Breaking News

ഓസ്കാർ വേദിയിൽ രാം ചരണും ജൂനിയർ എന്‍ടിആറും നൃത്തം ചെയ്യില്ല

ഹോളിവുഡ്: ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ ഓസ്കാർ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനൽ
സോങ്ങ് വിഭാഗത്തിൽ മത്സരിക്കുന്നതിനാലാണ് രാജ്യത്തിന് ഈ വർഷത്തെ ഓസ്കാർ ശ്രദ്ധേയമായത്.

ഇതേ ഗാനം ഗോൾഡൻ ഗ്ലോബിൽ മികച്ച ഗാനത്തിനുള്ള അവാർഡ് നേടിയിരുന്നു.
ഓസ്കാർ അവാർഡിന് പരിഗണിക്കപ്പെട്ടതിനുപുറമെ, ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഈ ഗാനം ഓസ്കാർ വേദിയിലും അവതരിപ്പിക്കും. രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും ചേർന്നാണ് ഗാനം അവതരിപ്പിക്കുന്നത്. ഓസ്കാർ ചടങ്ങിൽ രാം ചരണും ജൂനിയർ എൻടിആറും നാട്ടു നാട്ടു എന്ന ഗാനത്തിന് നൃത്തം ചെയ്യുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ രാം ചരണും ജൂനിയർ എൻടിആറും ഈ ഗാനത്തിന് നൃത്തം ചെയ്യാൻ വേദിയിൽ ഉണ്ടാകില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത.

അതേസമയം ഇന്ത്യൻ ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തി നേടിയ അമേരിക്കൻ നർത്തകിയും നടിയുമായ ലോറൻ ഗോട്‌ലീബാണ് ഓസ്കാർ വേദിയിൽ ഈ ഗാനത്തിന് ചുവടുവെയ്ക്കാൻ ഒരുങ്ങുന്നത്. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …