Breaking News

ജിയോഫോണ്‍ നെക്സ്റ്റ് ദീപാവലിയോടനുബന്ധിച്ച്‌ പുറത്തിറക്കും; രാജ്യം ഉറ്റുനോക്കുന്ന 4ജി സ്മാര്‍ട്ട്‌ഫോണ്‍…

രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജിയോഫോണ്‍ നെക്സ്റ്റിനായി അല്‍പ്പം കൂടി കാത്തിരിക്കണം. സെപ്റ്റംബര്‍ 10ന് ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച്‌ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്ന ജിയോഫോണ്‍ നെക്സ്റ്റിന്റെ ലോഞ്ചിംഗ് ഒക്ടോബര്‍ അവസാനത്തോടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദീപാവലി ഉത്സവത്തോട് അനുബന്ധിച്ച്‌ രാജ്യത്ത് ജിയോഫോണ്‍ നെക്സ്റ്റ് അവതരിപ്പിക്കുമെന്നാണ് ജിയോയും ഗൂഗിളും ഇന്ന് അറിയിച്ചിരിക്കുന്നത്. നവംബര്‍ നാലിനാണ് ദീപാവലി ആഘോങ്ങള്‍ രാജ്യത്ത് നടക്കുക. സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് ജിയോയും ഗൂഗിളും വ്യക്തമാക്കി.

‘കൂടുതല്‍ പരിഷ്‌ക്കരണത്തിനായി ഇരു കമ്ബനികളും പരിമിതമായ ഉപയോക്താക്കള്‍ക്ക് ജിയോഫോണ്‍ നെക്സ്റ്റ് നല്‍കിക്കൊണ്ട് പരീക്ഷിണം നടത്തുകയാണ്. ദീപാവലി ഉത്സവ സീസണോട് അനുബന്ധിച്ച്‌ വിപണിയില്‍ ഫോണ്‍ വ്യാപകമായി ലഭ്യമാക്കാനുള്ള സജീവമായ പ്രവര്‍ത്തനത്തിലാണ് കമ്ബനികള്‍.

ഫോണിന്റെ ലോഞ്ചിംഗിനായി നീട്ടുന്ന സമയം നിലവില്‍ ആഗോളതലത്തിലെ വ്യവസായ രംഗം നേരിടുന്ന സെമികണ്ടക്ടര്‍ ക്ഷാമം ലഘൂകരിക്കാന്‍ സഹായിക്കും” എന്ന് ജിയോയും ഗൂഗിളും നല്‍കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ജിയോഫോണ്‍ നെക്സ്റ്റ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഒപ്റ്റിമൈസ് ചെയ്ത പതിപ്പിലാണ്.

കൂടാതെ ഗൂഗിള്‍ അസിസ്റ്റന്റ്, ഓട്ടോമാറ്റിക് റീഡ്, ഓണ്‍-സ്‌ക്രീന്‍ ടെക്സ്റ്റിനുള്ള ഭാഷാ വിവര്‍ത്തനം, ഇന്ത്യ കേന്ദ്രീകൃത ഫില്‍ട്ടറുകളുള്ള സ്മാര്‍ട്ട് ക്യാമറ എന്നിവയും ഫോണില്‍ ഉള്‍ക്കൊള്ളുന്നു. ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയ ക്രിക്കറ്റ് സ്‌കോറുകളും കാലാവസ്ഥ അപ്‌ഡേറ്റുകളും പരിശോധിക്കാനും ജിയോ സാവനില്‍ സംഗീതം പ്ലേ ചെയ്യാനും മൈ ജിയോയില്‍ ബാലന്‍സ് പരിശോധിക്കാനും ഗൂഗിള്‍ അസിസ്റ്റന്റിനോട് ആവശ്യപ്പെടാന്‍ കഴിയും. കറുപ്പ്, നീല എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ഫോണ്‍ വില്പനക്കെത്തും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …