ഭുവനേശ്വർ: ഒഡീഷയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 59 എച്ച്3എൻ2 ഇൻഫ്ലുവൻസ കേസുകൾ കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശേഖരിച്ച 225 സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് എച്ച്3എൻ2 ഇൻഫ്ലുവൻസ കേസുകൾ സ്ഥിരീകരിച്ചത്. പനി, ചുമ എന്നിവയുൾപ്പെടെയുള്ള സീസണൽ രോഗങ്ങൾക്ക് സമാനമാണ് രോഗലക്ഷണങ്ങളെന്ന് ഭുവനേശ്വറിലെ റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ ഡയറക്ടർ ഡോ.സംഘമിത്ര പതി വ്യക്തമാക്കി. ഇൻഫ്ലുവൻസ എ വൈറസിന്റെ വകഭേദങ്ങളാണ് എച്ച്1എൻ1, എച്ച്3എൻ2 എന്നിവ. സാധാരണയായി …
Read More »പ്രസംഗത്തിനിടെ ആളുകൾ ഇറങ്ങിപ്പോയി; ശാസിച്ച് എം വി ഗോവിന്ദൻ
കോട്ടയം: ജനകീയ പ്രതിരോധ ജാഥയിലെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോട്ടയം പാമ്പാടിയിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. പ്രസംഗത്തിനിടെ ആളുകൾ ഇറങ്ങിപ്പോയതിൽ എം വി ഗോവിന്ദൻ അസ്വസ്ഥനായിരുന്നു. ആളുകൾ രണ്ടാമതും ഇറങ്ങിപ്പോയപ്പോൾ അദ്ദേഹത്തിന് ദേഷ്യം വന്നു. യോഗം പൊളിക്കാൻ ചിലർ ഗവേഷണം നടത്തുകയാണെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. “ശ്ശ്, ഹലോ, അവിടെ ഇരിക്കാൻ പറ. ആളെ വിളിക്കാൻ വന്നതാ അങ്ങോട്ട്. മീറ്റിങ് എങ്ങനെ …
Read More »ഓസ്കാർ വേദിയിൽ രാം ചരണും ജൂനിയർ എന്ടിആറും നൃത്തം ചെയ്യില്ല
ഹോളിവുഡ്: ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ ഓസ്കാർ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനൽ സോങ്ങ് വിഭാഗത്തിൽ മത്സരിക്കുന്നതിനാലാണ് രാജ്യത്തിന് ഈ വർഷത്തെ ഓസ്കാർ ശ്രദ്ധേയമായത്. ഇതേ ഗാനം ഗോൾഡൻ ഗ്ലോബിൽ മികച്ച ഗാനത്തിനുള്ള അവാർഡ് നേടിയിരുന്നു. ഓസ്കാർ അവാർഡിന് പരിഗണിക്കപ്പെട്ടതിനുപുറമെ, ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഈ ഗാനം ഓസ്കാർ വേദിയിലും അവതരിപ്പിക്കും. രാഹുൽ …
Read More »അമിത് ഷാ ഇന്ന് തൃശൂരിൽ; ബി.ജെ.പി നേതൃയോഗത്തിൽ പങ്കെടുക്കും
തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ. ഉച്ചയ്ക്ക് 1.30ന് പുഴക്കൽ ലുലു ഹെലിപാഡിൽ ഇറങ്ങുന്ന അമിത് ഷാ ഉച്ചയ്ക്ക് രണ്ടിന് ശക്തൻ സമാധിയിൽ പുഷ്പാർച്ചന നടത്തും. വൈകിട്ട് മൂന്നിന് ജോയ്സ് പാലസ് ഹോട്ടലിൽ നടക്കുന്ന തൃശൂർ പാർലമെന്റ് മണ്ഡലം ബി.ജെ.പി നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച് മാർഗനിർദേശം നൽകും. വൈകിട്ട് അഞ്ചിന് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. തുടർന്ന് വടക്കുന്നാഥ ക്ഷേത്ര ദർശനം …
Read More »വായു ഗുണനിലവാര നിരീക്ഷണ സംവിധാനം എറണാകുളത്തെ ആശുപത്രികളിൽ സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: വായുവിന്റെ ഗുണനിലവാരത്തിനനുസരിച്ച് ശ്വാസകോശ സംബന്ധമായ അവസ്ഥകൾ വ്യത്യാസപ്പെടുന്ന രീതി നിരീക്ഷിക്കാൻ എറണാകുളത്ത് സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗം വരാനുള്ള സാധ്യത നേരത്തെ കണ്ടെത്താനും അത് തടയാനും ഇത് സഹായിക്കും. ഇതിനായി എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ആരോഗ്യ സ്ഥാപനങ്ങളിൽ ആധുനിക വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതുമൂലം രോഗം മൂർച്ഛിക്കുന്നതിന് മുമ്പുതന്നെ പ്രതിരോധ നടപടികൾ ആരംഭിക്കാനാകും. ഈ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് വഴി …
Read More »കൊച്ചിയിൽ മാസ്ക് നിർബന്ധം: ആരോഗ്യമന്ത്രി വീണാ ജോർജ്
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പുക ഉയർന്ന സാഹചര്യത്തിൽ ജനങ്ങൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിതല യോഗത്തിലാണ് തീരുമാനം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെയും ആശുപത്രികളുടെയും സഹകരണത്തോടെ ക്യാമ്പ് സംഘടിപ്പിക്കും. അർബൻ ഗ്യാസ് ക്ലിനിക്കുകൾ ആരംഭിക്കും. പകർച്ചവ്യാധികൾക്കെതിരെ നടപടി സ്വീകരിക്കും. ചൊവ്വാഴ്ച മുതൽ ആരോഗ്യ സർവേ നടത്തും. മൊബൈൽ യൂണിറ്റുകളും …
Read More »ബ്രഹ്മപുരം വിഷപ്പുക; മാലിന്യം ഇളക്കി വെള്ളം പമ്പ് ചെയ്യുന്നത് ഫലപ്രദമെന്ന് വിദഗ്ധ സമിതി
കൊച്ചി: ബ്രഹ്മപുരത്തെ പുക അണയ്ക്കാൻ മാലിന്യം ഇളക്കി വെള്ളം പമ്പ് ചെയ്യുന്ന നിലവിലെ രീതിയാണ് ഏറ്റവും ഫലപ്രദമെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. വിഷയത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് അധ്യക്ഷനായ വിദഗ്ധ സമിതി വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം ചേർന്നത്. പുക അണയ്ക്കാനുള്ള മറ്റ് മാർഗങ്ങൾ യോഗം ചർച്ച ചെയ്തെങ്കിലും ബ്രഹ്മപുരത്തെ സാഹചര്യത്തിൽ ഇവയൊന്നും ഫലപ്രദമല്ലെന്ന് യോഗം വിലയിരുത്തി. തീപിടിത്തത്തെ തുടർന്ന് അവശേഷിക്കുന്ന പുക പൂർണമായും അണയ്ക്കാനും ഭാവിയിൽ …
Read More »കോന്നി ബസ് അപകടം; നിർണായക കണ്ടെത്തലുമായി മോട്ടോർ വാഹന വകുപ്പ്
പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസിന്റെ സ്പീഡ് ഗവർണർ മുറിഞ്ഞ നിലയിൽ ആയിരുന്നെന്ന് കണ്ടെത്തൽ. വാഹനത്തിൽ ജിപിഎസ് സംവിധാനം ഉണ്ടായിരുന്നില്ല. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് നിർണായക കണ്ടെത്തൽ. പത്തനംതിട്ട കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 17 പേർക്ക് പരിക്കേറ്റിരുന്നു. കെഎസ്ആർടിസി ബസിലെയും കാറിലെയും ഡ്രൈവർമാർ ഉൾപ്പെടെ മൂന്ന് പേരുടെ നില ഗുരുതരമാണ്. പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് കോന്നി ബ്ലോക്ക് …
Read More »സിസിഎൽ; അവസാന മത്സരത്തിലും പരാജയപ്പെട്ട് കേരള സ്ട്രൈക്കേഴ്സ്
ജയ്പൂര്: സിസിഎല്ലിൽ ഒരു മത്സരം പോലും ജയിക്കാനാവാതെ കേരള സ്ട്രൈക്കേഴ്സ്. ഭോജ്പുരി ദബാംഗ്സിനോട് 76 റൺസിനാണ് കേരളം തോറ്റത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ അവസാന ഇന്നിംഗ്സിൽ ഭോജ്പുരി ദബാംഗ്സ് കേരളത്തിന് മുന്നിൽ വെച്ചത് വൻ വിജയ ലക്ഷ്യമാണ്. നിശ്ചിത 10 ഓവറിൽ സ്ട്രൈക്കേഴ്സിന് ജയിക്കാൻ വേണ്ടിയിരുന്നത് 164 റൺസായിരുന്നു. എന്നാൽ കേരളം 9.5 ഓവറിൽ 88 റൺസിന് ഓള്ഔട്ടായി. വിവേക് ഗോപൻ 20 പന്തിൽ 35 റൺസ് നേടി. കേരളത്തിന്റെ …
Read More »എം ശിവശങ്കറിന് ദേഹസ്വാസ്ഥ്യം; കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
കൊച്ചി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. ലൈഫ് മിഷൻ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുകയായിരുന്നു ശിവശങ്കർ. വൈകിട്ടാണ് ശാരീരിക അവശതയും ബുദ്ധിമുട്ടും ഉണ്ടെന്ന വിവരം ശിവശങ്കർ ജയിൽ അധികൃതരെ അറിയിച്ചത്. തുടർന്ന് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശിവശങ്കറിനെ ഡോക്ടർമാർ പരിശോധിച്ച് വരികയാണ്.
Read More »