ഇന്ത്യയിലെ മെഡിക്കല്‍ ഓക്സിജന്‍ ഉല്‍പാദനം വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെഡിക്കല്‍ ഓക്സിജന്‍ ഉല്‍പാദനം പത്തിരട്ടിയാണ് വര്‍ധിച്ചത്. സാധാരണ 900 മെട്രിക് ടണ്‍ ഓക്സിജനാണ് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നതെങ്കില്‍ അത് 9000 ടണ്ണായി വര്‍ധിച്ചുവെന്ന് മോദി പറഞ്ഞു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ രാജ്യം നേരിടും. സര്‍വശക്തിയുമെടുത്ത് കോവിഡിനെതിരെ പോരാടുമെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍കീബാത്തില്‍ സംസാരിക്കുേമ്ബാഴാണ് മോദിയുടെ പ്രസ്താവന. …
Read More »ബംഗളുരുവില്‍ ക്രൂരപീഡനം നേരിട്ട 22 കാരിയെ കോഴിക്കോട്ട് കണ്ടെത്തി…
ബെംഗളൂരുവില്‍ ക്രൂരപീഡനത്തിനിരയായ ബംഗ്ലാദേശ് യുവതിയെ കര്‍ണാടക പൊലിസ് സംഘം കോഴിക്കോട്ട് നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെത്തിച്ച യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. മനുഷ്യക്കടത്തിലൂടെ ബംഗളൂരുവിലെത്തിച്ച ബ്ംഗ്ലാദേശ് സ്വദേശിയായ യുവതി രക്ഷപ്പെട്ട് കേരളത്തിലെത്തിയെങ്കിലും ബലമായി തിരിച്ചെത്തിച്ച ശേഷമായിരുന്നു ക്രൂര പീഡനം. ഒരാഴ്ച്ച മുന്‍പാണ് സംഭവം നടന്നത്. യുവതിയെ പീഡിപ്പിക്കുന്ന വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്നു 2 യുവതികള്‍ ഉള്‍പ്പെടെ ബംഗ്ലദേശില്‍ നിന്നുള്ള 6 പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വീഡിയോ വൈറല്‍ …
Read More »ഫേസ്ബുക്ക് മെസഞ്ചര്‍ വഴി പണംതട്ടുന്ന സംഘം സജീവം…
വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഫേസ്ബുക്ക് മെസഞ്ചര്‍ വഴി പണം തട്ടുന്ന സംഘം വിലസുന്നു. ജനസ്വാധീനമുള്ള ആളുകളുടെ പേരില്‍ വ്യാജ എഫ്.ബി അക്കൗണ്ട് ഉണ്ടാക്കി നേരില്‍ പണം ആവശ്യപ്പെടുന്ന തരത്തിലാണ് തട്ടിപ്പ്. ഒരു മാസത്തിനിടെ വയനാട്ടില്‍ നിരവധി ആളുകളുടെ പേരില്‍ ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ചിരുന്നു. വടക്കേ ഇന്ത്യയില്‍ നിന്നുള്ള ചിലരാണ് ഇതിന് പിന്നിലെന്നാണ് സൂചന. പരിചയമുള്ള സുഹൃത്തുക്കളുടെ ഫോേട്ടായും മറ്റും വെച്ച് ഒറ്റ നോട്ടത്തില്‍ യഥാര്‍ഥ അക്കൗണ്ടാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് …
Read More »പാര്‍പ്പിടങ്ങള്‍ ജപ്തി ചെയ്യുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മ്മാണം ; സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു…
വായ്പ കുടിശിഖയുടെ പേരില്‍ പാര്‍പ്പിടങ്ങള്‍ ജപ്തി ചെയ്യുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. എല്ലാവര്‍ക്കും സുരക്ഷിതമായ പാര്‍പ്പിടം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ പി വിശ്വനാഥന്‍, ധനകാര്യ, ആസൂത്രണ വകുപ്പുകളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ജുലൈ 31 നകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഒരു കുടുംബത്തിന് അവരുടെ ഒരേയൊരു കിടപ്പാടം, വായ്പക്കാരന്‍ മരിച്ചതിന്റെ പേരിലോ, കുടിശിഖയുടെ പേരിലോ ഇല്ലാതാകുന്നത് ഒഴിവാക്കാനാണ് പുതിയ …
Read More »വൃദ്ധസദനങ്ങളിലെ മുഴുവന്‍ പേര്‍ക്കും വാക്സിന്‍ നല്‍കും; മുഖ്യമന്ത്രി…
വൃദ്ധസദനങ്ങളിലെ മുഴുവന്‍ പേര്‍ക്കും എത്രയും പെട്ടെന്ന് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ആദിവാസി കോളനികളിലും 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് വാക്സിനേഷന്‍ പരമാവധി പൂര്‍ത്തീകരിക്കുമെന്നും കിടപ്പുരോഗികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവജാത ശിശുക്കള്‍ക്ക് കൊവിഡ് ബാധിക്കുന്നുണ്ടെന്നും ആവശ്യമായ ജാഗ്രത പാലിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതല്‍ വാക്സിന്‍ ജൂണ്‍ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലഭിച്ചാല്‍ വാക്സിനേഷന്‍ ഊര്‍ജിതമാക്കും. ജൂണ്‍ 15നകം പരമാവധി കൊടുക്കും.
