സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതിനെ തുടർന്ന് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇന്ന് 14 ജില്ലകളിലും യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.ബുധനാഴ്ച്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.തിങ്കളാഴ്ച്ച വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്ക്. ശക്തമായ കാറ്റോട് കൂടിയ …
Read More »കൊല്ലം ജില്ലയില്‍ സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു: പ്രതിരോധം ഊര്‍ജ്ജിതമാക്കിയതായി ഡി.എം.ഒ…
ജില്ലയില്‍ ആദ്യമായി സിക്ക രോഗം കണ്ടെത്തി. നെടുമ്ബന പഴങ്ങാലം സ്വദേശിനിയായ 30കാരിക്കാണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന രോഗി ദിവസങ്ങളായി നെടുമ്ബനയില്‍ ഉണ്ടായിരുന്നു. രോഗം കണ്ടത്തിയ സാഹചര്യത്തില്‍ പ്രദേശത്ത് പ്രതിരോധ നടപടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയെന്ന് ഡി. എം. ഒ ഡോ. ആര്‍. ശ്രീലത അറിയിച്ചു. ഫോഗിംഗ്, സ്‌പ്രേയിംഗ് എന്നിവ നടത്തുന്ന പ്രദേശം ഒരു മാസക്കാലയളവ് പ്രത്യേകമായി നിരീക്ഷിക്കും. രോഗിയുടെ വാസസ്ഥലവും പരിസരത്തെ 100 വീടുകളും ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു ഔഷധം …
Read More »വെയര്‍ഹൗസ് തീപിടുത്തത്തില്‍ 14 പേര്‍ മരിച്ചു, 26 പേര്‍ക്ക് പരിക്കേറ്റു…
വടക്കുകിഴക്കന്‍ ചൈനയില്‍ ശനിയാഴ്ച ഉണ്ടായ ഒരു വെയര്‍ഹൗസ് തീപിടുത്തത്തില്‍ പതിനാല് പേര്‍ മരിക്കുകയും പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലീന്റെ തലസ്ഥാനമായ ചാങ്‌ചുനില്‍ സ്ഥിതിചെയ്യുന്ന ലോജിസ്റ്റിക് വെയര്‍ഹൗസിന് ശനിയാഴ്ച ഉച്ചയ്ക്ക് തീപിടിച്ചു, രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടക്കുന്നുണ്ടെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തിന് പുറത്ത് അഗ്നിശമന സേനാംഗങ്ങള്‍ ഗോവണി, ക്രെയിനുകള്‍ എന്നിവ ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. …
Read More »ടോക്കിയോ ഒളിമ്ബിക്സ് ടെന്നീസ് മത്സരം; സാനിയ സഖ്യം പുറത്തായി…
ഒളിമ്ബിക്സില്‍ നടന്ന ടെന്നീസ് മത്സരത്തില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി. ആദ്യ റൌണ്ടില്‍ തന്നെ ഇന്ത്യയുടെ ടെന്നീസ് ഡബിള്‍സ് സഖ്യം പുറത്തായി. വനിതകളുടെ ടെന്നിസ് ഡബിള്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സാനിയ മിര്‍സ – അങ്കിത റെയ്ന സഖ്യമാണ് ആദ്യ റൗണ്ടില്‍ തന്നെ പരാജയത്തിന് വഴങ്ങിയത്. യുക്രെയ്നിന്‍റെ ല്യുദ്‌മില കിചെനോക് – നാദിയ കിചെനോക് സഹോദരിമാരാണ് സാനിയ-അങ്കിത സഖ്യത്തെ തോല്‍പ്പിച്ചത്. സ്കോര്‍ 6-0, 6-7, 8-10. ആദ്യ റൌണ്ടില്‍ തന്നെ ഏകപക്ഷീയമായ വിജയം …
Read More »കനത്ത മഴ തുടരുന്നു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് 112 പേര്‍ക്ക്; 99 ഓളം പേരെ കാണാതായി, നിരവധി മിണ്ടാപ്രാണികളും ചത്തൊടുങ്ങി…
കഴിഞ്ഞ മൂന്ന് ദിവസമായി മഹാരാഷ്ട്രയിലെ പൂനെ, കൊങ്കണ്‍ ഡിവിഷനുകളില്‍ ചില പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സൃഷ്ടിച്ച പേമാരിക്ക് സാക്ഷ്യം വഹിച്ചു. സംസ്ഥാനത്ത് മഴയുമായി ബന്ധപ്പെട്ട മരിച്ചവരുടെ എണ്ണം 112 ആയി ഉയര്‍ന്നു. ശനിയാഴ്ച വൈകുന്നേരം വരെ 99 പേരെ കാണാതായിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ സാമ്ബത്തിക സഹായം പ്രഖ്യാപിച്ചു. അതേസമയം, മഹാരാഷ്ട്രയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേന തങ്ങളുടെ ടീമുകളെ വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ …
Read More »നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8651 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 19140 പേര്‍…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8651 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1883 പേരാണ്. 4528 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 19140 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 138 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 559, 68, 426 തിരുവനന്തപുരം റൂറല്‍ – 4562, …
Read More »മുസ്ലിംകളടക്കമുള്ളവരെ ന്യൂനപക്ഷ പട്ടികയില്‍ നിന്ന് ഒഴിവാക്കണം; ഹർജി തള്ളി ഹൈക്കോടതി; ഹർജിക്കാരന് 25,000 രൂപയുടെ പിഴയും…
മുസ്‌ലിംകളും ലത്തീന്‍ കത്തോലിക്കര്‍, ക്രിസ്ത്യന്‍ നാടാര്‍ എന്നിവരടക്കമുള്ളവരെ കേരളത്തിലെ ന്യൂനപക്ഷ പട്ടികയില്‍നിന്ന് ഒഴിവാക്കി സംവരണം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. 25,000 രൂപയും ഹർജിക്കാരന് പിഴയും വിധിച്ചു. മുസ്‌ലിംകള്‍, ലത്തീന്‍ കത്തോലിക്കര്‍, ക്രിസ്ത്യന്‍ നാടാര്‍, ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദലിത് വിഭാഗക്കാര്‍ എന്നിവരുടെ ന്യൂനപക്ഷ പദവി ഒഴിവാക്കാന്‍ ന്യൂനപക്ഷ കമീഷന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. കൊച്ചിയിലെ ഹിന്ദുസേവാ കേന്ദ്രം ട്രഷറര്‍ ശ്രീകുമാര്‍ മാങ്കുഴി നല്‍കിയ പൊതുതാല്‍പര്യ …
Read More »കോഴിക്കോട് കോഴികള്‍ ചത്തത് പക്ഷിപ്പനി മൂലമല്ലെന്ന് റിപ്പോര്‍ട്ടുകള്‍…
കോഴിക്കോട് കൂരാച്ചുണ്ടില്‍ കോഴികള്‍ ചത്തത് പക്ഷിപ്പനി മൂലമല്ലെന്ന് സ്ഥിരീകരണം. ഭോപ്പാലിലെ ലാബിലെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച സ്വകാര്യ വ്യക്തിയുടെ ഫാമിലെ 300 കോഴികള്‍ ചത്തതിനെ തുടര്‍ന്നാണ് സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. സംസ്ഥാനത്തെ ലാബുകളില്‍ പരിശോധിച്ചതില്‍ ഒരെണ്ണം പോസിറ്റീവ് ആയിരുന്നു. പക്ഷെ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ പക്ഷിപ്പനിയല്ലെന്ന് വ്യക്തമായിട്ടുണ്ട്.
Read More »സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി പോലീസ്
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡി.ജി.പിയുടെ നിര്‍ദേശം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഡി.വൈ.എസ്.പിമാരുടേയും അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ കോവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും. മേഖലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതല കോവിഡ് സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും കൈമാറി. കണ്ടയ്ന്‍മെന്റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണ്‍ …
Read More »സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു…
സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം കുമാരപുരം സ്വദേശി (42), കൊല്ലം കൊട്ടാരക്കര സ്വദേശിനി (30) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 46 പേര്‍ക്കാണ്. അഞ്ച് പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും തന്നെ …
Read More »