ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത് ഇന്ത്യയിലാണ്. ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികരണവുമായി ഫേസ്ബുക്ക് രംഗത്ത് വന്നത്. ഇന്ത്യയിലെ ഐ ടി നിയമങ്ങള്‍ അനുസരിക്കാന്‍ തങ്ങളും ബാധ്യസ്ഥരാണെന്നും …
Read More »വ്യാജനോട്ടുകള്‍ പിടികൂടിയ സംഭവം; ഒരാള്‍ അറസ്റ്റില്‍…
ചെങ്ങമനാട് നിന്നും 50000 രൂപയുടെ വ്യാജനോട്ട് പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ ആയിരിക്കുന്നു. തൃശൂര്‍ ഏഴാംകല്ല് വല്യപുരയ്ക്കല്‍ കെ.അഭിലാഷ് ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്. ഇതോടെ 5 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കമ്ബ്യൂട്ടര്‍ കൈകാര്യം ചെയ്യാനും പ്രിന്റിങ്, കട്ടിങ് വിദഗ്ധനുമായ അഭിലാഷാണ് നോട്ട് നിര്‍മാണത്തിലെ പ്രധാന കണ്ണിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയുണ്ടായി. 27 ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ പ്രിന്റ് ചെയ്തെന്ന് ഇയാള്‍ മൊഴി നല്‍കുകയുണ്ടായി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍.അശോക് കുമാര്‍, …
Read More »ഇടുക്കിയില്‍ കനത്തമഴ; അണക്കെട്ടുകൾ തുറന്നു; ജാഗ്രതാ നിർദേശം…
ഇടുക്കി ജില്ലയില്‍ പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകള്‍ തുറന്നു. ബുധനാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം പീരുമേട് താലൂക്കില്‍ 158 മി.മി, ഉടുമ്ബന്‍ചോല-40.2 മി.മി, ദേവികുളം- 83.6 മി.മി, ഇടുക്കി-52.4 മി.മി, തൊടുപുഴ -37.2മി.മി എന്നിങ്ങനെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്ത മഴയുടെ അളവ്. നെടുങ്കണ്ടം രാജാക്കാട് റോഡില്‍ മരം കടപുഴകി ബുധനാഴ്ച രാവിലെ ഗതാഗതം തടസ്സപ്പെട്ടു. ഹൈറേഞ്ചില്‍ പലയിടത്തും കനത്ത മഴ …
Read More »തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ലക്ഷദ്വീപില്‍ നാളെ സര്‍വകക്ഷി യോഗം…
കനത്ത പ്രതിഷേധങ്ങള്‍ക്കിടയിലും ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ലക്ഷദ്വീപില്‍ നാളെ സര്‍വകക്ഷി യോഗം വിളിച്ചു. ലക്ഷദ്വീപ് ജനതാ ദള്‍ (യു) നേതാവ് ഡോ. മുഹമ്മദ് സാദിഖിന്റെ നേതൃത്വത്തില്‍ നാളെ വൈകീട്ട് ഓണ്‍ലൈന്‍ വഴി സര്‍വ്വകക്ഷി യോഗം ചേരും. ലക്ഷദ്വീപിലെ മുഴുവന്‍ രാഷ്ട്രീയ നേതൃത്വങ്ങളും മുന്‍ ചീഫ് കൗണ്‍സിലര്‍മാര്‍, പാര്‍ട്ടി തലവന്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. മുന്‍ എംപി അഡ്വ. ഹംദുള്ള സയീദ് (കോണ്‍ഗ്രസ്സ്), സിറ്റിങ്ങ് എം പി …
Read More »പ്രതിപക്ഷ നേതൃസ്ഥാനം കൈവിട്ടതിന് പിന്നാലെ തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് ചെന്നിത്തല…
പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായതിന് പിന്നാലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ അക്കമിട്ട് നിരത്ത് രമേശ് ചെന്നിത്തല. അശോക് ചവാന്‍ കമ്മിറ്റിക്ക് മുന്നിലാണ് ചെന്നിത്തലയുടെ തുറന്നുപറച്ചില്‍. സംഘടനാ സംവിധാനത്തിന്റെ പോരായ്മ തന്നെയാണ് അദ്ദേഹം കൂടുതല്‍ ഊന്നിപ്പറഞ്ഞത്. സര്‍ക്കാരിന് എതിരായ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ കോവിഡ് വെല്ലുവിളിയായെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍, സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടാന്‍ കഴിഞ്ഞു. ഇക്കാര്യങ്ങള്‍ക്ക് മാധ്യമങ്ങളും വലിയ പ്രാധാന്യമാണ് നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ താഴെ തലത്തിലേക്ക് എത്തിക്കാന്‍ …
Read More »രാജ്യത്ത് 11,717 ബ്ലാക്ക് ഫംഗസ് രോഗികള്‍, ഗൗരവത്തോടെ നിരീക്ഷിച്ച് കേന്ദ്രം…
രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗം കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിക്കുന്നത് ഗൗരവത്തോടെ നിരീക്ഷിച്ച് കേന്ദ്രം. ഇതുവരെ 11,717 പേര്‍ക്ക് ഈ രോഗം സ്ഥിരികരിച്ചിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് കൂടുത്തല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് വ്യാപകമായി കണ്ടതോടെ ഇതിനെ എപ്പിഡെമിക്ക് ആയി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിരുന്നു. ഗുജറാത്തില്‍ ഇതുവരെ 2,859 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയില്‍ 2,770 പേര്‍ക്കും ആന്ധ്രയില്‍768 പേര്‍ക്കും ബ്ലാക്ക് …
Read More »കോവിഡ് വായുവിലൂടെ പകരും; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം…
കോവിഡ് 19 വായുവിലൂടെയും പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാര്‍നിര്‍ദേശം. ബുധനാഴ്ച പുറത്തിറക്കിയ കൊറോണ വൈറസ് ചികിത്സാ മാര്‍ഗനിര്‍ദേശത്തിലാണ് ഇതുസംബന്ധിച്ച് പരാമര്‍ശമുളളത്. വൈറസ് പ്രധാനമായും വായുവിലൂടെയും രോഗബാധിതനായ വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്ബോള്‍ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയും പകരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്ത് ഇടപഴകുന്നവര്‍ക്ക് മാത്രമെ വൈറസ് പകരൂവെന്ന മുന്‍ധാരണകളെ തിരുത്തുന്നതാണ് പുതിയ റിപ്പോര്‍ട്ട്. കോവിഡ് രോഗിയില്‍ നിന്നുളള ദ്രവകണങ്ങള്‍ പ്രതലങ്ങളില്‍ പതിച്ചേക്കാം. വൈറസ് എത്രസമയം പ്രതലത്തിലുണ്ടാകുമെന്നത് പ്രതലത്തിന്റെ ഉപരിതലം …
Read More »യോഗാചാര്യന്‍ ബാബ രാം ദേവിനെതിരെ 1000 കോടിയുടെ മാനനഷ്ടത്തിന് നോട്ടീസ് അയച്ച് ഐഎംഎ
ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ പരാമര്‍ശം നടത്തിയ യോഗാചാര്യന്‍ ബാബ രാം ദേവിനെതിരെ 1000 കോടിയുടെ മാനനഷ്ടത്തിന് നോട്ടീസ് അയച്ച് ഇന്ത്യന്‍ മെഡികല്‍ അസോസിയേഷന്‍ (ഐഎംഎ). ആറുപേജുള്ള നോടീസ് ഉത്തരാഖണ്ഡ് ഐ എം എ സെക്രടറി അജയ് ഖന്നയുടെ പേരിലാണ് അയച്ചിരിക്കുന്നത്. രാംദേവിന്റെ പ്രസ്താവന സംഘടനയില്‍ അംഗമായ ഡോക്ടര്‍മാരുടെ സേവനത്തെയും മാന്യതയെയും കളങ്കപ്പെടുത്തുന്നതാണെന്ന് വക്കീല്‍ നീരജ് പാണ്ഡേ വഴി അയച്ച നോട്ടീസ് ആരോപിക്കുന്നു. അലോപതിയെയും, അലോപതി ഡോക്ടര്‍മാരെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. …
Read More »പ്രസാദത്തില്‍ കഞ്ചാവ് നല്‍കി ലൈംഗിക പീഡനം; ആള്‍ദൈവം അറസ്റ്റില്‍….
പ്രസാദത്തില്‍ കഞ്ചാവ് നല്‍കിയും മറ്റും സ്ത്രീകളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. ബന്ധു ഉള്‍പ്പെടെ നാല് സ്ത്രീകളാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയിരുന്നത്. 2005 മുതല്‍ 2017 വരെ പലതവണ പീഡിപ്പിച്ചെന്നാണ് ഒരു സ്ത്രീയുടെ പരാതി. ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ രണ്ട് യുവതികളും പീഡനത്തിനിരയായതായി പരാതിയില്‍ പറയുന്നു. മൂന്ന് സ്ത്രീകള്‍ പരാതി നല്‍കിയെന്ന് അറിഞ്ഞതോടെയാണ് മറ്റൊരു യുവതിയും കൂടി ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. ഇക്കഴിഞ്ഞ മെയ് നാലിനാണ് …
Read More »സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; റാന്നി താലൂക്കില്‍ 500 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴയും കടല്‍ക്ഷോഭവും രൂക്ഷം. ഇതേ തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്. വടക്കു പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘യാസ്’ അതിശക്ത ചുഴലിക്കാറ്റ് തീരംതൊട്ടതും കാലവര്‍ഷത്തിന് അനുകൂലമായ സാഹചര്യവുമാണ് കനത്ത മഴക്ക് കാരണമായത്. …
Read More »