Read More »ബാങ്കുകള്‍ 5 മണിവരെ, വ്യവസായ സ്ഥാപനങ്ങള്‍ക്കു 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാം : ലോക്ഡൗണ്‍ ഇളവുകളെ കുറിച്ച് കൂടുതലായ് അറിയാം…
സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ നീട്ടിയെങ്കിലും അത്യാവശ്യപ്രവര്‍ത്തനം നടത്താന്‍ കൂടുതല്‍ ഇളവ് അനുവദിച്ചു. വ്യവസായ സ്ഥാപനങ്ങള്‍ക്കു 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാം. വ്യവസായ സ്ഥാപനങ്ങള്‍ക്ക് അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ 5 മണിവരെ പ്രവര്‍ത്തിക്കാം. പാക്കേജിങ് കടകള്‍ക്കും ഈ ദിവസങ്ങളില്‍ തുറക്കാം. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കാം. വിദ്യാര്‍ഥികള്‍ക്കു ആവശ്യമായ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, തുണിക്കട, സ്വര്‍ണക്കട, …
Read More »‘പൃഥ്വിരാജിന്‍റേത് സമൂഹത്തിന്‍റെ വികാരം’ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
ലക്ഷദ്വീപ് വിഷയത്തില്‍ നടന്‍ പൃഥ്വിരാജ് പ്രകടിപ്പിച്ചത് സമൂഹത്തിന്‍റെ വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന വികാരമാണത്. അത് ശരിയായ രീതിയില്‍ പൃഥ്വിരാജ് പ്രകടിപ്പിച്ചു. അതിനോട് അസഹിഷ്ണുത സംഘ പരിവാറിന്‍റെ സ്ഥിരം നിലപാട് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഇതുപോലെയുള്ള എല്ലാ കാര്യങ്ങളോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണ് സംഘപരിവാറിന്‍റേത്. അതിപ്പോള്‍ പൃഥ്വിരാജിനോടും കാണിക്കുന്നതാണ്. അതിനോട് നമ്മുടെ സമൂഹത്തിന് യോജിപ്പില്ല. അത്തരം അസഹിഷ്ണുത കാണിക്കുന്ന സംഘപരിവാറിനോട് വിയോജിച്ച് തന്നെയാകും …
Read More »സൗജന്യ വിദ്യാഭ്യാസം, പ്രതിമാസ സ്റ്റൈപന്‍ഡ്, 10 ലക്ഷം രൂപ സഹായധനം, കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് കൈത്താങ്ങുമായി മോദി സര്‍ക്കാര്‍…
കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് കൈത്താങ്ങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പി.എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി വഴി പ്രായപൂര്‍ത്തി ആവുമ്ബോള്‍ പ്രതിമാസ സ്റ്റൈപന്‍ഡ് നല്‍കും. ഇവര്‍ക്ക് 23 വയസാകുമ്ബോള്‍ 10 ലക്ഷം രൂപയും നല്‍കും. പി.എം കെയര്‍ ഫണ്ടില്‍ നിന്നാണ് ഈ തുകകള്‍ വകയിരുത്തുക. കേന്ദ്രത്തിന്റെ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും. പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അടുത്തുള്ള …
Read More »ലോക്ക്ഡൗണ്‍ ജൂൺ 9 വരെ നീട്ടി; മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു…
സംസ്ഥാനത്ത് ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. അത്യാവശ്യ സേവനങ്ങള്ക്ക് ഇളവ് പ്രഖ്യാപിച്ചു. എല്ലാ വ്യവസായ സ്ഥാപനങ്ങളും മിനിമം ജീവക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം. അസംസ്കൃത വസ്തുക്കൾ നൽകുന്ന സ്ഥാപനങ്ങൾ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളിൽ അഞ്ചുമണിവരെ. കൂടുതൽ ഇളവുകളോടെയാകും മൂന്നാംഘട്ട ലോക്ക്ഡൗൺ നടപ്പാക്കുക. മലപ്പുറത്തെ ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കി. പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, സ്വർണക്കടകൾ, ടെക്സ്റ്റയില് എന്നിവ തിങ്കൾ ബുധൻ …
Read More »മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു…
ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു. ഇതോടെ സംസ്ഥാനത്തെ ഒരു ജില്ലയിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇല്ലാതായി. ഇളവുകളോടെയാണ് മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചത്. ബാങ്കുകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 5 മണി വരെ പ്രവര്‍ത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ 14 ജില്ലകളിലും ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. ജൂണ്‍ 9 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ലോക്ക്ഡൗണില്‍ ചില മേഖലകള്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. കയര്‍, കശുവണ്ടി വ്യവസായങ്ങള്‍ക്ക് 50 ശതമാനം ജീവനക്കരേ വച്ച് …
Read More »