Breaking News

സംസ്ഥാനത്തെ സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചു; അടുത്ത ര​ണ്ട് ഞാ​യ​റാ​ഴ്ച​ക​ളി​ൽ ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ കർശന നി​യ​ന്ത്ര​ണം

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്നു. അ​ടു​ത്ത ര​ണ്ട് ഞാ​യ​റാ​ഴ്ച​ക​ളി​ൽ ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൻറേ​താ​ണ് തീ​രു​മാ​നം. ജ​നു​വ​രി 23, 30 തീ​യ​തി​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണം.

ഈ ​ഞാ​യ​റാ​ഴ്ച​ക​ളി​ൽ അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​നാ​കു. എ​ന്നാ​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ കെ​എ​സ്‌ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തും. കൂ​ടാ​തെ, സം​സ്ഥാ​ന​ത്തെ ഒ​ന്ന് മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ​യു​ള്ള എ​ല്ലാ ക്ലാ​സു​ക​ളും വെ​ള്ളി​യാ​ഴ്ച മു​ത​ൽ അ​ട​ച്ചി​ടും. സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റും.

മാ​ളു​ക​ളി​ലും, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ളു​ക​ളെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്. അ​തേ​സ​മ​യം, തീ​യ​റ്റ​റു​ക​ളി​ലും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. രാത്രികാല കർഫ്യൂവേണ്ടെന്ന് അവലോകനയോഗം തീരുമാനിച്ചു. ജില്ലകളെ തരംതിരിച്ച്‌ നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചു. രോഗികളുടെ എണ്ണവും ആശുപത്രി സൗകര്യവും പരിഗണിച്ചാണ് ജില്ലകളെ തരംതിരിക്കുക

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …