സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കൂടി. ഇ്ന്ന പവന് 160 രൂപയാണ് കൂടിയത്. ഇതോടെ പവന് 36,880 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കൂടി 4610 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.ആഗോള വിപണിയില്‍ സ്വര്‍ണവില അഞ്ച് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഒരു ഔണ്‍സിന് 1,914.26 ഡോളറാണ് വില. വിലക്കയറ്റഭീഷണിയും ഡോളര്‍ സൂചികയിലെ തളര്‍ച്ചയുമാണ് സ്വര്‍ണം നേട്ടമാക്കിയത്.
Read More »രാജ്യമെമ്ബാടും കൊവിഡ് ബാധിച്ചിട്ടും ഈശ ആശ്രമത്തില്‍ എത്തിനോക്കാന്‍ പോലും വൈറസിന് ഇതുവരെ കഴിഞ്ഞില്ല, 3000 പേരുടെ ആരോഗ്യ രഹസ്യത്തിനു പിന്നിൽ…
രാജ്യമെമ്ബാടും കൊവിഡ് വ്യാപിച്ചിട്ടും ചില സ്ഥലങ്ങളില്‍ വൈറസിന് പ്രവേശിക്കുവാന്‍ ഇനിയും ആയിട്ടില്ല. തമിഴ്നാട്ടിലെ കോയമ്ബത്തൂരില്‍ മൂവായിരത്തോളം സന്നദ്ധപ്രവര്‍ത്തകരുള്ള ഈശ ആശ്രമം ഇക്കാര്യത്തില്‍ മാതൃകയാവുകയാണ്. ആശ്രമത്തില്‍ കൊവിഡിന് പ്രവേശനം നിഷേധിക്കുന്നതിനൊപ്പം ചുറ്റുമുള്ള 43 ഗ്രാമങ്ങളിലും രോഗബാധ കുറയ്ക്കാന്‍ ഇവര്‍ക്കായി. ഇതിനായി ആശ്രമവാസികള്‍ ചില ചിട്ടകള്‍ ഒരു വര്‍ഷമായി പിന്തുടരുകയാണ്. ഈശ ആശ്രമം സ്ഥിതിചെയ്യുന്ന കോയമ്ബത്തൂരില്‍ പട്ടണപ്രദേശങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. എന്നാല്‍ ആശ്രമത്തില്‍ സ്വയം സ്വീകരിച്ച കര്‍ശനമായ ലോക്ക്ഡൗണ്‍ പ്രോട്ടോക്കോളുകളും ജീവിത …
Read More »ബാബാ രാംദേവ് പരസ്യമായി മാപ്പ് പറയണം ; നിലപാട് കടുപ്പിച്ച് ഡോക്ടര്‍മാരുടെ സംഘടന…
വിവാദ പ്രസ്താവനയില്‍ യോഗ ഗുരു ബാബാ രാംദേവിനെതിരേ നിലപാട് കടുപ്പിച്ച് ഡോക്ടര്‍മാരുടെ സംഘടനകള്‍. ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തരമാണെന്ന രാംദേവിന്റെ പരാമര്‍ശത്തിനെതിരെ റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനയായ എഫ്ഒആര്‍ഡിഎ ഇന്ന് ദേശീയ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. വിവേക ശൂന്യവും മനുഷ്യത്വ രഹിതവും പരിഹസിക്കുന്നതുമായ അഭിപ്രായ പ്രകടനമാണ് രാംദേവ് നടത്തിയതെന്നും അദ്ദേഹം പരസ്യമായി മാപ്പു പറയണമെന്നുമാണ് ഡോക്ടര്‍മാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ഇതിന് പുറമെ രാംദേവിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണം എന്ന ആവശ്യവുമായി ഐഎംഎയും രൂക്ഷ …
Read More »‘മതം പറഞ്ഞ് പൗരത്വം നല്‍കരുത്’; പൗരത്വ നിയമത്തിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍…
രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കികൊണ്ടുള്ള ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയതിനെതിരേ മുസ്ലിം ലീഗ് സുപ്രീംകോടതിയിലേക്ക്. മതം പറഞ്ഞ് പൗരത്വം നല്‍കരുതെന്നാണ് ലീഗിന്റെ ആവശ്യം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിയില്‍ ലീഗ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസ് പരിഗണിക്കുന്നവേളയില്‍ ഇതിന്റെ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ലെന്നും തുടര്‍നടപടി ഉടന്‍ ഉണ്ടാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ചയാണ് രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കികൊണ്ടുള്ള ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം …
Read More »സിമന്റ് വില ഇന്ന് ചാക്കിന് 510 രൂപയായി കൂടും, വില ചാക്കിന് 500 രൂപ കടക്കുന്നത് ആദ്യം…
സിമന്റ് വില ഇന്ന് ചാക്കിന് 510 രൂപയായി കൂടും. സിമന്റിന് വില 500 കടക്കുന്നത് ഇതാദ്യമാണ്. നിലവില്‍ 480 രൂപയാണ് സിമന്റിന്റെ ശരാശരി വില. വിലനിയന്ത്രിക്കുന്നതിനായി വ്യവസായമന്ത്രി പി.രാജീവ് ഇന്ന് സിമന്റ് കമ്ബനികളുടെയും വിതരണക്കാരുടെയും വ്യാപാരികളുടെയും യോഗം വിളിച്ചിട്ടുണ്ട്. കമ്ബനികള്‍ സംഘടിതമായി വിലകൂട്ടുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് നടപടി. വൈകിട്ട് അഞ്ചിന് ഓണ്‍ലൈനായാണ് യോഗം. അടുത്തദിവസം കമ്ബി വിലനിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്
Read More »കൊല്ലം ബൈപാസില്‍ ടോള്‍ പിരിവ് തുടങ്ങി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ…
കൊല്ലം ബൈപാസില്‍ നിന്നും ടോള്‍ പിരിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപടി തുടങ്ങി. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കാതേയും സെര്‍വീസ് റോഡുകള്‍ പിരിക്കാതേയുമുള്ള ടോള്‍ പിരിവിനെതിരെ പ്രതിഷേധം ശക്തമാണ്. ചൊവ്വാഴ്ച രാവിലെ ടോള്‍ പ്ലാസയിലേക്ക് പ്രതിഷേധ മാര്‍ചുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകരെത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് ടോള്‍ പിരിവ് ആരംഭിക്കും എന്ന നിര്‍ദേശം ജില്ലാ കളക്ടര്‍ക്ക് ലഭിക്കുന്നത്. വാട്സ്ആപ് സന്ദേശമാണ് ലഭിച്ചത്. മഹാരാഷ്ട്ര ആസ്ഥാനമാക്കിയുള്ള കമ്ബനിയാണ് ടോള്‍ പിരിവ് …
Read More »രാജ്യത്ത് ആശ്വാസവാര്‍ത്ത; 50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകള്‍, മരണനിരക്കും കുറഞ്ഞു….
രാജ്യത്ത് ആശ്വാസമേകി കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.27 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. നിലവില്‍ 18,95,520 പേര് രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 2,55,287 പേര് 24 മണിക്കൂറില്‍ രോഗമുക്തി നേടി. 2.59 കോടിയാളുകളാണ് രാജ്യത്ത് ഇതുവരെ കോവിഡ് രോഗത്തില്‍ നിന്ന് മുക്തരായത്. രോഗമുക്തി നിരക്ക് 92.09 ആയി ഉയര്‍ന്നതായും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.62 ആയി കുറഞ്ഞതായും …
Read More »കോഴിക്കോട്ട് ബ്യൂട്ടിപാര്‍ലര്‍ ജോലിക്കാരിക്ക് പീഡനം; പ്രതികളില്‍ ഒരാള്‍ ധാക്കയിലെ പ്രമുഖ ടിക്ടോക് താരം, നടന്നത് മനുഷ്യക്കടത്ത്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്…
മനുഷ്യക്കടത്ത് വഴി ബെംഗളൂരുവില്‍ എത്തിച്ച 24 വയസ്സുള്ള യുവതിയെ കൂട്ടംചേര്‍ന്നു പീഡിപ്പിക്കുകയും സ്വകാര്യ ഭാഗത്തു കുപ്പി തിരുകി കയറ്റുകയും ഇതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയെ കൂട്ടബലാത്സംഗം ചെയ്തതും മര്‍ദിച്ചതും 5 ലക്ഷം രൂപയെച്ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്നാണെന്നാണ് പോലീസ് പറയുന്നത്. പിടിയിലായ 6 പേരില്‍ റിദോയ് ബാബു(25) ധാക്കയിലെ പ്രമുഖ ടിക്ടോക് താരമാണ്. തന്റെ പ്രശസ്തി ഉപയോഗിച്ച് സ്ത്രീകളുമായി പരിചയപ്പെടുകയും ഇവരെ ചൂഷണം ചെയ്യുകയും …
Read More »ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം…
കേരള തീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഇന്നു മുതല്‍ ജൂണ്‍ നാലു വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത. കേരള തീരത്ത് …
Read More »പുതിയ ലോകം കുഞ്ഞുങ്ങളുടേത് ; അത് കെട്ടിപ്പടുക്കാനുള്ള തുടക്കമാണിതെന്ന് പ്രവേശനോത്സവത്തില്‍ മുഖ്യമന്ത്രി
പ്രതിസന്ധികള്‍ക്കിയിലും സംസ്ഥാനത്ത് വീണ്ടുമൊരു അദ്ധ്യായന വര്‍ഷത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നു. സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ ഔദ്യോഗികമായി നിര്‍വഹിച്ചു. പുതിയ ലോകം കുഞ്ഞുങ്ങളുടെ ലോകമാണെന്നും അത് കെട്ടിപ്പടുക്കാനുളള തുടക്കമാണ് പ്രവേശനോത്സവമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ അനന്ത സാധ്യതകളുടെ സാക്ഷാത്കാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൊവിഡ് കാലത്തും പഠനം മുടങ്ങാതിരിക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. മൂന്നരലക്ഷം കുട്ടികളാണ് …
Read More »