മികച്ച സിനിമകൾ നിർമ്മിക്കുക എന്നതാണ് സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ സിദ്ധാന്തം. 36 വയതിനിലെ, പസങ്ക, കടൈയ്ക്കുട്ടി സിങ്കം, പൊൻമകൾ വന്താൾ, സൂരരൈ പോട്ര് എന്നിവ ഉദാഹരണങ്ങളാണ്. ഈ സിനിമകളെല്ലാം തന്നെ പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും നേടിയിരുന്നു. ഈ സിനിമകളെ തുടർന്ന് 2ഡി എൻ്റർടെയ്ൻമെൻ്റ്‌സ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘വിരുമൻ’. ‘പരുത്തി വീരൻ’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിയ്ക്ക് ഗ്രാമീണ വേഷത്തിൽ മറ്റൊരു …
Read More »തിരുവനന്തപുരത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു, പിന്നാലെ മൃതദേഹം കരിയിലയിട്ട് കത്തിക്കാൻ ശ്രമം…
തിരുവനന്തപുരത്ത് നരുവാമൂട്ടില്‍ മകള്‍ അമ്മയെ വെട്ടിക്കൊന്ന് കത്തിക്കാന്‍ ശ്രമിച്ചു. 88 കാരിയായ അന്നമ്മയെയാണ് 62 കാരിയായ മകള്‍ വെട്ടിക്കൊന്നത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. അന്നമ്മയുടെ അഞ്ചുമക്കളില്‍ രണ്ടാമത്തെ മകളുടെ കൂടെയായിരുന്നു അന്നമ്മ താമസിച്ചിരുന്നത്. വീടിന്‍റെ മുന്‍വശത്തെ റോഡരികില്‍ വെച്ച് മകള്‍ അമ്മയെ വെട്ടി. സംഭവത്ത് സ്ഥലത്ത് തന്നെ അന്നമ്മ മരിച്ചു. കൊലപാതക ശേഷം കരിയില കൂട്ടിയിട്ട് അമ്മയുടെ മൃതദേഹം കത്തിക്കാനും മകള്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. പൊലീസെത്തുമ്പോള്‍ മകള്‍ …
Read More »മണ്ണിടിച്ചില്‍: കാണാതായ രണ്ട് തൊഴിലാളികള്‍ മരിച്ചു…
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനല്‍ നിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചിലില്‍ കാണാതായ രണ്ട് തൊഴിലാളികളുടെ മൃതദേഹം ലഭിച്ചു. രണ്ട് നേപ്പാള്‍ പൗരന്മാരാണ് മരിച്ചത്. മണ്ണിടിച്ചിലില്‍ അകപ്പെട്ട ഒരാളെ പരിക്കുകളോടെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് അപകടം. നാലുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ഒരാളെ രക്ഷിക്കാനായതും രണ്ടുപേരുടെ മൃതദേഹം പുറത്തെടുത്തതും. വിമാനത്താവളത്തിെന്റ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ഡോ. റന അല്‍ ഫാരിസ് അടക്കമുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ആഴത്തിലെടുത്ത കുഴിയിലേക്ക് മണ്ണിടിയുകയും തൊഴിലാളികള്‍ …
Read More »ഇന്ത്യ-ഇംഗ്ലണ്ട് മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കി; സ്ഥിരീകരിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്…
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയിലെ അഞ്ചാം മത്സരം റദ്ദാക്കി. ഇന്ത്യന്‍ ക്യാമ്ബില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്ത്യയുമായി (ബിസിസിഐ) നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് (ഇസിബി) ഇക്കാര്യം സ്ഥിരീകരിച്ചത്. അവസാനമായി നടന്ന കോവിഡ് പരിശോധനയില്‍ ഇന്ത്യന്‍ താരങ്ങള്‍ നെഗറ്റീവ് ആയെങ്കിലും മത്സരവുമായി മുന്നോട്ടു പോകാന്‍ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്ത്യക്ക് (ബിസിസിഐ) താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. …
Read More »ജിയോഫോണ്‍ നെക്സ്റ്റ് ദീപാവലിയോടനുബന്ധിച്ച് പുറത്തിറക്കും; രാജ്യം ഉറ്റുനോക്കുന്ന 4ജി സ്മാര്‍ട്ട്‌ഫോണ്‍…
രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജിയോഫോണ്‍ നെക്സ്റ്റിനായി അല്‍പ്പം കൂടി കാത്തിരിക്കണം. സെപ്റ്റംബര്‍ 10ന് ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്ന ജിയോഫോണ്‍ നെക്സ്റ്റിന്റെ ലോഞ്ചിംഗ് ഒക്ടോബര്‍ അവസാനത്തോടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീപാവലി ഉത്സവത്തോട് അനുബന്ധിച്ച് രാജ്യത്ത് ജിയോഫോണ്‍ നെക്സ്റ്റ് അവതരിപ്പിക്കുമെന്നാണ് ജിയോയും ഗൂഗിളും ഇന്ന് അറിയിച്ചിരിക്കുന്നത്. നവംബര്‍ നാലിനാണ് ദീപാവലി ആഘോങ്ങള്‍ രാജ്യത്ത് നടക്കുക. സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് ജിയോയും ഗൂഗിളും വ്യക്തമാക്കി. ‘കൂടുതല്‍ പരിഷ്‌ക്കരണത്തിനായി ഇരു …
Read More »ഇനി സ്വല്‍പം വെടി വെച്ചിട്ട് കല്യാണം കഴിക്കാം; വിവാഹ വേദിയില്‍ ഫ്രീ ഫയര്‍ ഗെയിം കളിച്ച് വധുവും വരനും ( വീഡിയോ)
ഓണ്‍ലൈന്‍ ഗെയിം മൂലം സംഭവിക്കുന്ന അബദ്ധങ്ങളും പ്രശ്നങ്ങളും പലപ്പോഴായി സമൂഹ മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. വിവാഹവേദിയിലിരുന്ന് ഫ്രീ ഫയര്‍ ഗെയിം കളിക്കുന്ന വരനും വധുവും. ഏറെ നേരമുള്ള ഒരു വിവാഹ ചടങ്ങിനിടെ നേരം പോകാനായി ഇരുവരും കണ്ടെത്തിയ മാര്‍ഗമാണ് ഇത്. വിഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്. വിവാഹവേഷത്തില്‍ മൊബൈല്‍ ഫോണും കയ്യില്‍ പിടിച്ചിരിക്കുന്ന വരനെയും വധുവിനെയുമാണ് വിഡിയോയില്‍ കാണുന്നത്. ഇരുവരും …
Read More »കോവിഡ് പ്രോട്ടോകോള്‍ ലംഘനം: ചലച്ചിത്ര ചിത്രീകരണ സംഘത്തിന്റെ ഡ്രൈവര്‍ക്കെതിരെ കേസ്…..
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് ചലച്ചിത്ര ചിത്രീകരണ സംഘത്തിെന്റ ഡ്രൈവര്‍ക്കെതിരെ ആതിര പള്ളിയിലെ പൊലീസ് കേസെടുത്തു. വാന്‍ ഡ്രൈവര്‍ വെള്ളൂര്‍ മാനഞ്ചേരി വീട്ടില്‍ ഉണ്ണികൃഷ്ണന് (58) എതിരെയാണ് കേസ്. വ്യാഴാഴ്ച ഉച്ചയോടെ ആനമല റോഡിലൂടെ എത്തിയ വാഹനം ചെക്പോസ്റ്റില്‍ െവച്ച് പൊലീസ് തിരിച്ചയച്ചിരുന്നു. എന്നാല്‍ ഇവര്‍ പൊലീസിെന്റ കണ്ണുവെട്ടിച്ച് ഊടുവഴിയിലൂടെ അതിരപ്പിള്ളിയിലേക്ക് എത്തുകയായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അതിരപ്പിള്ളി അതിനിയന്ത്രിത മേഖലയാണ്. ഇതറിയാതെ പലരും വാഹനങ്ങളിലെത്തുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
Read More »മലമ്ബുഴ ഡാമില്‍ വ്‌ലോഗര്‍മാര്‍ അപകടം ഉണ്ടാക്കിയ സംഭവം; പിഴ ചുമത്തി…
മലമ്ബുഴ അണക്കെട്ട് പ്രദേശത്ത് കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബ് വ്ളോഗര്‍മാര്‍ക്ക് പിഴശിക്ഷ. മലമ്ബുഴ അണക്കെട്ടിന്റെ നിരോധിത മേഖലയിലായിരുന്നു യൂട്യൂബര്‍മാര്‍ കാര്‍ അപകടം ഉണ്ടാക്കിയത്. അമിതവേഗത്തില്‍ വാഹനമോടിച്ചതിനും രൂപ മാറ്റത്തില്‍ വരുത്തിയതിനുമാണ് കോഴിക്കോട് കാരാപ്പറമ്ബ് സ്വദേശിയില്‍ നിന്ന് മോട്ടോര്‍വാഹന വകുപ്പ് 10500 രൂപ പിഴ വിധിച്ചത്. കഴിഞ്ഞ ദിവസമാണ് മലമ്ബുഴ അകമലവാരത്ത് രണ്ട് പേര്‍ വാഹനാഭ്യാസം നടത്തിയത്. അഭ്യാസ പ്രകടനത്തിനിടെ വാഹനം മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. …
Read More »രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; രോഗമുക്തി നിരക്ക് 97.48%…
രാജ്യത്തു കൊവിഡ് വ്യാപനം തുടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 34,973 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 3,90,646 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം 37,681 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.48 ശതമാനമാണ്. 24 മണിക്കൂറിനിടെ ഉണ്ടായ 260 മരണം ഉള്‍പ്പെടെ ആകെ മരണം 4,42,009 ആയി ഉയര്‍ന്നു.അതേ സമയം രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചവരുടെ …
Read More »ടി20 ലോകകപ്പിനുള്ള അഫ്ഗാന്‍ ടീമിനെ പ്രഖ്യാപിച്ചു; മിനിറ്റുകള്‍ക്കകം ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് റാഷിദ് ഖാന്‍…
യുഎഇയില്‍ നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് സ്പിന്നര്‍ റാഷിദ് ഖാനെ ക്യാപ്റ്റനാക്കി അഫ്‌ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാന്നെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് റാഷിദ് ഖാന്‍. ടീം തിരഞ്ഞെടുപ്പിലെ അതൃപ്തിയെ തുടര്‍ന്നാണ് താരം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. തന്നോട് കൂടിയാലോചിക്കാതെയാണ് ടീമിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുത്തത് എന്നും റാഷിദ് ചൂണ്ടിക്കാണിച്ചു. ഇതോടെ റാഷിദിന് പകരമായി ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ ഓള്‍റൗണ്ടറും സീനിയര്‍ താരവുമായ മുഹമ്മദ് നബി നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. …
Read More »