Breaking News

ദേശീയ നേതൃത്വത്തിലേക്ക് ചെന്നിത്തലയെ നിയോഗിക്കുന്നതില്‍ അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് രമേശ് ചെന്നിത്തലയെ നിയോഗിക്കുന്ന വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത. ചെന്നിത്തലയ്ക്ക് ദേശീയ ചുമതല നല്‍കുന്നതിലുള്ള

താത്പര്യ കുറവ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിച്ചതായാണ് വിവരം. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ പുനഃസംഘടന വൈകുമ്പോഴും ചില കാര്യങ്ങള്‍

വ്യക്തമായിരുന്നു. അതില്‍ പ്രധാനപ്പെട്ടത് രമേശ് ചെന്നിത്തല സുപ്രധാന ചുമതലയുമായി ദേശീയ നേതൃത്വത്തിലേക്ക് എത്തുമെന്നതായിരുന്നു.

സംസ്ഥാന കോണ്‍ഗ്രസിലെ ഡിസിസി അധ്യഷ നിയമനവുമായി ബന്ധപ്പെട്ട് ചെന്നിത്തലയുടെ പരസ്യ പ്രസ്താവന എന്നാല്‍ കാര്യങ്ങളെയെല്ലാം മാറ്റി മറിച്ചു. അവസാന നിമിഷം കെ.സി

വേണുഗോപാല്‍ നിര്‍ദേശിച്ച ആളെ വെട്ടി രമേശ് നല്‍കിയ പേര് ആലപ്പുഴയില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടുത്തിയിരുന്നു. ഇത് പോലും പരിഗണിക്കാതെ രമേശ് ചെന്നിത്തല നടത്തിയ

പ്രതിഷേധമാണ് രാഹുല്‍ ഗാന്ധിയെ ഇപ്പോള്‍ ചൊടിപ്പിച്ചിരിയ്ക്കുന്നത്. രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേയ്ക്ക് നിയോഗിക്കുന്നതിലുള്ള തന്റെ

അതൃപ്തി രാഹുല്‍ ഗാന്ധി സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് വിവരം. രാഹുല്‍ ഗാന്ധിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് ഡിസിസി അധ്യക്ഷ പട്ടികയുമായ് ബന്ധപ്പെട്ട ഒരു പരസ്യപ്രതിഷേധത്തിനും താന്‍ ഇല്ലെന്ന് ചെന്നിത്തല രാഹുലിനോട് വ്യക്തമാക്കിയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …