കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലുണ്ടായ തീ അണയ്ക്കാൻ പ്രവർത്തിച്ച അഗ്നിശമന സേനയ്ക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തവും അതുമൂലമുണ്ടാകുന്ന വിഷപ്പുകയും കൊച്ചിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് തീ അണയ്ക്കാൻ ദിവസങ്ങളോളം പ്രവർത്തിച്ച ഉദ്യോഗസ്ഥരെ ഹൈക്കോടതി അഭിനന്ദിച്ചത്. മാലിന്യ സംസ്കരണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകണം. കൊച്ചിക്കാരെ മുഴുവൻ പഠിപ്പിക്കുന്നതിനേക്കാൾ 1000 കുട്ടികളെ പരിശീലിപ്പിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാലിന്യ സംസ്കരണത്തിൽ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാനാവില്ലെന്നും മൂന്നാർ …
Read More »വേനൽ ചൂടിന് ആശ്വാസം; സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന ചൂടിൽ നട്ടം തിരിയുന്ന കേരളത്തിലെ ജനങ്ങൾക്ക് ഒടുവിൽ ആശ്വാസ വാർത്ത. സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇടിമിന്നൽ അപകടകരമാണ്. അവ മനുഷ്യന്‍റെയും മൃഗങ്ങളുടെയും ജീവിതത്തിനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഗാർഹിക ഉപകരണങ്ങൾക്കും വലിയ നാശനഷ്ടമുണ്ടാക്കുന്നു. അതിനാൽ, കാർമേഘം കാണാൻ …
Read More »ഡോക്ടർമാർ ഈ മാസം 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും
കൊച്ചി: സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ ഈ മാസം 17ന് പണിമുടക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. ഒ.പി വിഭാഗം പ്രവർത്തിക്കില്ല. അടിയന്തര ശസ്ത്രക്രിയകൾ, അത്യാഹിത വിഭാഗം, ഐസിയു എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അറിയിച്ചു. സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും, കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിലും പ്രതിഷേധിച്ചാണ് പണിമുടക്ക്. ചില …
Read More »ബുഷിന് നേരെ ഷൂ എറിഞ്ഞതിൽ ഇപ്പോഴും ദുഃഖമില്ല: മുൽതസർ അൽ സൈദി
ബാഗ്ദാദ്: ബുഷിന് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ ഇപ്പോഴും ദുഃഖമില്ലെന്ന് ഇറാഖി മാധ്യമപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ മുൽതസർ അൽ സെയ്ദി. വർഷങ്ങൾക്ക് ശേഷവും 2008 ൽ നടന്ന സംഭവത്തിൽ തനിക്ക് ഇപ്പോഴും ദുഃഖമില്ലെന്ന് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ മുൽതസർ പറഞ്ഞു. 20 വർഷം മുമ്പ് അധിനിവേശകരായി വന്ന അതേ ആളുകൾ തന്നെയാണ് പരാജയങ്ങളും അഴിമതിയും വകവയ്ക്കാതെ ഇപ്പോഴും ഭരിക്കുന്നത്. ഇത്തരത്തിലുള്ള കപട രാഷ്ട്രീയക്കാരെക്കുറിച്ച് അമേരിക്കയ്ക്ക് നന്നായി അറിയാമെന്നും മുൽതസർ അൽ …
Read More »പ്രതിപക്ഷ – ഭരണപക്ഷ ബഹളം; ലോക്സഭ 2 മണി വരെ നിർത്തിവെച്ചു
ന്യൂഡൽഹി: അദാനി വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും ബഹളം വെച്ചതോടെ ലോക്സഭ ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവച്ചു. ഇന്ത്യയിലെ ഭരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്ത് നടത്തിയ പ്രസ്താവനകൾ പ്ലക്കാർഡുകളായി ഉയർത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സഭയിൽ പ്ലക്കാർഡുകൾ ഉയർത്തരുതെന്ന് സ്പീക്കർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങാതെ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. ജെഡിയു, ബിആർഎസ്, …
Read More »കേന്ദ്രത്തിൻ്റെ ഓണ്‍ലൈന്‍ കോഴ്സിൽ പങ്കെടുക്കാൻ താലിബാൻ
കോഴിക്കോട്: വിദേശ പ്രതിനിധികൾക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് നടത്തുന്ന ‘ഇമേഴ്‌സിങ് വിത്ത് ഇന്ത്യൻ തോട്ട്സ്’ എന്ന 4 ദിവസത്തെ ഓൺലൈൻ കോഴ്സിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിൽ നിന്നുള്ളവരും പങ്കെടുക്കുമെന്ന് റിപ്പോർട്ട്. കോഴിക്കോട് ഐഐഎം മുഖേനയാണ് വിദേശകാര്യ മന്ത്രാലയം കോഴ്സ് സംഘടിപ്പിക്കുന്നത്. വിദേശകാര്യ മന്ത്രാലയമാണ് ക്ഷണം അയച്ചത്. താലിബാനുമായി ഇടപഴകാനുള്ള ഇന്ത്യയുടെ മറ്റൊരു ചുവടുവെപ്പാണ് ഈ നീക്കമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കോഴ്സ് ഓൺലൈനായതിനാൽ അഫ്ഗാനിസ്ഥാൻ, തായ്‌വാൻ, മാലി എന്നിവിടങ്ങളിൽ …
Read More »കോഴിക്കോട് ബസ് സ്കൂട്ടറിൽ ഇടിച്ച് മറിഞ്ഞു; ഒരു മരണം
മാവൂർ: കോഴിക്കോട് കൽപ്പള്ളിയിലുണ്ടായ ബസ് അപകടത്തിൽ ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ മാവൂർ അടുവാട് സ്വദേശി അർജുൻ സുധീറാണ് മരിച്ചത്. കോഴിക്കോട് നിന്ന് മാവൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ നിന്ന് വന്ന സ്കൂട്ടറിൽ ഇടിച്ച ബസ് നീർത്തടത്തിലേക്ക് മറിയുകയായിരുന്നു. ഒരു ബസ് യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. രാവിലെ 10.30 ഓടെയായിരുന്നു അപകടം.
Read More »സ്വപ്നയുടെ പരാതി; വിജേഷ് പിള്ളയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക പൊലീസ്
ബെംഗളുരു: സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കർണാടക പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കെ ആർ പുര പൊലീസ് സ്റ്റേഷനിൽ ആണ് ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇവർ കണ്ടുമുട്ടിയ ഹോട്ടലിൽ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറിൽ രജിസ്റ്റർ ചെയ്ത കേസ്. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണമാണ് നടത്തിയത്. സുറി ഹോട്ടലിൽ വെച്ച് വിജേഷ് പിള്ള തന്നെ …
Read More »ബെംഗളൂരുവിൽ വീപ്പയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം; സീരിയൽ കില്ലറെന്ന സംശയത്തിൽ പൊലീസ്
ബെംഗളൂരു: വീപ്പയിൽ ഉപേക്ഷിച്ച നിലയിൽ റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. രാജ്യത്തെ ആദ്യത്തെ സമ്പൂർണ എസി റെയിൽവേ സ്റ്റേഷനായ ബെംഗളൂരുവിലെ എസ്എംവിടി റെയിൽവേ സ്റ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുണികൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും 31 നും 35 നും ഇടയിൽ പ്രായമുള്ളയാളാണെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷൻ ഗേറ്റിന് സമീപം മൂന്ന് പേർ ഓട്ടോറിക്ഷയിൽ നിന്ന് വീപ്പ ഇറക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. …
Read More »ഏഷ്യൻ ഗെയിംസിൽ മത്സരിക്കാനാണ് ശ്രമം, ശേഷം വിരമിക്കും: മേരി കോം
ന്യൂഡൽഹി: സെപ്റ്റംബറിൽ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ മത്സരിക്കാനാണ് ശ്രമമെന്നും അത് തന്‍റെ അവസാന പ്രധാന ചാമ്പ്യൻഷിപ്പായിരിക്കാമെന്നും ബോക്സിങ് മുൻ വനിതാ ലോക ചാമ്പ്യൻ മേരി കോം. കഴിഞ്ഞ വർഷം കോമൺവെൽത്ത് ഗെയിംസ് സെലക്ഷൻ മത്സരത്തിനിടെ പരിക്കേറ്റ മേരി കോം കുറച്ചുകാലമായി മത്സരരംഗത്തുണ്ടായിരുന്നില്ല. “പരിക്ക് ഗുരുതരമായിരുന്നു. ശസ്ത്രക്രിയ ആവശ്യമായിരുന്നു. ഈ വർഷം കൂടിയേ എനിക്ക് മുന്നിലുള്ളൂ. അടുത്ത വർഷം വിരമിക്കേണ്ടി വരും.” നാളെ മുതൽ 26 വരെ ഡൽഹിയിൽ നടക്കുന്ന …
Read More »