സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മെയ് ഒന്ന് അര്‍ദ്ധരാത്രി മുതല്‍ രണ്ടാം തീയതി അര്‍ദ്ധരാത്രി വരെ ലോക്ഡൗണ്‍ വേണമെന്നാണ് ആവശ്യം. കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിമല്‍ മാത്യു തോമസാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാരിനോട് പ്രതികരണം തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസില്‍ കക്ഷി …
Read More »സംസ്ഥാനത്ത് കാറ്റും മഴയും മിന്നലും ശക്തമായേക്കും; സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു…
സംസ്ഥാനത്ത് ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 18 മുതല്‍ 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കുംസാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സുരക്ഷാ …
Read More »ഞായറാഴ്ചകളില്‍ ലോക് ഡൗണ്‍ ; മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 10,000 രൂപ വരെ പിഴ…
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രോടോകോള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 10,000 രൂപ വരെയാണ് പിഴ ഈടാക്കുക. മാസ്ക് ധരിച്ചില്ലെങ്കില്‍ 1000 രൂപയാണ് പിഴശിക്ഷ. രണ്ടാമതും കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴയൊടുക്കണം. ഉത്തര്‍പ്രദേശില്‍ ഞായറാഴ്ചകളില്‍ ലോക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസര്‍വീസുകള്‍ മാത്രമാണ് ലോക് ഡൗണ്‍ ദിനത്തില്‍ അനുവദിക്കുക. മെയ് മാസം 15 വരെ സ്കൂളുകള്‍ അടച്ചിടാന്‍ കഴിഞ്ഞ ദിവസം …
Read More »ലോണെടുത്ത പണം മദ്യപിക്കാന്‍ നല്‍കിയില്ല; പാറശാലയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു…
പാറശാലയില്‍ ഭാര്യയെ വെട്ടികൊന്നശേഷം ഭര്‍ത്താവു പോലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രി 11 മണിയോടെ കാരോട് പഞ്ചായത്തിലെ വടൂര്‍കോണം സ്വദേശി ഷാജിയാണ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പോലീസില്‍ കീഴടങ്ങിയത്. മദ്യപാനിയായ ഇയാൾ ഭാര്യ ലോണെടുത്ത പണം മദ്യപിക്കാന്‍ നല്‍കാത്തതില്‍ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് മക്കള്‍ പറയുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങി ഓടിയ ഭാര്യയെ മുറ്റത്തുവച്ചാണ് വെട്ടികൊലപ്പെടുത്തിയത്. ഷാജി മദ്യപിച്ചിട്ടുവന്നു സ്ഥിരമായി മീനയെ മര്‍ദിക്കാറുണ്ടെന്നും മക്കള്‍ പറയുന്നു. പഞ്ചായത്തില്‍ നിന്നുള്ള …
Read More »കിടക്കകള്‍ ഇല്ല ; മൃതദേഹങ്ങള്‍ വരാന്തയില്‍ ; ഗുരുതര പ്രതിസന്ധിയില്‍ ഉത്തരേന്ത്യ…
കൊവിഡ് പ്രതിസന്ധിയില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഒരേ കിടക്കയില്‍ രണ്ട് കൊവിഡ് രോഗികളും മൃതദേഹങ്ങള്‍ വരാന്തയിലുമുള്ള ഉത്തരേന്ത്യയിലെ കൊവിഡ് സാഹചര്യത്തിന്റെ നേര് സാക്ഷ്യമാണ് ഡല്‍ഹിയില്‍ നിന്നുള്ള ഹൃദയ ഭേദകമായ ഈ കാഴ്ചകള്‍. കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധി മറി കടക്കാന്‍ ഏറെ ബുദ്ധിമുട്ടുകയാണ് ഉത്തര്‍പ്രദേശ്. പ്രതിദിന രോഗബാധയിലെ കുതിച്ചുചാട്ടം ആരോഗ്യരംഗത്തെ വല്ലാതെ സമ്മര്‍ദ്ധത്തിലാക്കുകയാണ്. പല ആശുപത്രികളിലും കിടക്കകളും ആവശ്യത്തിന് ഓക്സിജന്‍ സിലണ്ടറുകളും ഇല്ലെന്ന് പരാതിയുമുയരുന്നുണ്ട്. സംസ്ഥാനത്ത് പ്രതിദിനരോഗികള്‍ ഇരുപതിനായിരം പിന്നിട്ടതും …
Read More »പ്രശസ്ത സിനിമാതാരം വിവേകിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തമിഴ് നടന് വിവേകിനെ വീട്ടില്‍ വെച്ച് ബോധരഹിതനായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണോ എന്ന സംശയത്തില്‍ ഇപ്പോള്‍ അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം ഇന്നലെയാണ് കോവിഡ് വാക്സിന് എടുത്തതെന്ന് ബന്ധുക്കള്‍ പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 60 വയസ്സുകാരനായ താരത്തിന് വാക്സിന് എടുത്ത ശേഷം മറ്റു കുഴപ്പങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ ഇന്ന് രാവിലെ വീട്ടില്‍ വെച്ച് പെട്ടെന്ന് മയക്കം വരികയും ബോധ രഹിതനാകുകയുമായിരുന്നു. സ്ഥിതി ഗുരുതരമാണെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. …
Read More »സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയർന്നു ; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്….
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധനവ്. വെള്ളിയാഴ്ച പവന് ഒറ്റയടിയ്ക്ക് കൂടിയത് 240 രൂപയാണ്. ഇതോടെ പവന് 35,200 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ഏപ്രില്‍ മാസം മാത്രം സ്വര്‍ണവിലയില്‍ 1,880 രൂപയുടെ വര്‍ധനവാണുണ്ടായത്.
Read More »രാജ്യത്ത് സ്ഥിതി അതീവ ഗുരുതരം; രണ്ടുലക്ഷവും കടന്ന് കോവിഡ് ബാധിതര്‍; 1,185 മരണം…
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്നു.. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1185 മരണവും സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,42,91,917 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,25,47,866 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 15,69,743പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,74,308 പേര്‍ക്കാണ് കോവിഡ് മൂലം ഇതുവരെ രാജ്യത്ത് ജീവന് നഷ്ടപ്പെട്ടതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് 11,72,23,509പേരാണ് കോവിഡ് വാക്സിന് സ്വീകരിച്ചത്. എന്നാല്‍ പലയിടത്തും കോവിഡ് വാക്സിന് …
Read More »സംസ്ഥാനത്തെ തിയേറ്ററുകളും ബാറുകളും രാത്രി ഒമ്ബതിന് മുമ്പ് അടയ്ക്കണം; വിവാഹ ചടങ്ങുകള്‍ക്ക് അനുമതി ആവശ്യമില്ല; മറ്റ് കൊവിഡ് നിയന്ത്രണങ്ങള്‍ ഇങ്ങനെ…
സംസ്ഥാനത്ത് നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേരെ പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൈ റിസ്ക് ഉള്ളവര്‍ക്കാണ് മുന്‍ഗണന. ഇതുവരെ 50 ലക്ഷം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പൊതുയോഗങ്ങള്‍ രണ്ട് മണിക്കൂറായി ചുരുക്കണമെന്നും പരമാവധി യോഗങ്ങള്‍ ഓണ്‍ലൈന്‍ ആക്കണമെന്നും നിര്‍ദ്ദേശിച്ചു. വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അനുമതി ആവശ്യമില്ല. പക്ഷേ മുന്‍കൂറായി അറിയിക്കണം എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിയേറ്ററുകള്‍, ബാറുകള്‍ എന്നിവയ്ക്കും …
Read More »സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു; മാളുകളിലും മാര്‍ക്കറ്റുകളിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; മറ്റു മാർഗനിർദേശങ്ങൾ ഇങ്ങനെ…
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും നിയന്ത്രണമുണ്ടാകും. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനങ്ങള്‍. സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. രണ്ടരലക്ഷം പേര്‍ക്ക് നാളെയും മറ്റന്നാളുമായി കൊവിഡ് പരിശോധന നടത്താൻ തീരുമാനം. ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ മന്ത്രിമാരും ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍മാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു പൊതുപരിപാടികളില്‍ പരമാവധി 50 …
Read More »