Breaking News

ബംഗളുരുവില്‍ ക്രൂരപീഡനം നേരിട്ട 22 കാരിയെ കോഴിക്കോട്ട് കണ്ടെത്തി…

ബെംഗളൂരുവില്‍ ക്രൂരപീഡനത്തിനിരയായ ബംഗ്ലാദേശ് യുവതിയെ കര്‍ണാടക പൊലിസ് സംഘം കോഴിക്കോട്ട് നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെത്തിച്ച യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

മനുഷ്യക്കടത്തിലൂടെ ബംഗളൂരുവിലെത്തിച്ച ബ്ംഗ്ലാദേശ് സ്വദേശിയായ യുവതി രക്ഷപ്പെട്ട് കേരളത്തിലെത്തിയെങ്കിലും ബലമായി തിരിച്ചെത്തിച്ച ശേഷമായിരുന്നു ക്രൂര പീഡനം. ഒരാഴ്ച്ച മുന്‍പാണ് സംഭവം നടന്നത്.

യുവതിയെ പീഡിപ്പിക്കുന്ന വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്നു 2 യുവതികള്‍ ഉള്‍പ്പെടെ ബംഗ്ലദേശില്‍ നിന്നുള്ള 6 പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വീഡിയോ വൈറല്‍ ആയതിനു പിന്നാലെ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

അറസ്റ്റിലായ പ്രതികളിലൊരാളുമായി യുവതിക്കുള്ള സാമ്ബത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് പീഡനത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു. പിടിയിലായ 6 പേരെയും 14 ദിവസം പൊലിസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …