തിരുവനന്തപുരം: തിരുവനന്തപുരത്ത് പാഞ്ഞുകയറിയ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ചു. കല്ലമ്പലം കെടിസിടി കോളേജിലെ പിജി വിദ്യാർത്ഥിനി ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More »ഒരുമിച്ച് ഓജോബോർഡ് കളിച്ചു; തളർന്നുവീണ 28 പെൺകുട്ടികൾ ആശുപത്രിയിൽ
കൊളംബിയ: സ്കൂളിൽ ഓജോബോർഡ് കളിച്ച് തളർന്ന് വീണ 28 പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളംബിയയിലെ ഗലേറാസ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരുമിച്ചിരുന്ന് ഓജോബോർഡ് കളിച്ചപ്പോൾ ഉത്കണ്ഠയും പരിഭ്രാന്തിയും വർദ്ധിക്കുകയും കുട്ടികൾ ബോധരഹിതരാകുകയും ചെയ്യുകയായിരുന്നു. ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ വ്യക്തിഗത വിവരങ്ങളോ നിലവിലെ ആരോഗ്യസ്ഥിതിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ കുട്ടികളുടെ രക്ഷിതാക്കളെ വിവരം അറിയിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. സ്കൂൾ …
Read More »പശ്ചിമ ബംഗാളിൽ പൊള്ളുന്ന ചൂടിനിടെ മഞ്ഞ് വീഴ്ച; വീണത് 10 കിലോയുടെ ഭീമൻ മഞ്ഞ് കട്ട
ബംഗാൾ: കടുത്ത ചൂടിനിടയിൽ പശ്ചിമ ബംഗാളിൽ മഞ്ഞുവീഴ്ച. ചെറിയ അളവിലുള്ള മഞ്ഞുവീഴ്ചയല്ല, കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ മേദിനിപൂരിൽ കിലോ കണക്കിന് ഭാരമുള്ള ഭീമൻ മഞ്ഞുകട്ടയാണ് വീണത്. 10 കിലോയോളം ഭാരമുള്ള ഭീമൻ മഞ്ഞ് കട്ട ആകാശത്ത് നിന്ന് വീണതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി. അസ്വാഭാവികമായി എന്തെങ്കിലും സംഭവിക്കുമെന്ന് നാട്ടുകാർ ഭയന്നു. ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. പശ്ചിമ മേദിനിപൂർ ജില്ലയിലെ ഡെബ്ര ബ്ലോക്കിലെ മൊളിഹാട്ടി ഏരിയ നമ്പർ 7 …
Read More »ഉച്ചത്തിൽ സംസാരമരുത്, 10ന് ശേഷം ലൈറ്റ് പാടില്ല; രാത്രി യാത്രാ നിർദ്ദേശങ്ങളുമായി റെയിൽവെ
ന്യൂഡൽഹി: രാത്രിയിൽ ട്രെയിൻ യാത്രയിൽ പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ. ഫോണിൽ ഉച്ചത്തിൽ സംസാരിക്കരുത്, ഇയർഫോണില്ലാതെ സംഗീതം കേൾക്കരുത്, രാത്രി 10 മണിക്ക് ലൈറ്റുകൾ ഓഫ് ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ട്രെയിനിനുള്ളിൽ മദ്യപാനവും പുകവലിയും കർശനമായി നിരോധിച്ചിട്ടുണ്ട്. ട്രെയിനിൽ രാത്രി യാത്ര സുഗമമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ നീക്കം. ടിടിഇ, കാറ്ററിംഗ് സ്റ്റാഫ്, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ ഇക്കാര്യം പരിശോധിച്ച് യാത്രക്കാരെ ബോധവത്കരിക്കണം. നൈറ്റ് ലൈറ്റ് ഒഴികെയുള്ള എല്ലാ …
Read More »സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം; ഷുക്കൂര്‍ വക്കീലിനെതിരെ പ്രസ്താവന
കാസര്‍കോട്: വിവാഹത്തിന്‍റെ 28-ാം വർഷത്തിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഭാര്യയെ വീണ്ടും വിവാഹം കഴിച്ച അഡ്വ. ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആന്‍റ് റിസര്‍ച്ച്. സ്വാർത്ഥതയ്ക്ക് വേണ്ടി മാത്രം മതത്തെ ഉപയോഗിക്കുന്നവരുടെ ഇത്തരം നാടകങ്ങളിൽ വിശ്വാസികൾ വഞ്ചിക്കപ്പെടില്ലെന്നും വിശ്വാസികളുടെ മനോവീര്യം തകർക്കുന്ന കുത്സിത നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്വ ആൻഡ് റിസർച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അഡ്വ.ഷുക്കൂർ തനിക്കെതിരായ പരാമർശം അറിയിച്ചത്. മരണശേഷം, …
