Breaking News

Breaking News

രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു; രണ്ടു സംസ്ഥാനങ്ങളിൽ തുറക്കില്ല..

രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ അടച്ച തിയേറ്റുകളാണ് തുറക്കുന്നത്. രാജ്യത്തെ 4000 തിയേറ്ററുകളാണ് ആദ്യഘട്ടത്തില്‍ തുറക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. മഹാരാഷ്ട്രയിലും കേരളത്തിലും തിയേറ്ററുകള്‍ തുറക്കാന്‍ അനുമതിയില്ല. കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കാത്തതിനാല്‍ തിയേറ്ററുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. തെലങ്കാനയില്‍ മാത്രം 100 ശതമാനം …

Read More »

സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം…

സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ്​ ഫലം പ്രഖ്യാപിച്ചത്​. 99.37 ആണ്​ വിജയശതമാനം. cbseresults.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ വെബ്​സൈറ്റുകളിലൂടെ ഫലമറിയാം. ഉമാങ്​ (UMANG) ആപ്പ്​ വഴിയും ഡിജി ലോക്കര്‍ സംവിധാനത്തിലൂടെയും ഫലമറിയാനാകും. എസ്​.എം.എസ്​ സംവിധാനത്തിലൂടെയും ഫലമറിയാം. 99.67 ശതമാനമാണ്​ പെണ്‍കുട്ടികളുടെ വിജയശതമാനം. ആണ്‍കുട്ടികളുടേത്​ 99.13 ശതമാനവുമാണ്​ വിജയം. കേന്ദ്രീയ വിദ്യാലയങ്ങള്‍ നൂറുമേനി വിജയം നേടി. 12,96,318 പേര്‍ ഉന്നത പഠനത്തിന്​ അര്‍ഹത നേടി. 10, 12ാം …

Read More »

സംസ്ഥാനത്തെ മദ്യവില്‍പന ശാലകൾക്ക് മുന്നിലെ ആൾകൂട്ടത്തിൽ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

സംസ്ഥാനത്തെ മദ്യവില്‍പന ശാലകൾക്ക് മുന്നിലെ ആൾകൂട്ടത്തിൽ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത അവസ്ഥയാണെന്ന് കോടതി കുറ്റപ്പടുത്തി. ഇത്തരം ആൾകൂട്ടം സമീപത്ത് താമസിക്കുന്നവര്‍ക്ക് ഭീതി ഉണ്ടാക്കുന്നു. ഇത് എന്ത് സന്ദേശമാണ് നല്‍കുകയെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. മദ്യവില്‍പന ശാലകള്‍ കുറേക്കൂടി പരിഷ്കൃതമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. വില്‍പനശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രവര്‍ത്തനസമയം രാവിലെ ഒമ്പത് മണി മുതലാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. …

Read More »

വാട്​സ്​ആപ്പിന്​ ബദലായി പുതിയ ആപ്പ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍…

വാട്​സ്​ആപ്പിന്​ ബദലായി പുതിയ ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ​ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്‍ററാണ്​ (എന്‍.ഐ.സി) ആപ്പ്​ തയാറാക്കിയത്​​. നിലവില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ മെസേജുകള്‍ അയക്കാനായി പുതിയ പ്ലാറ്റ്ഫോം ഉപയോഗിച്ച്‌ തുടങ്ങിയിട്ടുണ്ട്​. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വാട്​സ്​ആപ്പിന്​ ഒരു ബദല്‍ ഇറക്കുമെന്ന്​ കഴിഞ്ഞ വര്‍ഷമാണ്​ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്​. സന്ദേശ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് പുറത്തിറക്കിയതായി കേന്ദ്ര ഐ.ടി-ഇലക്​ട്രോണിക്​സ്​ സഹമന്ത്രി രാജീവ്​ …

Read More »

കേരളത്തില്‍ ജോലി ചെയ്യാനായതില്‍ സന്തോഷം; വിരമിച്ച ശേഷവും ഇവിടെ തുടരും: ഋഷിരാജ് സിങ്…

കേരള പോലിസിലെ ‘സിങ്കം’ ഋഷിരാജ് സിങ് ഇന്നു വിരമിക്കും. നിലവില്‍ ജയില്‍ മേധാവിയാണ് അദ്ദേഹം. കേരളത്തില്‍ ജോലി ചെയ്യാനായതില്‍ സന്തോഷമെന്ന് ഋഷിരാജ് സിങ് പറഞ്ഞു. പോലിസിന്റെ യാത്ര അയപ്പ് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം പോലെ സുന്ദരമായ സ്ഥലത്ത് ജോലി ചെയ്തതില്‍ സന്തോഷം.വിരമിച്ച ശേഷവും കേരളത്തില്‍ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. രാജസ്ഥാനാണ് ഋഷിരാജ് സിംഗിന്റെ സ്വദേശം. വിരമിച്ചതിന് ശേഷം ഏതെങ്കിലും പോസ്റ്റില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ നിയമിക്കുമോ എന്ന കാര്യത്തില്‍ …

Read More »

ഒരു കോടി രൂപ വരെ വായ്പ ; സ്റ്റാര്‍ട്ട് ആപ്പ് കേരള വായ്പ പദ്ധതി ഉടന്‍ വരും…

കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്ബത്തിക പാക്കേജുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വ്യാപാരികള്‍ക്കും, വ്യവസായികള്‍ക്കും, കര്‍ഷകര്‍ക്കും അനുകൂല പ്രഖ്യാപനങ്ങളാണ് പുതിയ പാക്കേജിലുള്ളത്. കെഎസ്‌എഫ്‌ഇ ചെറുകിട സംരംഭകര്‍ക്ക് നല്‍കിയ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം. ഒരു കോടി രൂപ വരെ വായ്പ ലഭിക്കുന്ന സ്റ്റാര്‍ട്ട് ആപ്പ് കേരള വായ്പ പദ്ധതി ഉടന്‍ വരും. സര്‍ക്കാര്‍ നല്‍കിയ കടമുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഒഴിവാക്കിയിട്ടുണ്ട്. വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭകര്‍ക്ക് …

Read More »

‘ഇത്തരം എസ്എംഎസ്, കോളുകള്‍ വന്നിട്ടുണ്ടെങ്കില്‍ ജാഗ്രത’; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി വി…

കെവൈസി പുതുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അജ്ഞാത നമ്പറുകളില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കണമെന്ന് വി. കമ്പനിയുടെ ഭാഗത്ത് നിന്ന് എന്ന വ്യാജേന വരുന്ന ഈ സന്ദേശങ്ങളില്‍ ഉപഭോക്താക്കളോട് കെവൈസി പുതുക്കിയില്ലെങ്കില്‍ സിം ബ്ലോക്കു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ടെന്നും വി പറയുന്നു. പരിശോധനയ്‌ക്കെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് ചില രഹസ്യ വിവരങ്ങളും ഇവര്‍ ആവശ്യപ്പെട്ടേക്കാമെന്നും അത് നല്‍കരുതെന്നും ഉപയോക്താക്കള്‍ക്കുള്ള മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം കോളുകള്‍ക്കോ, എസ്എംഎസുകള്‍ക്കോ മറുപടിയായി തങ്ങളുടെ കെവൈസി വിവരങ്ങള്‍ നല്‍കുകയോ ഒടിപി …

Read More »

കോവിഡ് കേസുകൾ കുത്തനെ കൂടി; മദ്യശാലകൾക്ക് പൂട്ട് വീണു…

കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുകയും ചെയ്തതോടെ എറണാകുളം ജില്ലയിലെ മദ്യവില്‍പനശാലകള്‍ കൂട്ടത്തോടെ അടച്ചു. ജില്ലയില്‍ ബെവ്‌കോയുടെ കീഴിലുള്ള 40 ഔട്ട്ലെറ്റുകളില്‍ 32 എണ്ണവും പൂട്ടി. ടിപിആര്‍ ഉയര്‍ന്ന് സി കാറ്റഗറിയില്‍ എത്തിയതോടെ കൊച്ചി കോര്‍പറേഷനിലെ മുഴുവന്‍ ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും ബാറുകളും പൂട്ടിയിട്ടുണ്ട്. ജില്ലയില്‍ പുത്തന്‍കുരിശ്, കളമശേരി, രാമമംഗലം, ഇലഞ്ഞി, പിറവം, പോത്താനിക്കാട്, പട്ടിമറ്റം, നെടുമ്പാശേരി എന്നീ ബെവ്‌കോ ഔട്ട്ലെറ്റുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. …

Read More »

സംസ്ഥാനത്ത് മൂന്നാഴ്ച വളരെ നിര്‍ണായകം; ജാഗ്രത പാലിക്കണം,ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം; ആരോഗ്യമന്ത്രി…

സംസ്ഥാനത്ത് കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് മൂന്നാഴ്ച നിര്‍ണായകമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രണ്ട് മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളില്‍ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണം. കേന്ദ്ര സംഘം ഇന്ന് വൈകുന്നേരം സംസ്ഥാനത്ത് വരുമെന്നറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത് ഡെല്‍റ്റാ വൈറസാണ്. രോഗികളുടെ എണ്ണം കൂടുന്നെങ്കിലും ഐസിയുവിലും വെന്റിലേറ്ററിലും കഴിയുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണ്. രണ്ടാം തരംഗത്തില്‍ കുതിച്ചുയരാമായിരുന്ന ടിപിആറിനെ വളരെ …

Read More »

കേരളത്തില്‍ മാത്രം കൊവിഡ് കേസുകള്‍ കുത്തനേ കൂടുന്നു; ആശങ്കയറിയിച്ച്‌ കേന്ദ്രം….

കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും മോചനം നേടിയിട്ടും കേരളത്തില്‍ രോഗികളുടെ എണ്ണം കുറയാത്തതില്‍ ആശങ്കയറിയിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസ്. രാജ്യത്ത് ആകെ റിപോര്‍ട്ട് ചെയ്യുന്ന രോഗികളില്‍ 50 ശതമാനത്തിലധികവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പിന്തുടരുന്നതിന് പകരം സ്വന്തം നിലയില്‍ കേരളം ചികില്‍സാ രീതികള്‍ ആവിഷ്‌കരിച്ചതാണ്‌ രോഗവ്യാപനം നിയന്ത്രണത്തിലാകാത്തതിന് കാരണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി. ടെസ്റ്റ് നടത്തി പോസിറ്റീവായവരെ …

Read More »