സംസ്ഥാനത്ത് ഇന്നുമുതല്‍ ഉച്ചയ്ക്ക് ശേഷമുള്ള പാല്‍ സംഭരണം അവസാനിപ്പിക്കാന്‍ മില്‍മ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് ബി ജെ പി വക്താവ് സന്ദീപ് ജി വാര്യര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പാലിന്റെ 40 ശതമാനം സംഭരിക്കപ്പെടാതെ നശിച്ചു പോകുന്ന അവസ്ഥ ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ചിലവില്‍ മുഴുവന്‍ പാലും സംഭരിച്ച് ക്വാറന്റീനില്‍ ഇരിക്കുന്നവര്‍ക്കും പാവപ്പെട്ടവര്‍ക്കും ലോക്ക് ഡൗണ്‍ കാലത്ത് സൗജന്യമായി വിതരണം ചെയ്യാന്‍ …
Read More »നാരദ കേസ്; തൃണമൂല്‍ നേതാക്കളുടെ ജാമ്യം കൊല്‍ക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തു…
നാരദ കൈക്കൂലി കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഇടക്കാല ജാമ്യം അനുവദിച്ച സി ബി ഐ പ്രത്യേക കോടതി ഉത്തരവ് കൊല്‍ക്കത്ത ഹൈ കോടതി സ്റ്റേ ചെയ്തു. ഇതോടെ മന്ത്രിമാരടക്കമുള്ള തൃണമൂല്‍ നേതാക്കള്‍ സിബിഐ കസ്റ്റഡിയില്‍ തുടരും. കേസിന്‍റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. രണ്ട് മന്ത്രിമാരടക്കം നാല് പേരെയാണ് സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ വിട്ടു കിട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തിയ നടപടി നിയമവാഴ്ചയിലുള്ള പൊതുജനത്തിന്‍റെ വിശ്വാസം …
Read More »ഗുജറാത്തിലേക്ക് വീശിയടിച്ച ടൗട്ടേ ദുര്‍ബലമാവുന്നു: റെഡ് അലേർട്ട് തുടരുന്നു: വടക്കന്‍ കേരളത്തില്‍ മഴ തുടരും…
ഗുജറാത്ത് കരയിലേക്ക് വീശിയടിച്ച ടൗടേ ചുഴലിക്കാറ്റ് ദുര്‍ബലമാവുന്നു. തിങ്കളാഴ്ച രാത്രി 9 മണിയോടെ കരയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് അതിതീവ്ര ചുഴലി തീവ്ര ചുഴലിയായി മാറിയത്. ആളപായമൊന്നും ഇതുവരെ ഇല്ല. തീരമേഖലയില്‍ റെഡ് അലര്‍ട് തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുന്നുണ്ട്. സൈന്യവും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഹാരാഷ്ട്രയില്‍ ആറ് മരണമാണ് റിപോര്‍ട് ചെയ്തത്. ബോട്ട് മുങ്ങി കാണാതായ മൂന്ന് മീന്‍ പിടുത്തക്കാരെയും ഇനിയും കണ്ടെത്താനായില്ല. നിലവില്‍ ഗുജറാത്തിലെ അംരേലിക്ക് …
Read More »കണ്ണൂരില്‍ വീണ്ടും ടാങ്കര്‍ ലോറി മറിഞ്ഞു; ഒരു മാസത്തിനിടെ മൂന്നാമത്തെ അപകടം
കണ്ണൂരില്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം. ഗ്യാസ് നിറക്കാനായി മംഗളൂരുവിലേക്ക് പോകുകയായിരുന്നു ലോറി പുതിയ തെരു ധനരാജ് ടാക്കീസിന് സമീപം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ടാങ്കറില്‍ ഗ്യാസ് ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഒരു മാസത്തിനിടെ മൂന്നാമത്തെ അപകടമാണ് ഇത്.
Read More »കോഴിക്കോട് ജില്ലയില്‍ രോഗവ്യാപനം കുറയുന്നു…
കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം നിയന്ത്രണത്തിലേക്ക് വരുന്നതായി ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം ജില്ലയില്‍ രോഗവ്യാപനം കുറയുന്ന പ്രവണതയാണുള്ളത്. മെയ് 9 ന് അവസാനിച്ച ആഴ്ചയില്‍ 28.7 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇക്കഴിഞ്ഞ ആഴ്ച 25.5 ആയി കുറഞ്ഞു. മാര്‍ച്ച് 14 മുതലാണ് രണ്ടാം ഘട്ടത്തില്‍ കൊവിഡ് വ്യാപനം ശക്തിപ്രാപിച്ചത്. 4.47 ആയിരുന്നു അന്നത്തെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ മൂന്ന് …
Read More »ഗുസ്തിതാരം സുശീല്‍ കുമാറിനെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം…
കൊലപാതകക്കേസില്‍ ഒളിവില്‍ പോയ ഗുസ്തി താരം സുശീല്‍ കുമാറിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്. കേസിലെ മറ്റൊരു പ്രതിയായ അജയ്‍യെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചു. ഗുസ്‌തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാമ്ബ്യനായ 23കാരന്‍ സാഗര്‍ ആണ് കൊല്ലപ്പെട്ടത്. മേയ് നാലിന് ന്യൂഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗറിനും കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റത്. ആശുപത്രിയില്‍ വെച്ച് …
Read More »ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; ഇന്നത്തെ പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് അറിയാം…
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 28 പൈസും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 94.85 രൂപയും ഡീസലിന് 89.79 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 ചൊവ്വാഴ്ചത്തെ വില. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്.
Read More »രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ആശങ്കയായി മരണനിരക്ക്…
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,63,533 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,52,28,996 ആയി ഉയര്‍ന്നു. ഒരു ഘട്ടത്തിൽ നാല് ലക്ഷത്തിന് മുകളില്‍ ദിനം പ്രതി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കണക്കുകളിലാണ് ഇപ്പോള്‍ കുറവ് സംഭവിച്ചിരിക്കുന്നതെന്ന് ആശ്വാസകരമാണ്. അതേസമയം, മരണസംഖ്യ കുറയാത്തത് ആശങ്കയാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,329 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. …
Read More »മുങ്ങിയതല്ല, ജനങ്ങള്‍ക്ക് എന്നെ രാഷ്ട്രീയത്തില്‍ വേണ്ട സിനിമയില്‍ മാത്രം മതി’; ധര്‍മജന്‍..
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ബാലുശ്ശേരി സ്ഥാനാര്‍ഥിയായിരുന്ന ധര്‍മജന്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി നേപ്പാളിലേക്ക് പോയത്, തോല്‍വി നേരിട്ട ധര്‍മജന് നേരെ ധാരാളം ട്രോളുകളും ഇറങ്ങി. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. റിപ്പോര്‍ട്ടര്‍ ചാനലിലെ സെലിബ്രിറ്റി ലോക്ക്ഡ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഞാന്‍ അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്ബോള്‍ തന്നെ ഞാന്‍ പ്രസംഗങ്ങള്‍ക്കിടയില്‍ പറഞ്ഞിട്ടുമുണ്ട് നേപ്പാളില്‍ ഷൂട്ടിങ്ങിന് പോകുമെന്നും മുങ്ങി എന്ന് പറയാന്‍ പറ്റില്ല. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ …
Read More »മണിക്കൂറുകളോളം സി.ബി.ഐ ഓഫിസില്‍ മമത കുത്തിയിരുന്നു; നാരദ കേസില്‍ കസ്റ്റഡിയിലെടുത്ത നാലുപേര്‍ക്കും ജാമ്യം…
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സി.ബി.ഐ ഓഫിസില്‍ ആറ് മണിക്കൂറോളം കുത്തിയിരുന്നു പ്രതിഷേധിച്ചതിന് പിന്നാലെ, നാരദ കേസില്‍ കസ്റ്റഡിയിലെടുത്ത നാലുപേര്‍ക്കും ജാമ്യം ലഭിച്ചു. നാരദ കൈക്കൂലി കേസില്‍ ബംഗാള്‍ മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി എന്നിവരെ തിങ്കളാഴ്ച പുലര്‍ച്ചയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. തൃണമൂല്‍ എം.എല്‍.എ മദന്‍ മിത്രയും മുന്‍ നേതാവ് സോവന്‍ ചാറ്റര്‍ജിയെയും കസ്റ്റഡിയിലെടുത്തിരുന്നു. നിസാം പാലസിലെ സി.ബി.ഐ ഓഫിസില്‍ ആറുമണിക്കൂറിലധികമാണ് മമത പ്രതിഷേധവുമായി കുത്തിയിരുന്നത്. …
Read More »