Read More »ഇന്ത്യൻ നാവികസേനാ ഹെലിക്കോപ്റ്റർ മുംബൈ തീരത്ത് അടിയന്തരമായി കടലിൽ ഇറക്കി
മുംബൈ: ഇന്ത്യൻ നാവികസേനയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) മുംബൈ തീരത്ത് കടലിൽ അടിയന്തരമായി ഇറക്കി. പൈലറ്റ് അടക്കം മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നാവിക പട്രോളിംഗ് വിമാനമാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. പതിവ് പരിശോധനയുടെ ഭാഗമായി നാവികസേനയുടെ എഎൽഎച്ച് പോകുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read More »മദ്യനയ അഴിമതിക്കേസ്; കെസിആറിന്‍റെ മകൾ കെ.കവിതക്ക് ഇഡിയുടെ നോട്ടിസ്
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളും ബിആർഎസ് എംഎൽസിയുമായ കെ കവിതയെ ഇഡി ചോദ്യം ചെയ്യും. നാളെ ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഡിസംബർ 12ന് കവിതയെ സിബിഐ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തട്ടിപ്പ് നടന്ന ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65 % ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ …
Read More »അനധികൃത കുടിയേറ്റക്കാർക്ക് ഇനി അഭയം നൽകില്ല: ബ്രിട്ടിഷ് പ്രധാനമന്ത്രി
ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാർക്ക് ഇനി അഭയം നൽകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി യുകെയിൽ എത്തുന്നവരെ തടങ്കലിലാക്കും. ആഴ്ചകൾക്കുള്ളിൽ അവരെ ഇവിടെ നിന്ന് മാറ്റും. സ്വന്തം രാജ്യത്തേക്ക് പോകാൻ കഴിയുമെങ്കിൽ അവിടേക്കോ അല്ലെങ്കിൽ റുവാണ്ട പോലെയുള്ള സുരക്ഷിതമായ രാജ്യത്തേക്ക് മാറ്റും. യുഎസിലും ഓസ്ട്രേലിയയിലും ചെയ്യുന്നതുപോലെ യുകെയിലേക്കുള്ള പ്രവേശനം പിന്നീട് നിരോധിക്കുകയും ചെയ്യുമെന്ന് സുനക് ട്വീറ്റ് ചെയ്തു. ‘നിയമവിരുദ്ധ കുടിയേറ്റ ബിൽ’ എന്ന് വിളിക്കുന്ന കരട് നിയമം ചെറിയ ബോട്ടുകളിൽ …
Read More »വനിതാ പ്രിമിയർ ലീഗ്; യുപിയെ 42 റൺസിന് തകർത്ത് ഡൽഹിക്ക് രണ്ടാം ജയം
നവിമുംബൈ: വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിനെ 42 റൺസിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ഓസ്ട്രേലിയയുടെ മെഗ് ലാനിങ്, ജെസ് ജോനസൻ എന്നിവരാണ് ഡൽഹിയുടെ താരങ്ങൾ. മെഗ് 42 പന്തിൽ 70 റൺസെടുത്തു. 20 …
Read More »മലപ്പുറം വഴിക്കടവിൽ കോളറ വ‍്യാപനം; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
നിലമ്പൂർ: മലപ്പുറം വഴിക്കടവിൽ കോളറ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിരീക്ഷണം സംസ്ഥാന തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.കെ. സക്കീനയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ചൊവ്വാഴ്ച വഴിക്കടവിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്റ്റേറ്റ് അഷ്വറൻസ് ക്വാളിറ്റി വിഭാഗത്തിലെ ഡോ. ലക്ഷ്മി, സ്റ്റേറ്റ് നോഡൽ ഓഫീസർ നിഖിലേഷ് മേനോൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എം. ഫസൽ, മലപ്പുറം ജില്ല പ്രോഗ്രാം ഓഫിസർ …
Read More »