Breaking News

ബിഗ് ബോസ്സിലെ താരങ്ങളുടെ ശമ്പളം; ഒരു ദിവസം ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് ഈ താരങ്ങള്‍; കൂടാതെ ബാക്കിയുള്ളവരുടെ വരുമാനവും…

റിയലിട്ട ഷോകളിൽ ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രീതി നേടിയ പ്രോഗ്രാമാണ് ബിഗ് ബോസ്. ഏഷ്യനെറ്റ് ചാനലിന്‍റെ തുരുപ്പുചീട്ടുകളില്‍ ഒന്നാണ് ബിഗ്‌ ബോസ്.

ബിഗ്‌ ബോസിന്റെ രണ്ടാം സീസണിലേക്ക് കയറിയതോടെ മത്സരത്തിന് വലിയൊരു ജനപ്രീതി തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ഇഷ്ടതാരങ്ങളെ ഒരു വീട്ടിൽ ഒരുമിച്ച് താമസിച്ചു പച്ചയായജീവിതം പുറത്തുകാട്ടുകയാണ് ഷോയിലൂടെ.

ഏറ്റവും കൂടുതൽ ദിവസം ആ വീട്ടിൽ കഴിയുന്നവർ വിജയിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഗെയിം ഷോയാണ് ബിഗ്ഗ്‌ബോസ്. ഷോയില്‍ വിജയിക്കണമെങ്കില്‍ കുറെയേറെ ദിവസങ്ങൾ താരങ്ങള്‍ മല്‍സരത്തിനായി മാറ്റിവെക്കേണ്ടതുണ്ട്.

കൂടാതെ ഒരു വീട്ടിൽ നിന്ന് വെളിയിൽ പോലും ഇറങ്ങാന്‍ പറ്റാതെ അവിടെ തന്നെ ചെലവഴിക്കുന്ന തരത്തിലുള്ള ഷോ ആയതിനാലും ആരാധകർക്കും പ്രേക്ഷകർക്കും ഇവരുടെ വരുമാനത്തെ കുറിച്ച് എപ്പോഴും വലിയ ചിന്തകളാണ്.

ഇപ്പോൾ ഇതാ ഇവരോരോരുത്തര്‍ക്കും ഓരോ ദിവസവും കിട്ടുന്ന ശമ്പളത്തിന്റെ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ്.

ജനുവരി 5 മുതൽ ഷോയിൽ ഉണ്ടായിരുന്ന താരമായിരുന്ന രജനി ചാണ്ടി പ്രതി ദിനം ബിഗ്‌ബോസ് നൽകിയിരുന്നത് 30,000 രൂപയായിരുന്നു.

സീരിയലുകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച അലീന പണികറിന് ഓരോ ദിവസവും ലഭിക്കുന്നത് 35,000 രൂപയാണ്. ആർ ജെ രഘുവിന് ലഭിക്കുന്നത് 25,000 രൂപയാണ്.

സിനിമാ താരവും ടിവി ഷോകളിലൂടെയും നിറസാനിദ്ധ്യമായിരുന്ന ആര്യയ്ക്ക് 35,000 രൂപയാണ്. വീണ നായര്‍ക്ക് ലഭിക്കുന്നത് 35,000 രൂപയാണ്. കോമഡിതാരമായ പാഷാണം ഷാജിക് കിട്ടുന്നത് 40,000 രൂപയാണ്.

റിയാലിറ്റി ഷോയിൽ കൂടി ഷോയില്‍ എത്തിയ മഞ്ജുവിന് 30,000 രൂപയും തെസ്നി ഖാന് 40,000 രൂപയുമാണ് ലഭിക്കുന്നത്. ബിഗ്‌ബോസിലെ സൂപ്പർസ്റ്റാറായി മാറിക്കൊണ്ടിരിക്കുന്ന രജിത് സാറും പ്രതീപ് ചന്ദ്രനും സോമദാസിനും ബിഗ്‌ബോസ് നൽകുന്നത് 25,000 രൂപയാണ്.

പ്രേക്ഷകരുടെ ഇഷ്ട്ടതാരങ്ങളായ ഫക്രുവിനും സുജോയ്ക്കും അലക്സാണ്ട്രയ്ക്കും ലഭിക്കുന്നത് 30,000 രൂപയുമാണെന്നാണ് കണക്കുകള്‍.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …