തകർന്നിരുന്നു. ഇതിന് ശേഷം അറ്റ്സുവിനെ കാണാതാവുകയായിരുന്നു. തുടക്കത്തിൽ താരത്തെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അധികൃതർ അത് നിഷേധിക്കുകയായിരുന്നു. തുടർന്ന് …
Read More »ഭൂചലനത്തെ തുടർന്ന് കാണാതായ ഘാന ഫൂട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്സു മരിച്ചു
അങ്കാറ: തുർക്കിയിലുണ്ടായ ഭൂചലനത്തെ തുടർന്ന് കാണാതായ ഘാന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്സു മരിച്ചുവെന്ന് റിപ്പോർട്ടുകൾ. അറ്റ്സുവിന്റെ മൃതദേഹം കണ്ടെത്തിയതായി ഏജന്‍റ് സ്ഥിരീകരിച്ചുവെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കിഷ് ക്ലബ് ഹറ്റായസ്പോറിന് വേണ്ടിയാണ് അറ്റ്സു കളിച്ചുകൊണ്ടിരുന്നത്. ഈ മാസം ആറിന് നടന്ന ലോകത്തെ നടുക്കിയ ഭൂചലനത്തിൽ അറ്റ്സു താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് തകർന്നിരുന്നു. ഇതിന് ശേഷം അറ്റ്സുവിനെ കാണാതാവുകയായിരുന്നു. തുടക്കത്തിൽ താരത്തെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അധികൃതർ അത് നിഷേധിക്കുകയായിരുന്നു. തുടർന്ന് …
Read More »രാജ്യത്തെ 10 അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും; ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്തെ അതീവ സുരക്ഷാമേഖലകളിലൽ ഉൾപ്പെട്ട് കൊച്ചി. ആറ് സംസ്ഥാനങ്ങളും ആൻഡമാൻ നിക്കോബാർ ദ്വീപുകളും ഉൾപ്പെടുന്ന 10 സ്ഥലങ്ങളെ അതീവ സുരക്ഷാ മേഖലകളാക്കി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവിറക്കിയത്. കുണ്ടന്നൂർ മുതൽ എം.ജി റോഡ് വരെയുള്ള പ്രദേശമാണ് കൊച്ചിയിലെ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. ഇത്തരം പ്രദേശങ്ങൾ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായേക്കാം. രാജസ്ഥാൻ, മധ്യപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നു രണ്ട് മേഖലകൾ വീതവും തെലങ്കാന, ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ …
Read More »മതവിദ്വേഷങ്ങൾ ഇല്ലാതാകുന്ന ആഘോഷം; മസ്ജിദിലെത്തുന്ന തെയ്യത്തെ വരവേറ്റ് പെരുമ്പട്ട ഗ്രാമം
പെരുമ്പട്ട: എളേരി പഞ്ചായത്തിലെ പെരുമ്പട്ട ഗ്രാമത്തിൽ കളിയാട്ടം ആഘോഷത്തിലൂടെ ഇല്ലാതായത് മതത്തിന് മേൽ മനുഷ്യൻ കല്പിച്ചിരുന്ന വേർതിരിവുകൾ. കെട്ടിയാടുന്ന വിഷ്ണുമൂർത്തി തെയ്യം മസ്ജിദ് സന്ദർശിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ നൂറ്കണക്കിന് ആളുകളാണ് ഗ്രാമത്തിലെത്തിയത്. കളിയാട്ടത്തിന്റെ അവസാനദിവസമായ കഴിഞ്ഞ ദിവസം ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ തെയ്യത്തെ പള്ളിയിലേക്ക് സ്വീകരിച്ചു. പള്ളിക്കമ്മിറ്റി ഭാരവാഹികളായ പുഴക്കര ഹമീദ് ഹാജി,എ.സി. റഷീദ്, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ പി.കെ.ലത്തീഫ് എന്നിവർ ഒത്തുചേർന്നാണ് തെയ്യത്തെ വരവേറ്റത്. മസ്ജിദ് ഭാരവാഹികളുടെ …
Read More »സ്‌പിന്നീസ് ദുബായ് 92 സൈക്കിൾ ചലഞ്ച്; ചില റോഡുകൾ താൽക്കാലികമായി അടയ്ക്കും
ദുബായ്: 2023 ഫെബ്രുവരി 19 ഞായറാഴ്ച നടക്കാനിരിക്കുന്ന സ്പിന്നീസ് ദുബായ് 92 സൈക്കിൾ ചലഞ്ച് മൂലം ചില റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഞായറാഴ്ച രാവിലെ 6 മുതൽ 10.30 വരെയാണ് ചലഞ്ച് നടക്കുക. ദുബായ് സ്പോർട്സ് സിറ്റി മുതൽ ഹെസ്സ സ്ട്രീറ്റ് വരെ, അൽ അസയേൽ സ്ട്രീറ്റ്, ഗാർൻ അൽ സബ്ഖ സ്ട്രീറ്റ്, ഫസ്റ്റ് അൽ ഖൈൽ റോഡ്, അൽ ഖമീല …
Read More »വിമാനം വൈകുന്നത് തുടരുന്നു; മസ്കറ്റ്-കൊച്ചി വിമാനം പുറപ്പെട്ടത് 4 മണിക്കൂർ താമസിച്ച്
മസ്കറ്റ്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നത് സ്ഥിരം സംഭവമാകുന്നു. വെള്ളിയാഴ്ച രാവിലെ 11.20ന് മസ്കറ്റിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 4 മണിക്കൂർ വൈകി 3.50നാണ് പറന്നുയർന്നത്. ഇതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. പലരും രാവിലെ 9 മണിക്ക് മുമ്പ് വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനം വൈകുന്ന വിവരം നേരത്തെ അറിയിച്ചിരുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. ദൂരെ നിന്ന് വിമാനത്തിൽ കയറാൻ എത്തിയവരാണ് ഏറെ ബുദ്ധിമുട്ട് നേരിട്ടതെന്ന് കോട്ടയം സ്വദേശി ഷിബു പറഞ്ഞു. …
Read More »