Breaking News

രാജ്യത്ത് 11,717 ബ്ലാക്ക് ഫംഗസ് രോഗികള്‍, ഗൗരവത്തോടെ നിരീക്ഷിച്ച്‌ കേന്ദ്രം…

രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗം കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിക്കുന്നത് ഗൗരവത്തോടെ നിരീക്ഷിച്ച്‌ കേന്ദ്രം. ഇതുവരെ 11,717 പേര്‍ക്ക് ഈ രോഗം സ്ഥിരികരിച്ചിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് കൂടുത്തല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് വ്യാപകമായി കണ്ടതോടെ ഇതിനെ എപ്പിഡെമിക്ക് ആയി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിരുന്നു. ഗുജറാത്തില്‍ ഇതുവരെ 2,859 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുള്ളത്.

മഹാരാഷ്ട്രയില്‍ 2,770 പേര്‍ക്കും ആന്ധ്രയില്‍768 പേര്‍ക്കും ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.കേരളത്തില്‍ 36 ബ്ലാക്ക് ഫംഗസ് ബാധിതരാണുള്ളത്. ബ്ലാക്ക് ഫംഗസ് രോഗചികിത്സയ്ക്ക് ഉപയോഗിക്കുന്നആംഫോടെറിസിന്റെ

29,250 വയലുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദഗൗഡ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. രോഗബാധിതരുടെ കണക്കും മന്ത്രി പങ്കുവെച്ചിട്ടുണ്ട്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …