Breaking News

ബെംഗളൂരുവിൽ വീപ്പയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം; സീരിയൽ കില്ലറെന്ന സംശയത്തിൽ പൊലീസ്

ബെംഗളൂരു: വീപ്പയിൽ ഉപേക്ഷിച്ച നിലയിൽ റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. രാജ്യത്തെ ആദ്യത്തെ സമ്പൂർണ എസി റെയിൽവേ സ്റ്റേഷനായ ബെംഗളൂരുവിലെ എസ്എംവിടി റെയിൽവേ സ്റ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുണികൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും 31 നും 35 നും ഇടയിൽ പ്രായമുള്ളയാളാണെന്നും പോലീസ് പറഞ്ഞു.

തിങ്കളാഴ്ച റെയിൽവേ സ്റ്റേഷൻ ഗേറ്റിന് സമീപം മൂന്ന് പേർ ഓട്ടോറിക്ഷയിൽ നിന്ന് വീപ്പ ഇറക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ട്രെയിൻ മാർഗമാണ് മൃതദേഹം എത്തിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി ഡോ.സൗമ്യലത പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ സമാനമായ രീതിയിൽ കണ്ടെത്തുന്ന മൂന്നാമത്തെ സ്ത്രീയുടെ മൃതദേഹമാണിത്. ഡിസംബറിൽ ബൈപനഹള്ളിയിലും ജനുവരിയിൽ യശ്വന്ത്പുരയിലും മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇതോടെ കൊലപാതകങ്ങൾക്ക് പിന്നിൽ സീരിയൽ കൊലയാളിയാകാമെന്ന സംശയത്തിലാണ് പൊലീസ്.

കഴിഞ്ഞ ഡിസംബർ ആറിനാണ് ബൈപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്‍റെ കംപാർട്ടുമെന്റിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ജനുവരി നാലിന് ബെംഗളൂരുവിലെ യന്ത്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ വീപ്പക്കുള്ളിൽ മൃതദേഹം കണ്ടെത്തി. മൂന്നുപേരും 30 വയസിന് മുകളിലുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. എല്ലാ കൊലപാതകങ്ങളിലും ഒരു സീരിയൽ കൊലയാളിയുടെ സാന്നിധ്യം സംശയിക്കുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …