Breaking News

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വൻ കുറവ്…

കോവിഡും ലോക്ക്ഡൗണും പിടിമുറുക്കിയതോടെ ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ കുറവ്. പ്രതിദിന ദര്‍ശനത്തിന് തീര്‍ത്ഥാടകരുടെ എണ്ണം സര്‍ക്കാര്‍ പതിനായിരമായി വര്‍ധിപ്പിച്ചെങ്കിലും വളരെ കുറവാണ് സംഭവിച്ചിരിക്കുന്നത്.

കര്‍ക്കടകം ഒന്നിന് 1838 പേരാണ് ദര്‍ശനം നടത്തിയത്. 3865 പേര്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തിരുന്നെങ്കിലും പകുതിപ്പേര്‍പോലും ദര്‍ശനത്തിന് എത്തിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാനുളള സാധ്യത വളരെ കുറവാണ്. ഇന്നലെ 40387 പേര്‍ ബുക്ക് ചെയ്‌തെങ്കിലും 2822 തീര്‍ത്ഥാടകരാണ് ദര്‍ശനം നടത്തിയത്.

അതേസമയം, മാസപൂജയ്ക്ക് തുടക്കം കുറിച്ചതിന് ശേഷം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് നടത്തിയത് അശാസ്ത്രീയ നടപടിയെന്നാണ് വിലയിരുത്തല്‍.ഏറ്റവുമധികം എത്തുന്നത് അയല്‍ സംസ്ഥാനക്കാരാണ്.

അതുകൊണ്ട് തന്നെ ഈ തീരുമാനം മുന്‍പേ ആകാമായിരുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെല്ലാം ആശ്രയിക്കുന്നത് ട്രെയിനുകളെയും സ്വകാര്യ ബസ്സുകളെയുമാണ്. അവയൊന്നും പൂര്‍ണമായി സര്‍വ്വീസ് നടത്താത്ത സ്ഥിതിക്ക് ആര്‍ക്കും എത്തിപ്പെടാനും കഴിയില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …