Breaking News

ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​ര്‍ വ​ഴി പ​ണം​ത​ട്ടു​ന്ന സം​ഘം സ​ജീ​വം…

വ്യാ​ജ പ്രൊ​ഫൈ​ല്‍ ഉ​ണ്ടാ​ക്കി ഫേ​സ്​​ബു​ക്ക് മെ​സ​ഞ്ച​ര്‍ വ​ഴി പ​ണം ത​ട്ടു​ന്ന സം​ഘം വി​ല​സു​ന്നു. ജ​ന​സ്വാ​ധീ​ന​മു​ള്ള ആ​ളു​ക​ളു​ടെ പേ​രി​ല്‍ വ്യാ​ജ എ​ഫ്.​ബി അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി നേ​രി​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ത​ര​ത്തി​ലാ​ണ് ത​ട്ടി​പ്പ്.

ഒ​രു മാ​സ​ത്തി​നി​ടെ വ​യ​നാ​ട്ടി​ല്‍ നി​ര​വ​ധി ആ​ളു​ക​ളു​ടെ പേ​രി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചി​രു​ന്നു. വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ചി​ല​രാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

പ​രി​ച​യ​മു​ള്ള സു​ഹൃ​ത്തു​ക്ക​ളു​ടെ ഫോേ​ട്ടാ​യും മ​റ്റും വെ​ച്ച്‌ ഒ​റ്റ നോ​ട്ട​ത്തി​ല്‍ യ​ഥാ​ര്‍​ഥ അ​ക്കൗ​ണ്ടാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കു​ന്ന​ത്.

സ​മീ​പ​കാ​ല​ത്ത് ബ​ത്തേ​രി എം.​എ​ല്‍.​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്റെ പേ​രി​ലും ഇ​ത്ത​ര​ത്തി​ല്‍ വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചി​രു​ന്നു.

ഇ​തി​നു​പു​റ​മെ ബ​ത്തേ​രി​യി​ലെ ചി​ല വ്യാ​പാ​രി​ക​ളു​ടെ പേ​രി​ലും സ​മാ​ന രീ​തി​യി​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​ന്ദേ​ശ​ങ്ങ​ള്‍ പ​ല​ര്‍​ക്കും ല​ഭി​ച്ചു. സു​ഹൃ​ത്തി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റെ​ന്നും അ​ത്യാ​വ​ശ്യ​മാ​യി പ​ണം അ​ട​ക്ക​ണ​മെ​ന്നു​മാ​ണ്

മി​ക്ക സ​ന്ദേ​ശ​ങ്ങ​ളു​ടെ​യും ഉ​ള്ള​ട​ക്കം. ക​ഴി​ഞ്ഞ ദി​വ​സം പു​ല്‍​പ​ള്ളി​യി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്റെ പേ​രി​ലും ഇ​ത്ത​ര​ത്തി​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ പ​ല​ര്‍​ക്കും ല​ഭി​ച്ചു. സ​ന്ദേ​ശം ല​ഭി​ച്ച​വ​ര്‍ ഫോ​ണ്‍ വി​ളി​ച്ചു ചോ​ദി​ക്കു​മ്ബോ​ഴാ​ണ് ത​ങ്ങ​ളു​ടെ പേ​രി​ല്‍

ത​ട്ടി​പ്പ് ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. സ​മീ​പ​കാ​ല​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പ് വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. ത​ട്ടി​പ്പ് സം​ഘ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …