Breaking News

വാട്​സ്​ആപ്പിന്​ ബദലായി പുതിയ ആപ്പ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍…

വാട്​സ്​ആപ്പിന്​ ബദലായി പുതിയ ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ​ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്‍ററാണ്​ (എന്‍.ഐ.സി) ആപ്പ്​ തയാറാക്കിയത്​​.

നിലവില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ മെസേജുകള്‍ അയക്കാനായി പുതിയ പ്ലാറ്റ്ഫോം ഉപയോഗിച്ച്‌ തുടങ്ങിയിട്ടുണ്ട്​. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വാട്​സ്​ആപ്പിന്​ ഒരു ബദല്‍ ഇറക്കുമെന്ന്​ കഴിഞ്ഞ വര്‍ഷമാണ്​ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്​.

സന്ദേശ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് പുറത്തിറക്കിയതായി കേന്ദ്ര ഐ.ടി-ഇലക്​ട്രോണിക്​സ്​ സഹമന്ത്രി രാജീവ്​ ചന്ദ്രശേഖറാണ് അറിയിച്ചത്​. മൊബൈല്‍ നമ്ബറോ ഇ-മെയില്‍ ഐ.ഡിയോ ഉപയോഗിച്ച്‌​ പ്ലാറ്റ്​ഫോം

ഉപയേഗപ്പെടുത്താനാകും. സുരക്ഷാ ഭീഷണിയുള്ള വാട്​സ്​ആപ്പ്​ പോലുള്ള സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് സംരക്ഷിച്ച്‌ നിര്‍ത്തുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ നേരത്തെ ആപ്പ്​ ഉപയോഗിച്ച്‌​ തുടങ്ങിയിരുന്നു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …