Breaking News

അനുശ്രീ അനു, അശ്വതി അച്ചു; സോഷ്യല്‍ മീഡിയയില്‍ യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ പണം തട്ടി; കൊല്ലത്ത് 32കാരി അറസ്റ്റില്‍…

ഫേസ്ബുകില്‍ വ്യാജ അകൗണ്ടുണ്ടാക്കി യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ പണം തട്ടിയെടുത്ത സംഭവത്തില്‍ 32കാരി അറസ്റ്റിലായി. കൊച്ചി സ്വദേശിനികളായ രണ്ടു യുവതികള്‍ നല്‍കിയ

പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് പിന്നീട് പൊലീസ് രേഖപ്പെടുത്തി.

പരാതിക്കാരായ യുവതികളുടെ ഫോട്ടോ ഉപയോഗിച്ചാണ് ഫേസ്ബുക്കില്‍ വ്യാജ അക്കൌണ്ടുണ്ടാക്കി പ്രൊഫൈല്‍

ചിത്രമായി നല്‍കിയത്. അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളിലാണ് അശ്വതി ശ്രീകുമാര്‍ വ്യാജ അക്കൌണ്ട് സൃഷ്ടിച്ചത്. ഈ അക്കൌണ്ട് ഉപയോഗിച്ച്‌ യുവാക്കളുമായി ചാറ്റു

ചെയ്യുകയും പണം തട്ടിയെടുക്കുകയുമാണ്  അശ്വതി ചെയ്തിരുന്നത്. യുവാക്കളുമായി ചങ്ങാത്തം സ്ഥാപിക്കുകയും ഫേസ്ബുക്ക് മെസഞ്ചറിലൂടെ നിരന്തരം ചാറ്റ് ചെയ്യുകയും ചെയ്തു.

ഇതിനിടെ ആശുപത്രി ചെലവ് ഉള്‍പ്പടെ അത്യാവശ്യ കാര്യങ്ങള്‍ക്കെന്ന് പറഞ്ഞു പണം ആവശ്യപ്പെടും. ഇത് വിശ്വസിച്ച്‌ യുവാക്കള്‍ പണം നല്‍കാന്‍ തയ്യാറാകും.

തുടര്‍ന്ന് അനുശ്രീ അനുവിന്‍റെ ബന്ധു എന്ന പേരില്‍ അശ്വതി നേരിട്ടെത്തി യുവാക്കളില്‍നിന്ന് പണം സ്വീകരിക്കുകയുമാണ് ചെയ്തിരുന്നത്.

പണം നല്‍കി കഴിഞ്ഞാല്‍ പിന്നീട് യുവാക്കളെ മെസഞ്ചറില്‍ ബ്ലോക്ക് ചെയ്യുകയാണ് അശ്വതിയുടെ രീതി. നിരവധി യുവാക്കള്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായിരുന്നു. ഇതേ തുടര്‍ന്ന് അനുശ്രീ അനു, അശ്വതി അച്ചു എന്നീ അക്കൌണ്ടുകള്‍

വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി, നിരവധി പേര്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. ഇത് കൊച്ചി സ്വദേശിനികളായ യുവതികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തങ്ങളുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നതായി

മനസിലായത്. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ യുവതികള്‍ നടത്തിയ അന്വേഷണത്തിലാണ് ശൂരനാട് സ്വദേശിനിയായ അശ്വതിയാണ് തങ്ങളുടെ ഫോട്ടോ ഉപയോഗിച്ച്‌ അക്കൌണ്ട് സൃഷ്ടിച്ചതെന്ന് മനസിലായത്.

തുടര്‍ന്ന് കൊച്ചി സ്വദേശിനികളായ യുവതികള്‍ കൊല്ലം ശൂരനാട് എത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അശ്വതിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. പണം തട്ടിയതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …