Breaking News

Breaking News

‘യൂട്യൂബ് ചാനല്‍ തുടങ്ങി എന്തും പറയാമെന്ന അവസ്ഥ’; വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നടപടിയെന്ത്? കേന്ദ്രത്തോട് കോടതി…

സമൂഹമാധ്യമങ്ങളിലെ വാർത്താ ഉള്ളടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്. വെബ് പോർട്ടലുകളും യൂട്യൂബ് ചാനലുകളും വ്യാജവാർത്തകളാൽ നിറഞ്ഞിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ആശങ്ക പ്രകടിപ്പിച്ചു. നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വിമർശനം. സ്വകാര്യ മാധ്യമങ്ങൾ നൽകുന്ന വാർത്തകളിൽ വർഗീയതയുണ്ട്. ആർക്കും യുട്യൂബ് ചാനൽ തുടങ്ങി എന്തും വിളിച്ചു പറയാമെന്ന സ്ഥിതിയാണ്. ഇത്തരം മാധ്യമങ്ങളെ നിയന്ത്രിക്കാൻ എന്ത് നടപടിയെടുത്തെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു.

Read More »

ഇടുക്കിയിൽ ബാലവേല നടക്കുന്നുവെന്ന് വ്യാപക പരാതി; അതിർത്തി മേഖലകളിൽ വിവിധ വകുപ്പുകളുടെ പരിശോധന…

ഇടുക്കിയിൽ ബാലവേല നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനകൾ കർശനമാക്കി പൊലീസും, ചൈൽഡ് വെൽഫയർ കമ്മിറ്റിയും. അതിർത്തി മേഖലകളിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന തുടരും. തോട്ടങ്ങളിൽ നേരിട്ട് എത്തി പരിശോധനകൾ നടത്തുമെന്ന് ജില്ല സി.ഡബ്ള്യു.സി. ചെയർമാൻ ജോസഫ് അഗസ്റ്റിൻ 24നോട്‌ പറഞ്ഞു. ഇടുക്കിയിലെ ഏല തോട്ടങ്ങളിൽ ബാലവേല നടക്കുന്നതായി ജില്ല പഞ്ചായത്ത് കണ്ടെത്തിയിരുന്നു. ബാലവേലയുമായി ബന്ധപ്പെട്ട് ഉടുമ്പഞ്ചോലയിൽ ഇതിനോടകം തന്നെ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം ബാലവേല തടയുന്നതിനുള്ള …

Read More »

‘വാഴപ്പിണ്ടി കഴിക്കുന്നത് മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ്‌ കുടിക്കുന്നതും ഏറെ നല്ലതാണ്’; പൃഥ്വിരാജിനും ആഷിക് അബുവിനുമെതിരെ പരിഹാസവുമായി ടി സിദ്ദിഖ് എംഎല്‍എ..

പൃഥ്വിരാജിനും ആഷിക് അബുവിനുമെതിരെ പരിഹാസ പോസ്റ്റുമായി ടി സിദ്ദിഖ് എംഎല്‍എ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കി പ്രഖ്യാപിച്ച സിനിമയില്‍ നിന്നും പിന്മാറിയ സാഹചര്യത്തിലാണ് പരിഹാസം. ഇരുവര്‍ക്കും ‘വാഴപ്പിണ്ടി ജ്യൂസ്’ നിര്‍ദേശിക്കുന്നുവെന്ന് പറഞ്ഞാണ് എം എല്‍ എ യുടെ ഫേസ്ബുക് പോസ്റ്റ്. നിര്‍മാതാവുമായുള്ള തര്‍ക്കമാണ് ചിത്രത്തില്‍ നിന്നും പിന്മാറാന്‍ കാരണമെന്നാണ് ആഷിക് അബു പറഞ്ഞത്. കോംപസ് മൂവീസ് ലിമിറ്റഡിന്‍റെ ബാനറില്‍ സിക്കന്തര്‍, മൊയ്‍തീന്‍ എന്നിവര്‍ നിര്‍മിക്കുന്നുവെന്നാണ് പ്രഖ്യാപന സമയത്ത് അണിയറക്കാര്‍ …

Read More »

കോവിഡ് ബാധിച്ച് ശ്വാസംമുട്ടി ചലനമറ്റ കുഞ്ഞിന് പുതുജീവൻ നൽകി നഴ്സ്; ജീവൻ രക്ഷിച്ചത് കൃത്രിമ ശ്വാസം നൽകി…

കോവിഡിനെ തുടർന്ന് ശ്വാസംമുട്ടി ചലനമറ്റ കുഞ്ഞിന് കൃത്രിമശ്വാസം നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്ന് നഴ്സ്. നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നേഴ്‌സ് ശ്രീജ പ്രമോദ് ആണ്, ശ്വാസതടസ്സം മൂലം ചലനമറ്റ അയല്‍വാസിയായ രണ്ടു വയസ്സുകാരിയുടെ രക്ഷകയായത്. കോവിഡ് കാലത്ത് കൃത്രിമ ശ്വാസം നല്‍കരുതെന്ന പ്രോട്ടോക്കോള്‍ ഗൗനിക്കാതെ ശ്രീജ, ചുണ്ടോടു ചുണ്ട് ചേര്‍ത്ത് കുട്ടിക്ക് കൃത്രിമശ്വാസം നല്‍കിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ശ്രീജ വീട്ടില്‍ വിശ്രമിക്കുമ്പോഴാണ്, ഛര്‍ദിച്ച്‌ അവശയായി ശ്വാസതടസം നേരിട്ട …

Read More »

സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നത് പരിഗണനയില്‍; വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് ശേഷം അന്തിമ തീരുമാനം; മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച്‌ ആലോചിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യസ വകുപ്പ് പ്രത്യേക പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കും. വിദഗ്ധ സമിതി റിപ്പോര്‍ട്ടും പ്രൊജക്‌ട് റിപ്പോര്‍ട്ടും മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. രണ്ട് റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാണ് അന്തിമ തീരുമാനം എടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

Read More »

അക്ഷയ AK-513 ഭാഗ്യക്കുറി, ഒന്നും രണ്ടും സമ്മാനം കൊല്ലം ജില്ലയില്‍ വിറ്റ ടിക്കറ്റിന്…

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-513 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കൊല്ലം ജില്ലയില്‍ വിറ്റ AM 357213 എന്ന ടിക്കറ്റ് നമ്ബരിനു ലഭിച്ചു. രണ്ടാം സമ്മാനം കൊല്ലം ജില്ലയില്‍ വിറ്റ AM 645040 എന്ന ടിക്കറ്റ് നമ്ബരിനാണ്.  ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്. അക്ഷയ ഭാഗ്യക്കുറി ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം …

Read More »

വാരിയം കുന്നനില്‍ നിന്ന് പൃഥിരാജും ആഷിഖ് അബുവും പിന്മാറി…

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കാനിരുന്ന ‘ വാരിയം കുന്നന്‍’ എന്ന സിനിമയില്‍ നിന്ന് ആഷിഖ് അബുവും നടന്‍ പൃഥിരാജും പിന്മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാന്‍ കാരണമെന്നാണ് സൂചന. 2020 ജൂണിലാണ് ആഷിഖ് അബു ‘വാരിയംകുന്നന്‍’ സിനിമ പ്രഖ്യാപിച്ചത്. കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറില്‍ സിക്കന്തര്‍, മൊയ്തീന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നായിരുന്നു മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവിനും നിര്‍മ്മാണ പങ്കാളിത്തമുണ്ടായിരുന്നു. ഹര്‍ഷദ്, റമീസ് എന്നിവരെയാണ് …

Read More »

മൂന്നര മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിര്ക്ക്; സംസ്ഥാനത്ത് ഇന്ന് 31,380 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗബാധ; ഉറവിടം അറിയാത്ത 1161 രോഗികള്‍…

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,17,27,535 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 154 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് …

Read More »

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കേണ്ടതാണെന്ന് പറഞ്ഞ് അലഹബാദ് ഹൈക്കോടതി. പശുവിന് ഭരണഘടനാ അവകാശങ്ങള്‍ നല്‍കുന്ന ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരണമെന്നും കോടതി പറഞ്ഞു. യു പിയിലെ ഗോവധ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് പരാമര്‍ശങ്ങള്‍. ‘ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ് പശു. പശുക്കള്‍ക്ക് ക്ഷേമമുണ്ടായാല്‍ രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകും. പശുവിനെ അപായപ്പെടുത്തുന്നതിനെക്കുറിച്ച്‌ സംസാരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും’ അലഹബാദ് ഹൈക്കോടതി പറയുകയുണ്ടായി. ജസ്റ്റിസ് ശേഖര്‍ കുമാര്‍ …

Read More »

ഒ പനീര്‍സെല്‍വത്തിന്റെ ഭാര്യ വിജയലക്ഷ്മി അന്തരിച്ചു.

അണ്ണാ ഡി.എം.കെ കോ-ഓര്‍ഡിനേറ്ററും തമിഴ്നാട് നിയമസഭാ പ്രതിപക്ഷ ഉപനേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒ.പനീര്‍സെല്‍വത്തിന്റെ ഭാര്യ വിജയലക്ഷ്മി (66) ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ അന്തരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി ചികിത്സയിലായിരുന്നു അവര്‍. ഇന്നലെ രാവിലെ 6.40ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതശരീരം ഒ.പി.എസിന്റെ നാടായ തേനിക്കടുത്ത് പെരിയാകുളത്തേക്ക് കൊണ്ടുപോയി. പൊതുദര്‍ശനത്തിനു ശേഷം സംസ്കാരം നടക്കും. മരണ വിവരം അറിഞ്ഞ ഉടന്‍ പ്രതിപക്ഷ നേതാവ് പളനിസാമി …

Read More »