Breaking News

വയറ്റിൽ കത്രിക മറന്നു വച്ച സംഭവം; കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേതല്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: അഞ്ച് വർഷം മുമ്പ് യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ വിദഗ്ധ സംഘം സർക്കാരിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. വിശദമായ അന്വേഷണത്തിൽ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്‍റേതല്ലെന്ന് കണ്ടെത്തി. 2017ലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് സിസേറിയൻ നടത്തിയത്. ഇൻസ്ട്രുമെന്‍റൽ രജിസ്റ്റർ ഉൾപ്പെടെ എല്ലാ രേഖകളും അന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്നു. ആ പരിശോധനയിൽ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയില്ല. ഇതിന് മുമ്പ് 2012 ലും 2016 ലും താമരശ്ശേരി ആശുപത്രിയിൽ വച്ചു സിസേറിയൻ നടത്തിയിരുന്നു. എന്നാൽ ആ സമയത്ത് ഇൻസ്ട്രുമെന്‍റൽ രജിസ്റ്റർ ഇല്ലാത്തതിനാൽ കത്രിക എവിടെത്തെയാണെന്ന് കണ്ടെത്താൻ മെഡിക്കൽ സംഘത്തിന് കഴിഞ്ഞില്ല. കാലപ്പഴക്കം നിർണ്ണയിക്കാൻ ഫോറൻസിക് വിഭാഗത്തിന്‍റെ സഹായവും തേടിയിരുന്നു.

യുവതിയുടെ പരാതിയെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് രണ്ട് സമിതികൾക്ക് അന്വേഷണ ചുമതല നൽകിയിരുന്നു. രണ്ട് സിമിതികൾ അന്വേഷിച്ചപ്പോഴും കത്രിക കോഴിക്കോട് മെഡിക്കൽ കോളജിന്‍റേതാണെന്ന് കണ്ടെത്തിയിട്ടില്ല. ആദ്യ അന്വേഷണത്തിന് ശേഷം വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ്, തൃശൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ സർജറി, ഗൈനക്കോളജി ഡോക്ടർമാരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഈ സമിതിയുടെ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …