Breaking News

Breaking News

പരീക്ഷാപേപ്പർ കാണാതായ സംഭവം ; വിദ്യാർത്ഥികൾ ഗവർണർക്ക് പരാതി നൽകി

കാലടി സംസ്കൃത സർവകലാശാലയിൽ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ വിദ്യാർഥികൾ ഗവർണർക്ക് പരാതി നൽകി. 62 വിദ്യാർത്ഥികളാണ് പരാതി നൽകിയത്. സംഭവത്തിൽ സംസ്കൃത സാഹിത്യ വിഭാഗം മേധാവിക്ക് എതിരെ നടപടി എടുക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. പിജി സംസ്‌കൃത സാഹിത്യത്തിന്റെ 276 ഉത്തര പേപ്പറുകളാണ് കാണാതായത്. സംഭവത്തിൽ പി.ജി സംസ്‌കൃതം സാഹിത്യത്തിലെ പരീക്ഷാ ചെയർമാൻ ഡോ.കെ.എ സംഗമേശിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനിടെ പരീക്ഷാപേപ്പർ കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പരീക്ഷാ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ മൂന്നംഗ …

Read More »

80:20 ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുനഃക്രമീകരിക്കാനുള്ള തീരുമാനം: സര്‍ക്കാറിനെതിരെ കാന്തപുരവും സമസ്തയും…

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം ജനസംഖ്യാടിസ്ഥാനത്തിലാക്കി മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എതിര്‍പ്പുമായി മുസ്ലിം സംഘടനകള്‍. തീരുമാനം സച്ചാര്‍ സമിതി റിപ്പോര്‍ട്ടിനെ അട്ടിമറിക്കുന്നതാണെന്ന് കാന്തപുരവും സമസ്തയും സംവരണ സമിതിയും ആരോപിച്ചു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭാവിനീക്കങ്ങള്‍ ആലോചിക്കാന്‍ സമസ്ത സംവരണ സമിതി യോഗം ഇന്ന് ചേരും. മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കൊണ്ടുവന്ന സച്ചാര്‍ സമിതി റിപ്പോര്‍ട്ടിനെ അട്ടിമറിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്. പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ മുന്നാക്കക്കാര്‍ക്ക് അനധികൃതമായി നല്‍കുന്നത് …

Read More »

കിണറ്റില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ 30 പേര്‍ കിണറ്റില്‍ വീണു; 4 മരണം; മരണസംഖ്യ ഉയരാൻ സാധ്യത…

കിണറ്റില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ വൻ അപകടം. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഗഞ്ജ് ബസോദയില്‍ ഇന്നലെയാണ് സംഭവം. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കിണറിന്റെ മതില്‍ ഇടിഞ്ഞാണ് മുപ്പതോളം പേര്‍ കിണറ്റിലേക്ക് വീണത്. ഇതില്‍ നാല് പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 15 പേരെ രക്ഷിച്ചു. 13 ഓളം പേര്‍ ഇപ്പോഴും കിണറിനകത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 അടി ആഴ്ച്ചയുള്ള കിണറ്റിലേക്കാണ് പെണ്‍കുട്ടി വീണത്. കിണറ്റില്‍ 20 വെള്ളമുണ്ടെന്ന് …

Read More »

ജമ്മു കശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു; നാലിടങ്ങളില്‍ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി…

ജമ്മു കശ്മീരിലെ ദന്മാര്‍ മേഖലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു. രഹസ്യ വിവരത്തെ തുടര്‍ന്ന് പുലര്‍ച്ചെ സുരക്ഷ സേന നടത്തിയ തെരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഈ വര്‍ഷം ഇതുവരെ 78 ഭീകരരെ വധിച്ചതായി കശ്മീര്‍ ഐജി വിജയ് കുമാര്‍ അറിയിച്ചു. അതേസമയം ജമ്മുകശ്മീരില്‍ വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി. ജമ്മു, സാംബ മേഖലകളിലെ നാലിടങ്ങളിലാണ് ഡ്രോണുകളുടെ സാന്നിധ്യം …

Read More »

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി; ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത്…

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഇതോടെ പവന് 36,200 രൂപയിലാണ് സംസ്ഥാനത്ത്െ സ്വര‍ണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 4525 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 36,120 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,829.14 ഡോളര്‍ നിലവാരത്തിലാണ്. ഈയാഴ്ചമാത്രം വിലയില്‍ 1.2ശതമാനമാണ് വര്‍ധനവുണ്ടായത്.

Read More »

മഴയുടെ തോത് വര്‍ദ്ധിക്കുന്നു; കേരളത്തില്‍ പ്രളയം ആവര്‍ത്തിച്ചേക്കുമെന്ന് മുന്നറിയിപ്പ്

കേരളം പ്രളയത്തിന്റെ കാര്യത്തില്‍ സുരക്ഷിതമല്ലെന്ന് പഠന റിപ്പോര്‍ട്ട്. പ്രളയം ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിച്ചിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന കാലാവസ്ഥാ പഠനങ്ങള്‍ പറയുന്നത്. വിവിധ സ്രോതസുകളില്‍ നിന്ന് ശേഖരിച്ച ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു പ്രളയങ്ങളെയും താരതമ്യം ചെയ്താണ് പഠനം നടന്നത്. ഓഗസ്റ്റില്‍ മഴ നിയന്ത്രണമില്ലാതെ പെയ്തു. രണ്ട് വര്‍ഷങ്ങളിലും ഓഗസ്റ്റിലാണ് പ്രളയം സംഭവിച്ചത്. 2018 ല്‍ ഓഗസ്റ്റ് 15 മുതല്‍ 18 വരെ തോരാതെ പെയ്ത മഴയും 2019 ല്‍ …

Read More »

ഗണേഷ് കുമാറിന്റെ ഓഫീസില്‍ ആക്രമണം: പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു…

കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ പത്തനാപുരത്തെ ഓഫീസില്‍ ആക്രമണം. പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു. കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകനായ ബിജുവിന് വെട്ടേറ്റ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അക്രമിയെ ഓഫീസ് ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പെച്ചു. പ്രതിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Read More »

വിരട്ടല്‍ വേണ്ട; എന്തു വന്നാലും നാളയും മറ്റന്നാളും കടതുറക്കുമെന്ന് വ്യാപാരികള്‍…

വ്യാപാരികളെ വിരട്ടാന്‍ ആരും ശ്രമിക്കേണ്ടെന്ന്​ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ്​ ടി.നസറുദ്ദീന്‍. പല മുഖ്യമന്ത്രിമാരും തന്നെ ഇതിന്​ മുമ്ബ്​ വിരട്ടാന്‍ നോക്കിയിട്ടുണ്ട്​. എന്തു വന്നാലും നാളയും മറ്റന്നാളും വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍ തുറക്കും. മുഖ്യമന്ത്രിയുമായി ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറന്ന്​ പ്രവര്‍ത്തിക്കുമെന്നായിരുന്നു വ്യാപാരികള്‍ അറിയിച്ചത്​. തുടര്‍ന്ന്​ മുഖ്യമന്ത്രി ചര്‍ച്ചക്ക്​ വിളിച്ചതോടെയാണ്​ കടുത്ത തീരുമാനത്തില്‍ …

Read More »

വ്യാജമദ്യം കഴിച്ച് 16 പേര്‍ മരിച്ചു; മരണസംഖ്യ ഉയരാൻ സാധ്യത…

ബിഹാറില്‍ വ്യാജമദ്യദുരന്തം. ദുരന്തത്തിൽ പതിനാറുപേര്‍ മരിച്ചതായാണ് പ്രാഥമിക നിഗമനം. പടിഞ്ഞാറന്‍ ചമ്ബാരനില്‍ ബുധനാഴ്ചയാണ് ദുരന്തമുണ്ടായത്. വ്യാജമദ്യ ദുരന്തമുണ്ടായെന്ന വിവരത്തെ തുടര്‍ന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണമാണ് അപകടത്തിന്റെ വ്യാപ്തി പുറത്തെത്തിച്ചത്. അതിനകം തന്നെ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗ്രാമവാസികള്‍ സംസ്‌കരിച്ചിരുന്നെന്നാണ് വിവരം. ലോരിയ പൊലീസ് സ്റ്റേഷന്‍ പരിധിക്കു കീഴിലുള്ള ദിയോര്‍വ ദിയരാജ് ഗ്രാമത്തില്‍ വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് നിരവധിപേര്‍ മരിച്ചതായി വിവരം ലഭിച്ചുവെന്ന് ചമ്ബാരന്‍ റേഞ്ച് ഡി.ഐ.ജി. ലല്ലന്‍ മോഹന്‍ …

Read More »

ജി.എസ്.ടി കുടിശ്ശിക വിതരണം ചെയ്തു; കേരളത്തിന് 4122 കോടി രൂപ ലഭിക്കും…

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള ജി.എസ്.ടി കുടിശ്ശിക കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്തു . 75,000 കോടി രൂപയാണ് ഈ ഇനത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിന് 4122 കോടി രൂപയാണ് ലഭ്യമാവുക. രണ്ട് തരത്തിലുള്ള വായ്പയെടുത്താണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പണം വിതരണം ചെയ്യുന്നത്. അഞ്ച് വര്‍ഷത്തെ സെക്യൂരിറ്റിയിലും മൂന്ന് വര്‍ഷത്തെ സെക്യൂരിറ്റിയിലുമാണ് തുക വിതരണം ചെയ്യുക. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് …

Read More »