Breaking News

രാജ്യമെമ്ബാടും കൊവിഡ് ബാധിച്ചിട്ടും ഈശ ആശ്രമത്തില്‍ എത്തിനോക്കാന്‍ പോലും വൈറസിന് ഇതുവരെ കഴിഞ്ഞില്ല, 3000 പേരുടെ ആരോഗ്യ രഹസ്യത്തിനു പിന്നിൽ…

രാജ്യമെമ്ബാടും കൊവിഡ് വ്യാപിച്ചിട്ടും ചില സ്ഥലങ്ങളില്‍ വൈറസിന് പ്രവേശിക്കുവാന്‍ ഇനിയും ആയിട്ടില്ല. തമിഴ്നാട്ടിലെ കോയമ്ബത്തൂരില്‍ മൂവായിരത്തോളം സന്നദ്ധപ്രവര്‍ത്തകരുള്ള ഈശ ആശ്രമം ഇക്കാര്യത്തില്‍ മാതൃകയാവുകയാണ്.

ആശ്രമത്തില്‍ കൊവിഡിന് പ്രവേശനം നിഷേധിക്കുന്നതിനൊപ്പം ചുറ്റുമുള്ള 43 ഗ്രാമങ്ങളിലും രോഗബാധ കുറയ്ക്കാന്‍ ഇവര്‍ക്കായി. ഇതിനായി ആശ്രമവാസികള്‍ ചില ചിട്ടകള്‍ ഒരു വര്‍ഷമായി പിന്തുടരുകയാണ്.

ഈശ ആശ്രമം സ്ഥിതിചെയ്യുന്ന കോയമ്ബത്തൂരില്‍ പട്ടണപ്രദേശങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. എന്നാല്‍ ആശ്രമത്തില്‍ സ്വയം സ്വീകരിച്ച കര്‍ശനമായ ലോക്ക്ഡൗണ്‍ പ്രോട്ടോക്കോളുകളും ജീവിത രീതികളുമാണ് കൊവിഡിനെ അകറ്റുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി ആശ്രമത്തിലേക്ക് അതിഥികളെ ആരെയും പ്രവേശിപ്പിക്കാറില്ല. ഇതിന് പുറമേ ആശ്രമത്തിന്റെ യോഗ അടക്കമുള്ള പുറത്ത് പോയി ചെയ്യുന്ന പ്രോഗ്രാമുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.

പകരം ഓണ്‍ലൈന്‍ സാദ്ധ്യത തേടുകയാണ് ചെയ്തത്. ഇതിന് പുറമേ ആശ്രമത്തിന് അകത്ത് പുതിയ ചിട്ടകള്‍ കൊണ്ടുവന്നു. അതില്‍ പ്രധാനം മാസ്‌ക് ധരിക്കലാണ്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ രണ്ട് മണിക്കൂര്‍ കൊവിഡ് പ്രതിരോധ സന്ദേശമടങ്ങിയ ബോര്‍ഡും

പിടിച്ച്‌ നില്‍പ്പ് ശിക്ഷയാണ് ഇവിടെ. അതേസമയം ആശ്രമത്തിനകത്തെ പ്രവര്‍ത്തനങ്ങളില്‍ യാതൊരു മുടക്കവും വന്നിട്ടില്ല. സന്ദര്‍ശകരില്ലെങ്കിലും യോഗ സെഷനുകള്‍, പാചകം, പൂന്തോട്ടപരിപാലനം,

കൃഷി, ഗ്രാഫിക് ഡിസൈന്‍, സംഗീതം തുടങ്ങിയ നിയോഗിക്കപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആശ്രമവാസികള്‍ മുഴുകുന്നുണ്ട്. കൊവിഡ് കാലമായതിനാല്‍ ദിവസവും ഇവരുടെ താപനില പരിശോധിക്കുന്നു,

സാമൂഹിക അകലം എന്നിവ പോലുള്ള പ്രതിരോധ നടപടികള്‍ ഉറപ്പ് വരുത്തുന്നുമുണ്ടെന്ന് ഈശ യോഗ സെന്ററിലെ അഡ്മിനിസ്‌ട്രേറ്റീവ് കോര്‍ഡിനേറ്റര്‍ മാ ജയേത്രി പറയുന്നു. ​​​​​​യോഗയും ആയൂര്‍വേദ വിധിപ്രകാരമുള്ള ഭക്ഷണവുമാണ്

കൊവിഡിനെ പ്രതിരോധിക്കാന്‍ ആശ്രമവാസികളെ സഹായിക്കുന്നത്. ‘ഞങ്ങള്‍ക്ക് ഇവിടെയുള്ള ഭക്ഷണം സാത്വിക ഭക്ഷണമാണ് കൂടുതലും പാചകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ദിവസത്തില്‍ രണ്ടുതവണയാണ്,

‘ ഈശാ യോഗ ആശ്രമത്തിലെ മെഡിക്കല്‍ കോര്‍ഡിനേറ്റര്‍ ഡോ. സുമന്‍ പറഞ്ഞു. ഇതിന് പുറമേ സന്നദ്ധപ്രവര്‍ത്തകര്‍ എല്ലാവരും പതിവായി യോഗ പരിശീലനത്തില്‍ മൂന്ന് മിനിട്ട് സിംഹ ക്രിയ പരിശീലിക്കുന്നു,

ഇത് ശ്വാസകോശത്തിന്റെ ശ്വസന ശേഷിയും, രോഗപ്രതിരോധ ശേഷിയും ശക്തിപ്പെടുത്തും. ഇതിന് പുറമേ ആശ്രമത്തില്‍ തയ്യാറാക്കുന്ന നില്‍വെമ്ബു കഷായവും നല്‍കുന്നു. ആശ്രമത്തില്‍ കൊവിഡിന് പ്രവേശനം നിഷേധിക്കുമ്ബോഴും

സമീപത്തെ 43 ഗ്രാമങ്ങളില്‍ കൊവിഡ് വ്യാപനം തടയുന്നതിനും ആശ്രമം അധികൃതര്‍ ശ്രദ്ധ നല്‍കുന്നു. കോയമ്ബത്തൂര്‍ നഗരപരിധിയില്‍ കേസുകള്‍ ഉയര്‍ന്നിട്ടും ആശ്രമത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ താരതമ്യേന

കൊവിഡ് വ്യാപനം കുറവാണ്. ദിവസവും ഒരു ലക്ഷത്തോളം ആളുകള്‍ക്ക് 15 സസ്യങ്ങളിട്ട് തയ്യാറാക്കുന്ന പാനീയം ആശ്രമം വിതരണം ചെയ്യുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോളുകളെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …