Breaking News

ജയ് ഭീം സംവിധായകനും സ്റ്റൈൽ മന്നനും ഒന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

ചെന്നൈ : ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് സൂപ്പർ സ്റ്റാർ രജനീകാന്ത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയ് ഭീം എന്ന ഒറ്റ ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ടി.ജെ ജ്ഞാനവേൽ ആണ്. നിർമ്മാതാക്കളായ ലൈക്ക തന്നെയാണ് തങ്ങളുടെ ട്വിറ്റർ പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

നിർമ്മാതാവ് സുഭാസ്കരന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് ലൈക്ക പ്രൊഡക്ഷൻസ് ഈ സർപ്രൈസ് പ്രഖ്യാപനം നടത്തിയത്. തലൈവർ 170 എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത്. ചിത്രം ഏത് വിഭാഗത്തിൽ പെടുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

തലൈവരുമായി വീണ്ടും ഒന്നിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ലൈക്ക പ്രൊഡക്ഷൻസ് ട്വീറ്റ് ചെയ്തു. ചിത്രം 2024ൽ തിയേറ്ററുകളിലെത്തും. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് കരുതുന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …