Breaking News

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു; പ്രതികരണവുമായി പ്രധാനമന്ത്രി…

കൊവിഡ് 19 വ്യാപനത്തില്‍ ‍ ഇന്ത്യ മറ്റ് രാജ്യങ്ങളെക്കാള്‍ സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലി,അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച്‌ മരണനിരക്ക് ഇവിടെ കുറവാണെന്നാണ് റിപ്പോര്‍ട്ട്.

രോഗമുക്തി നിരക്ക് കൂടുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഗുരുതര സാഹചര്യം നിലനില്‍ക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത്, തെലുങ്കാന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ വൈദ്യസംഘത്തെ അയച്ചിട്ടുണ്ട്.

കൊവിഡിനെ പിടിച്ചുകെട്ടാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചേ മതിയാകൂ; രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു; ജൂലായ് 31 വരെ ലോക്ക് ഡൗൺ നീട്ടി…Read more

ഡല്‍ഹിയില്‍ സ്ഥിതിയില്‍ മാറ്റമില്ല. എന്നാല്‍ പരിശോധന നാലിരട്ടി വര്‍ധിച്ചിട്ടുണ്ട്. രോഗികളെ കണ്ടെത്താനുള്ള സിറോ സര്‍വേയും വീട് തോറുമുള്ള പരിശോധനയും തുടരുകയാണ്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,552 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഒരുദിവസം ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …