Breaking News

മാഞ്ചെസ്റ്റര്‍ സിറ്റി ലെജന്റ് സെര്‍ജിയോ അഗ്യൂറോ സിറ്റി വിടുന്നു; താരത്തെ ലക്ഷ്യമിട്ട് മൂന്ന് വമ്ബൻ ക്ലബ്ബുകൾ…

അര്‍ജന്റീനന്‍ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ നീണ്ട 10 വര്‍ഷത്തിനു ശേഷം മാഞ്ചസ്റ്റര്‍ സിറ്റി വിടുന്നു. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി പുറത്തിരുന്ന അഗ്യൂറോ അടുത്തിടെയാണ് കളി വീണ്ടും ആരംഭിച്ചത്.

കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന താരത്തെ റാഞ്ചാന്‍ ഇതിനോടകം തന്നെ മൂന്നു പ്രമുഖ ക്ലബ്ബുകള്‍ രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്.

ബാഴ്‌സലോണ, യുവന്റസ്, പി എസ് ജി തുടങ്ങിയ യൂറോപ്യന്‍ വമ്ബന്മാരാണ് താരത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നീണ്ട 10 വര്‍ഷത്തെ മാഞ്ചസ്റ്റര്‍ ജീവിതമാണ് ഇപ്പോള്‍ അവസാനിക്കാന്‍ പോകുന്നത്. 32 വയസ്സ് പ്രായമുള്ള താരത്തിന്റെ കരാര്‍ ഈ ജൂണോടു കൂടി അവസാനിക്കും. കരാര്‍ പുതുക്കാന്‍ ഗാര്‍ഡിയോള തയ്യാറല്ല എന്നാണ് വാര്‍ത്തകള്‍.

ഇതോടെ താരം ഫ്രീ ഏജന്റായി മാറും. കൊറോണ ഉണ്ടാക്കിയ സാമ്ബത്തിക ഞെരുക്കം, വന്‍കിട ക്ലബ്ബുകള്‍ ഫ്രീ ഏജന്റുമാരെ കൂടുതല്‍ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകും. ഇത് അഗ്യൂറോക്ക് ഗുണം ചെയ്തേക്കും.

സുവാരസിന്റെ വിടവ് നികത്താന്‍ പാടുപെടുന്ന ബാഴ്സ അഗ്യൂറോയ്ക്കായി രംഗത്തുണ്ട്. അര്‍ജന്റീനിയന്‍ സഹകളിക്കാര്‍ തമ്മിലുള്ള സൗഹൃദവും ഉപയോഗിക്കുന്നതാണോ എന്നും സംശയം ഉയരുന്നുണ്ട്.

റൊണാള്‍ഡോയ്ക്ക് നല്ലൊരു കൂട്ടുകെട്ട് എന്ന അര്‍ത്ഥത്തില്‍ യുവന്റസും താരത്തിനായി രംഗത്തുണ്ട്. അഗ്യൂറോയുടെ കടുത്ത ആരാധകന്‍ എന്ന് സ്വയം വിശേഷിപ്പിച്ച പോച്ചടിനോ, പി.സ്.ജി. മാനേജര്‍ ആയത് താരത്തിന് ഫ്രാന്‍സില്‍ നിന്ന് വിളിവരാനും കാരണമായേക്കും.

2011 സമ്മര്‍ ട്രാന്‍സ്ഫറില്‍ സിറ്റിയില്ലെത്തിയ അഗ്യൂറോയുടെ കരാര്‍ കാലാവധി അവസാനിക്കുകയാണ്. ഈ സീണിനു ശേഷം സിറ്റിയുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന് താരം തീരുമാനിച്ചു.

ഇക്കുറി 14 കളികളിലാണ് സിറ്റിക്കു വേണ്ടി അഗ്യൂറോ കളത്തിലിറങ്ങിയത്. താരം മൂന്ന് ഗോളുകളും നേടി. ക്ലബ്ബിനു വേണ്ടി ആകെ 384 കളികളില്‍ നിന്നും 257 ഗോളുകള്‍ നേടിയിട്ടുണ്ട്.

2012 ലെ പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ മറികടന്ന് സിറ്റിയെ ചാമ്ബ്യന്‍മാരാക്കിയത് അഗ്യൂറോ ആയിരിന്നു.

ആവേശകരമായ മത്സരത്തില്‍ 90-ാം മിനിറ്റ് വരെ രണ്ട് ഗോളുകള്‍ക്ക് പിന്നിലായിരുന്നു സിറ്റി. മത്സരത്തില്‍ ഇഞ്ചുറി ടൈമിലാണ് അഗ്യൂറോ ഗോള്‍ നേടി ആരാധകരെ വിസ്മയിപ്പിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …