Breaking News

കോഴിക്കോട് ജില്ലയില്‍ രോഗവ്യാപനം കുറയുന്നു…

കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം നിയന്ത്രണത്തിലേക്ക് വരുന്നതായി ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം ജില്ലയില്‍ രോഗവ്യാപനം കുറയുന്ന പ്രവണതയാണുള്ളത്.

മെയ് 9 ന് അവസാനിച്ച ആഴ്ചയില്‍ 28.7 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇക്കഴിഞ്ഞ ആഴ്ച 25.5 ആയി കുറഞ്ഞു. മാര്‍ച്ച്‌ 14 മുതലാണ് രണ്ടാം ഘട്ടത്തില്‍ കൊവിഡ് വ്യാപനം ശക്തിപ്രാപിച്ചത്.

4.47 ആയിരുന്നു അന്നത്തെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവുണ്ടായി. മെയ് 15 ന് 2,966 മെയ്

16 ന് 2406 മെയ് 17ന് 1,492 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ കുറവുണ്ടായിട്ടുണ്ട്. ഞായറാഴ്ച 20.06 ശതമാനവും തിങ്കളാഴ്ച 17.61 ശതമാനവുമായി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുകയുണ്ടായി. ജില്ലയില്‍  പൊതുവില്‍ രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും ചില തദ്ദേശ സ്ഥാപനങ്ങളില്‍ രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യവുമുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …