Breaking News

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 560 മരണം…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവില്‍ 4,24,025 സജീവ രോഗികളാണ് രാജ്യത്തുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 560 പേര്‍ മരണത്തിന് കീഴടങ്ങി. കോവിഡ് മുക്തിനിരക്ക് 97.31 ശതമാനമായി ഉയരുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 31,064,908 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ആകെ മരണസംഖ്യ 413,123 ആയി ഉയര്‍ന്നു. 30,227,792 പേരാണ് ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടിയിട്ടുള്ളത്. ഇതുവരെ 399,695,879 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിട്ടുള്ളതെന്നും കഴിഞ്ഞ ദിവസം മാത്രം 4,212,557 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം ജൂലൈ 16 വരെ 44,20,21,954 സാമ്ബിളുകള്‍ പരിശോധിച്ചതായും വെള്ളിയാഴ്ച മാത്രം 19,98,715 സാമ്ബിളുകള്‍ പരിശോധിച്ചതായും ഐ സി എം ആര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …