Breaking News

പരീക്ഷാപേപ്പർ കാണാതായ സംഭവം ; വിദ്യാർത്ഥികൾ ഗവർണർക്ക് പരാതി നൽകി

കാലടി സംസ്കൃത സർവകലാശാലയിൽ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ വിദ്യാർഥികൾ ഗവർണർക്ക് പരാതി നൽകി. 62 വിദ്യാർത്ഥികളാണ് പരാതി നൽകിയത്.

സംഭവത്തിൽ സംസ്കൃത സാഹിത്യ വിഭാഗം മേധാവിക്ക് എതിരെ നടപടി എടുക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. പിജി സംസ്‌കൃത സാഹിത്യത്തിന്റെ 276 ഉത്തര പേപ്പറുകളാണ് കാണാതായത്.

സംഭവത്തിൽ പി.ജി സംസ്‌കൃതം സാഹിത്യത്തിലെ പരീക്ഷാ ചെയർമാൻ ഡോ.കെ.എ സംഗമേശിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനിടെ പരീക്ഷാപേപ്പർ കാണാതായ

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പരീക്ഷാ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ മൂന്നംഗ സമിതിയോട് അടിയന്തരമായി റിപ്പോർട്ട് നൽകാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …