Breaking News

ശുഹൈബ് വധം; ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണം, പൊലീസ് കോടതിയിൽ

കണ്ണൂര്‍: ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. ശുഹൈബ് വധക്കേസിലെ ജാമ്യം റദ്ദാക്കാനാണ് പൊലീസിന്റെ നീക്കം. തലശ്ശേരി സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ അജിത് കുമാർ മുഖേനയാണ് പൊലീസ് ഇതിനായി ഹർജി നൽകിയത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. 2018 ഫെബ്രുവരി 12നാണ് ശുഹൈബിനെ തട്ടുകയിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

അതേസമയം, പാർട്ടിക്ക് വെല്ലുവിളി ഉയർത്തിയ ആകാശിനെതിരെ സി.പി.എം ഇന്ന് തില്ലങ്കേരിയിൽ സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പി.ജയരാജൻ സംസാരിക്കും. പി.ജെയെ പിന്തുണയ്ക്കുന്ന ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയാൻ പി.ജയരാജൻ രംഗത്തുവരണമെന്ന സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശപ്രകാരമാണിത്. വൈകീട്ട് അഞ്ചിന് തില്ലങ്കേരി ടൗണിൽ നടക്കുന്ന പരിപാടിയിൽ 19 ശാഖകളിലെ അംഗങ്ങളും പാർട്ടി അനുഭാവികളും പങ്കെടുക്കും. 

ശുഹൈബിനെ കൊന്നത് സി.പി.എം നേതാക്കളുടെ നിർദേശപ്രകാരമാണെന്ന് ആകാശ് ഫേസ്ബുക്കിൽ കുറിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. സി.പി.എമ്മിന് കനത്ത പ്രഹരമാകുന്ന വെളിപ്പെടുത്തലുകൾ നടത്തിയിട്ടും പ്രാദേശികമായി ആകാശിനെ പിന്തുണയ്ക്കുന്നവർ പാർട്ടിയിലുണ്ടെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. എം വി ഗോവിന്ദന്‍റെ ജനകീയ പ്രതിരോധ ജാഥ കണ്ണൂരിൽ എത്തുന്നതിന് മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …