Breaking News

Breaking News

കോഴിക്കോട് ഡോപ്ലർ റഡാർ സ്ഥാപിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അനുമതി

തിരുവനന്തപുരം: കാലാവസ്ഥാ നിരീക്ഷണത്തിനായി കോഴിക്കോട് ഡോപ്ലർ റഡാർ (എക്സ്-ബാൻഡ്) സ്ഥാപിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് അനുമതി നൽകി. തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമേ കോഴിക്കോടും റഡാർ എത്തുന്നതോടെ കേരളം മുഴുവൻ റഡാർ നിരീക്ഷണത്തിലാകും. കണ്ണൂർ, തലശ്ശേരി വരെയായിരുന്നു കൊച്ചിയിലെ റഡാർ റേഞ്ച്. വടക്കൻ കേരളത്തിൽ റഡാർ ഇല്ലാത്തതിനാൽ പ്രളയകാലത്തടക്കം കൃത്യമായ കാലാവസ്ഥാ നിരീക്ഷണം നടത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. വടക്കൻ കേരളത്തിൽ റഡാറുകൾ സ്ഥാപിക്കണമെന്നത് കേരളത്തിന്‍റെ ദീർഘകാലമായുള്ള ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ദുരന്ത …

Read More »

പ്രഥമ വനിതാ പ്രീമിയർ ലീഗ്; ബാംഗ്ലൂരിന് തുടർച്ചയായ നാലാം തോൽവി

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ബാംഗ്ലൂരിന് നാലാം തോൽവി. ഇന്നലെ ബാംഗ്ലൂരിനെ 10 വിക്കറ്റിനാണ് യുപി വാരിയേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 19.3 ഓവറിൽ 138 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി 13 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 139 റൺസെടുത്തു. 47 പന്തിൽ നിന്ന് 96 റൺസെടുത്ത അലീസ ഹീലിയാണ് യുപിയുടെ ടോപ് സ്കോറർ. യുപിയുടെ ദേവിക വൈദ്യ 31 പന്തിൽ നിന്ന് 36 റൺസ് …

Read More »

ഹോളിയുടെ മറവിൽ ജാപ്പനീസ് യുവതിയെ കടന്നുപിടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഹോളി ആഘോഷത്തിന്‍റെ പേരിൽ ജപ്പാനിൽ നിന്നെത്തിയ യുവതിയെ കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഇന്ത്യ സന്ദർശിക്കാൻ ജപ്പാനിൽ നിന്നെത്തിയ യുവതിയെ സെൻട്രൽ ഡൽഹിയിലെ പഹർഗഞ്ച് പ്രദേശത്ത് വച്ചാണ് ഒരുകൂട്ടം ചെറുപ്പക്കാർ കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്തത്. ഹോളി ആഘോഷങ്ങളുടെ മറവിലായിരുന്നു യുവതിയെ അക്രമിച്ചത്. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടുകയും കർശന നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. …

Read More »

ഹോളിയുടെ മറവിൽ ജാപ്പനീസ് യുവതിയെ കടന്നുപിടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഹോളി ആഘോഷത്തിന്‍റെ പേരിൽ ജപ്പാനിൽ നിന്നെത്തിയ യുവതിയെ കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഇന്ത്യ സന്ദർശിക്കാൻ ജപ്പാനിൽ നിന്നെത്തിയ യുവതിയെ സെൻട്രൽ ഡൽഹിയിലെ പഹർഗഞ്ച് പ്രദേശത്ത് വച്ചാണ് ഒരുകൂട്ടം ചെറുപ്പക്കാർ കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്തത്. ഹോളി ആഘോഷങ്ങളുടെ മറവിലായിരുന്നു യുവതിയെ അക്രമിച്ചത്. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടുകയും കർശന നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. …

Read More »

കവിതയെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന; പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ചന്ദ്രശേഖർ റാവു

ന്യൂഡൽഹി: ഡൽഹി മദ്യ ലൈസൻസ് തട്ടിപ്പ് കേസിൽ തന്‍റെ മകൾ കവിതയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന നൽകി തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ ചന്ദ്രശേഖർ റാവു. കവിതയെ അറസ്റ്റ് ചെയ്താൽ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത റാവു, ബിആർഎസിനെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾ ഫലം കാണില്ലെന്നും പറഞ്ഞു. കവിതയുടെ അറസ്റ്റുണ്ടായാൽ നേതാക്കളോടും പ്രവർത്തകരോടും ഡൽഹിയിലേക്ക് വരാനാണ് നിർദ്ദേശം. ബി.ആർ.എസിനും കവിതയ്ക്കുമെതിരായ നീക്കം ബി.ജെ.പി …

Read More »

ചൂട് കൂടിയതോടെ ബിയർ വിൽപ്പനയിൽ വൻ വർധന; 10,000 കെയ്സുകൾ വരെ അധിക വിൽപ്പന

തിരുവനന്തപുരം: സംസ്ഥാനത്തെ ചൂട് ഉയർന്നതോടെ ബിയർ വിൽപ്പനയിൽ വർധനവ്. അധിക വിൽപ്പന ഇപ്പോൾ പ്രതിദിനം 10,000 കെയ്സുകൾ വരെയാണ്. ഈ സാഹചര്യത്തിൽ സർക്കാർ നിർമിത മദ്യമായ ജവാന്‍റെ പ്രതിദിന ഉത്പാദനം ഏപ്രിൽ 15 മുതൽ 15,000 കെയ്സായി ഉയർത്താൻ ബവ്കോ തീരുമാനിച്ചു. ചൂടുള്ള കാലാവസ്ഥയിൽ ബിയർ കഴിക്കുന്നത് നിർജ്ജലീകരണത്തിലേക്ക് നയിക്കുമെന്ന വാദമൊന്നും ആരും കാര്യമാക്കുന്നില്ലെന്നാണ് ഈ വർധനവ് സൂചിപ്പിക്കുന്നത്. ഉരുകുന്ന ചൂട് കൂടിയതോടെയാണ് തണുക്കാൻ ബിയറിൽ അഭയം തേടുന്നവരുടെ എണ്ണം …

Read More »

സംസ്ഥാനത്ത് എച്ച്1 എൻ1 കേസുകൾ കൂടുന്നു; ഇന്നലെ സ്ഥിരീകരിച്ചത് ആറ് പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച് 1 എൻ 1 കേസുകളിൽ വർധന. ഇന്നലെ ആറ് പേർക്കാണ് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് പുതിയതായി എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. രണ്ടെണ്ണം ആലപ്പുഴയിലാണ്. മലപ്പുറത്ത് മൂന്ന് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ച 10 പേരിൽ നാലുപേരും എറണാകുളം ജില്ലയിലാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം 8,487 പേരാണ് …

Read More »

ബ്രഹ്മപുരം തീപിടുത്തം; ഹൈക്കോടതിയുടെ നിരീക്ഷണ സമിതി ഇന്ന് സ്ഥലം സന്ദർശിക്കും

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച മോണിറ്ററിംഗ് കമ്മിറ്റി ഇന്ന് സ്ഥലം സന്ദർശിക്കും. ശുചിത്വമിഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 10ന് സ്ഥലത്തെത്തും. തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ, ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവിയോൺമെന്റൽ എൻജിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. ബ്രഹ്മപുരം പ്രശ്നം പരിഹരിക്കാൻ ഇന്ന് മുതൽ പുതിയ ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം …

Read More »

ത്രിപുരയിൽ എളമരം കരീം ഉൾപ്പെടെയുള്ളവർക്കു നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് ആരോപണം

അഗർത്തല: ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ, എളമരം കരീമിന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനു നേരെ ആക്രമണം. നേതാക്കളെ ശാരീരികമായി ആക്രമിച്ചതായും വാഹനങ്ങൾ തകർത്തതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കാര്യമായി ഇടപെട്ടില്ലെന്ന് എം.പിമാർ ആരോപിച്ചു. ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലം സന്ദർശിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബി.ജെ.പി പ്രവർത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എം.പിമാർ ആരോപിച്ചു. “ബിസാൽഗാർഹ്, മോഹൻപൂർ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെ ബിജെപി ഗുണ്ടകൾ ആക്രമിച്ചു. നേതാക്കൾക്കൊപ്പമുണ്ടായിരുന്ന പോലീസ് മൗനം …

Read More »

സൗഹൃദം വീണ്ടെടുത്ത്‍ ഇറാനും സൗദിയും; തീരുമാനം ചൈനയുടെ മധ്യസ്ഥതയിലൂടെ

ദുബായ്: വർഷങ്ങൾ നീണ്ട ശത്രുതയ്ക്ക് ശേഷം സൗഹൃദം വീണ്ടെടുത്ത്‍ ഇറാനും സൗദി അറേബ്യയും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായതായാണ് റിപ്പോർട്ട്. ഏഴ് വർഷത്തിന് ശേഷം, ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുകുകയായിരുന്നു. ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് പ്രശ്നം പരിഹരിച്ചത്. വളരെ രഹസ്യസ്വഭാവത്തോടെയാണ് 4 ദിവസം നീണ്ട ചർച്ച നടന്നത്. …

Read More »