കോവിഡ് പശ്ചാത്തലത്തില്‍ അടച്ച് പൂട്ടിയ സ്കൂള്‍ തുറക്കുന്നതില്‍ ഒക്ടോബര്‍ അഞ്ചോടെ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇതിന് മുന്നോടിയായി അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗവും കളക്ടര്‍മാരുടെ യോഗവും ചേരും. കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസുകള്‍ ക്രമീകരണത്തെക്കുറിച്ച് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇന്ന് വെകിട്ട് ചര്‍ച്ച നടത്തും. കെഎസ്ആര്‍ടിസിയുടെ ബോണ്ട് സര്‍വ്വീസുകള്‍ വേണമെന്ന് പല സ്കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും. ഗതാഗതവകുപ്പിലേയും വിദ്യാഭ്യാസ വകുപ്പിലേയും …
Read More »മലപ്പുറത്തു 15കാരിയെ മയക്കുമരുന്നു നല്കി പീഡിപ്പിച്ച കേസ്: അറസ്റ്റിലായ മൂന്നു പ്രതികള്‍ റിമാന്‍ഡില്‍..
പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി മയക്കുമരുന്നു നല്കി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മൂന്നു പേരെ റിമാന്‍ഡ് ചെയ്തു. കുഴിമണ്ണ കടുങ്ങല്ലൂര്‍ കണ്ണാടിപ്പറന്പ് നവാസ് ഷെരീഫ് (24), കാവനൂര്‍ താഴത്തുവീടന്‍ മുഹമ്മദ് (22), പുല്‍പ്പറ്റ പൂക്കളത്തൂര്‍ കണയംകോട്ടില്‍ ജാവിദ് (26) എന്നിവരെയാണ് എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. പതിനഞ്ചുകാരിക്കു ഒരു വര്‍ഷത്തിലേറെയായി മയക്കുമരുന്നു നല്‍കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സമാനമായ സംഭവം കഴിഞ്ഞ ഫെബ്രുവരിയിലും മലപ്പുറത്തു നടന്നിരുന്നു. കല്‍പകഞ്ചേരിയില്‍ …
Read More »കണ്ണൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം സര്‍വിസ് ആരംഭിക്കുന്നു…
കണ്ണൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം സര്‍വിസ് ആരംഭിക്കുന്നു. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന വിന്റര്‍ ഷെഡ്യൂളിലാണ് സര്‍വീസ് ഉള്‍പ്പെടുത്തിയത്. ബംഗളൂരുവില്‍നിന്ന് കൊച്ചി വഴി ആഴ്ചയില്‍ രണ്ട് പുതിയ സര്‍വിസ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇതില്‍ ഒന്നാണ് കൊച്ചിക്ക് പകരം കണ്ണൂര്‍ വഴിയാക്കുന്നത്. രണ്ട് സര്‍വീസും കൊച്ചിവഴി ആകുമേ്ബാള്‍ വേണ്ടത്ര യാത്രക്കാരില്ലാത്തതാണ് കണ്ണൂര്‍ വഴിയാക്കാന്‍ കാരണം. 254 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനം എല്ലാ ശനിയാഴ്ചകളിലും ഉച്ചക്ക് 12ന് കണ്ണൂരില്‍നിന്ന് …
Read More »കൊല്ലത്ത് യുവാവിനെ റോഡിലിട്ട് തല്ലി; പരാതി നല്‍കിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ആരോപണം
കുളത്തൂപ്പുഴയില്‍ യുവാവിനെ റോഡിലിട്ട് തല്ലിച്ചതച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ആരോപണം. മര്‍ദനത്തിനിരയായ സജികുമാറാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. യുവാവിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഓഗസ്റ്റ് 22 നാണ് സജികുമാറിനെ റോഡിലിട്ട് പരസ്യമായി തല്ലിച്ചതച്ചത്. പ്രദേശവാസികളായ സഹോദരങ്ങളായ വിഷ്ണു, ജിഷ്ണു എന്നിവരാണ് മര്‍ദിച്ചത്. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു സജികുമാറിന് നേരെയുള്ള ആക്രമണം. മര്‍ദന ദൃശ്യങ്ങളടക്കം പൊലീസിന് തെളിവായി നല്‍കിയിട്ടും പ്രതികളെ പിടികൂടുന്നില്ലെന്നാണ് സജികുമാര്‍ പറയുന്നത്. അടിയേറ്റ സജികുമാര്‍ രണ്ടാഴ്ചയിലധികം …
Read More »രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 18795 കൊവിഡ് കേസുകള്‍, 26030 പേര്‍ക്ക് രോഗമുക്തി, 179 മരണങ്ങള്‍…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 18795 കൊവിഡ് കേസുകള്‍. 20,000 ല്‍ താഴെ കേസുകള്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത് 201 ദിവസങ്ങള്‍ക്ക് ശേഷമാണ്. ഇപ്പോള്‍ സജീവമായ കേസുകള്‍ 2,92,206 ആണ്. മൊത്തം കോവിഡ് -19 കേസുകളുടെ എണ്ണം 3,36,97,581 ആയി ഉയര്‍ന്നു, അതേസമയം സജീവ കേസുകള്‍ 2,92,206 ആയി കുറഞ്ഞു. 179 പുതിയ മരണങ്ങളോടെ മരണസംഖ്യ 4,47,373 ആയി ഉയര്‍ന്നു. സജീവമായ കേസുകളില്‍ മൊത്തം അണുബാധകളുടെ 0.87 …
Read More »സംസ്ഥാനത്ത് വരുംദിവസങ്ങളിലും അതിതീവ്രമഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്…
കേരളത്തിൽ വരുംദിവസങ്ങളിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളത്ത് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്ഗോഡ് ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല് യെല്ലോ അലർട്ടും0 പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുള്പൊട്ടൽ-മണ്ണിടിച്ചിൽ …
Read More »സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നുമുതല്‍ കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയും…
സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നുമുതല്‍ കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കൊവിഡിന് മുന്‍പുള്ള നിരക്കിലേക്കാണ് മാറ്റം. ബസ് ചാര്‍ജ് കൂട്ടണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും ആന്റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു. ഇനി മുതല്‍ കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര ലോഫ്‌ലോര്‍ ബസുകളിലും ബാംഗ്ലൂരിലേക്കുള്ള വോള്‍വോ, സ്‌കാനിയ ബസുകളിലും ഇബൈക്ക്, ഇസ്‌കൂട്ടര്‍, സൈക്കിള്‍ തുടങ്ങിയ ഇരുചക്ര വാഹനങ്ങള്‍ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാന്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. …
Read More »സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം; 11,699 പേര്‍ക്ക് മാത്രം കോവിഡ് ; 58 മരണം; 17,763 പേര്‍ക്ക് രോഗമുക്തി…
കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തൃശൂര്‍ 1667 എറണാകുളം 1529 തിരുവനന്തപുരം 1133 കോഴിക്കോട് 997 മലപ്പുറം 942 കൊല്ലം 891 കോട്ടയം 870 പാലക്കാട് 792 ആലപ്പുഴ 766 കണ്ണൂര്‍ 755 പത്തനംതിട്ട 488 …
Read More »ഗുലാബ് ചുഴലിക്കാറ്റ്; കേരളത്തില്‍ ശക്തമായ മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് കരതൊട്ടതിന്റെ പരിണിത ഫലമായി കേരളത്തില്‍ പരക്കെ മഴ. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകുന്നതിന് വിലക്കുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, …
Read More »ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊട്ടാരക്കരയില്‍ രണ്ടു കടകള്‍ കത്തിനശിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്…
ഗ്യാസ് സിലിണ്ടറിന്റെ പൊട്ടിത്തെറിച്ച ചീളുകള്‍ കാലില്‍ തുളച്ചുകയറി ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസ്മായിലിന്റെ കടയ്ക്ക് സമീപമുള്ള രാജീവ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അപ്‌ഹോള്‍സ്റ്ററി കടയും ഭാഗികമായി കത്തിനശിച്ചു. ഈ കടയില്‍ മാത്രം ഏകദേശം ആറു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ വ്യക്തമാക്കി. രാവിലെ കടതുറന്ന ഇസ്മായില്‍ പതിവുപോലെ അടുപ്പ് കത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് സിലിണ്ടര്‍ ലീക്കായി ചെറിയ തോതില്‍ തീ പടരുന്നത് ശ്രദ്ധയില്‍പെട്ടത്. ഭയന്നുപോയ ഇസ്മായില്‍ …
Read More »