ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കാൻ സ്വതന്ത്ര സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. ഇതിനായി പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും അടങ്ങുന്ന കൊളീജിയം രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതി ചീഫ് ജസ്റ്റിസും കൊളീജിയത്തിലുണ്ടാകും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷനെയും അതിലെ അംഗങ്ങളെയും കൊളീജിയമായിരിക്കും തീരുമാനിക്കുക. കേന്ദ്രസർക്കാർ നാമനിർദ്ദേശം ചെയ്യുന്നവരുടെ പേരുകൾ സ്വീകരിച്ച് രാഷ്ട്രപതി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ നിയമിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതിൽ മാറ്റം വരുത്തി കൊണ്ടാണ് പ്രധാനമന്ത്രി, പ്രതിപക്ഷ …
Read More »ജയ് ഭീം സംവിധായകനും സ്റ്റൈൽ മന്നനും ഒന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു
ചെന്നൈ : ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് സൂപ്പർ സ്റ്റാർ രജനീകാന്ത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയ് ഭീം എന്ന ഒറ്റ ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ടി.ജെ ജ്ഞാനവേൽ ആണ്. നിർമ്മാതാക്കളായ ലൈക്ക തന്നെയാണ് തങ്ങളുടെ ട്വിറ്റർ പേജിലൂടെ ഇക്കാര്യം അറിയിച്ചത്. നിർമ്മാതാവ് സുഭാസ്കരന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് ലൈക്ക പ്രൊഡക്ഷൻസ് ഈ സർപ്രൈസ് പ്രഖ്യാപനം നടത്തിയത്. തലൈവർ 170 എന്നാണ് ചിത്രത്തിന് താത്കാലികമായി …
Read More »മേഘാലയയില്‍ എൻപിപിയുടെ മുന്നേറ്റം; എൻഡിഎ അധികാരത്തിലെത്താൻ സാധ്യത
ഷില്ലോങ്: അട്ടിമറികൾ നടന്നില്ലെങ്കിൽ ബിജെപിയുടെ സഖ്യകക്ഷിയായ മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എംഡിഎ) മേഘാലയയിൽ വീണ്ടും അധികാരത്തിൽ തിരിച്ചെത്തും. വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകളിൽ തന്നെ എൻപിപി 26 സീറ്റുകളിലും ബിജെപി നാല് സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. 60 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എൻപിപിയും യുഡിപിയും ബിജെപിയും എല്ലാം ചേര്‍ന്ന സര്‍ക്കാരാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസിനെ മറികടന്ന് സര്‍ക്കാരുണ്ടാക്കിയത്. ഇത്തവണ …
Read More »ത്രിപുരയിൽ ലീഡ് നില മാറിമറിയുന്നു; നാഗാലാന്റിൽ ബിജെപി; മേഘാലയയിൽ എൻപിപി
അഗർത്തല: ചൂടേറിയ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ത്രിപുരയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. കേവല ഭൂരിപക്ഷത്തിനപ്പുറം ലീഡ് പിടിച്ച ബിജെപി പതിയെ താഴെക്ക് വരികയും ഇടത് സഖ്യം ലീഡ് ഉയർത്തുകയും ചെയ്യുന്നുണ്ട്. ഒടുവിൽ സിപിഎം കോൺഗ്രസ് – 16 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. ബിജെപിക്ക് 30 സീറ്റിൽ ലീഡും തിപ്ര മോത 12 ഇടത്ത് ലീഡും നിലനിർത്തുന്നു. നാഗാലാന്‍റില്‍ ബിജെപി സഖ്യം സഖ്യം 60 ല്‍ 50 സീറ്റിലും മുന്നില്‍ നിൽക്കുന്നുണ്ട്.മേഘാലയയിൽ എൻപിപി …
Read More »വയറ്റിൽ കത്രിക മറന്നു വച്ച സംഭവം; കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേതല്ലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: അഞ്ച് വർഷം മുമ്പ് യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ വിദഗ്ധ സംഘം സർക്കാരിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. വിശദമായ അന്വേഷണത്തിൽ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്‍റേതല്ലെന്ന് കണ്ടെത്തി. 2017ലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് സിസേറിയൻ നടത്തിയത്. ഇൻസ്ട്രുമെന്‍റൽ രജിസ്റ്റർ ഉൾപ്പെടെ എല്ലാ രേഖകളും അന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്നു. ആ പരിശോധനയിൽ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയില്ല. ഇതിന് മുമ്പ് 2012 ലും 2016 ലും …
Read More »നിയമസഭ വോട്ടെണ്ണല്‍; ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി മുന്നിൽ
ന്യൂഡല്‍ഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. പ്രാരംഭ ഫലങ്ങൾ ബിജെപിക്ക് അനുകൂലമാണ്. ത്രിപുരയിലും നാഗാലാൻഡിലും ബിജെപി ലീഡ് ചെയ്യുന്നുണ്ട്. ത്രിപുരയിൽ ഈ മാസം 16നും നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ 27നുമാണ് വോട്ടെടുപ്പ് നടന്നത്. ത്രിപുരയിൽ 60 മണ്ഡലങ്ങളിലും മറ്റ് രണ്ട് മണ്ഡലങ്ങളിൽ 59 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. ത്രിപുരയിലും നാഗാലാൻഡിലും ബിജെപിക്ക് …
Read More »ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും
കൊച്ചി: ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ലൈഫ് മിഷൻ കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള ശിവശങ്കറിന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് ഇ.ഡിയുടെ വാദം. എന്നാൽ തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണെന്നും തനിക്കെതിരെ സ്വീകരിക്കുന്ന പ്രതി ചേർത്തതടക്കമുള്ള നടപടികൾ തെറ്റാണെന്നുമാണ് ശിവശങ്കർ വാദിക്കുന്നത്. നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് ശിവശങ്കർ.
Read More »ത്രിപുര, മേഘാലയ, നാഗാലാൻഡ് തിരഞ്ഞെടുപ്പ് ഫലം; വോട്ടെണ്ണൽ അൽപസമയത്തിനകം ആരംഭിക്കും
അഗർത്തല / ഷില്ലോങ് / കൊഹിമ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. അക്രമങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ത്രിപുരയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നേതൃത്വത്തിൽ ഇന്നലെ സമാധാന സമ്മേളനം നടന്നിരുന്നു. ത്രിപുരയിൽ ഫെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27നുമാണ് വോട്ടെടുപ്പ് നടന്നത്. ഈ വർഷം നടക്കുന്ന ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ …
Read More »പ്രതിപക്ഷ സഖ്യ രൂപവത്കരണത്തില്‍ മാറ്റത്തിന്റെ സൂചന നല്‍കി ഖാർഗെ
ന്യൂഡല്‍ഹി: 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിൽ മാറ്റമുണ്ടാകുമെന്ന് സൂചന നൽകി കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ കോൺഗ്രസ് പിടിവാശി ഉപേക്ഷിക്കുമെന്ന സൂചനയാണ് ഖാർഗെ നല്കിയത്. റായ്പൂരിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ എടുത്ത തീരുമാനത്തിന്‍റെ ഭാഗമായാണ് പാർട്ടി നിലപാടിൽ മാറ്റം വരുത്തിയതെന്നാണ് വിവരം. “സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ പാർട്ടികളും വിഘടനവാദ ശക്തികൾക്കെതിരെ ഒന്നിക്കണം. ആര് നയിക്കുമെന്നോ ആരാണ് പ്രധാനമന്ത്രിയാകുകയെന്നോ ഞാൻ പറഞ്ഞിട്ടില്ല. …
Read More »ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാർ വീണു; ടയറിനടിയിൽ പെടാതെ രക്ഷിച്ച് ട്രാഫിക് പൊലീസ്
കോഴിക്കോട്: ലോറിയിടിച്ച് സ്കൂട്ടറിൽ നിന്ന് വീണ സ്ത്രീകളെ ട്രാഫിക് പൊലീസ് രക്ഷപ്പെടുത്തി. കോഴിക്കോട് മലാപ്പറമ്പ് ട്രാഫിക് സിഗ്നലിന് സമീപമാണ് ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന കോഴിക്കോട് സിറ്റി ട്രാഫിക് സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് ലിജേഷിന്റെ ഇടപെടൽ കാരണം രണ്ട് ജീവനാണ് രക്ഷിക്കാനായത്. സിഗ്നൽ പച്ചകുത്തിയയുടൻ ലോറി മുന്നോട്ട് നീങ്ങാൻ തുടങ്ങുകയും ഇടതുവശത്തുകൂടി കടന്നുപോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയും ചെയ്തു. സ്കൂട്ടറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും താഴേക്ക് വീണു. സിഗ്നലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ …
Read More »