പാറശാലയില്‍ ഭാര്യയെ വെട്ടികൊന്നശേഷം ഭര്‍ത്താവു പോലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രി 11 മണിയോടെ കാരോട് പഞ്ചായത്തിലെ വടൂര്‍കോണം സ്വദേശി ഷാജിയാണ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പോലീസില്‍ കീഴടങ്ങിയത്.
മദ്യപാനിയായ ഇയാൾ ഭാര്യ ലോണെടുത്ത പണം മദ്യപിക്കാന്‍ നല്‍കാത്തതില്‍ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് മക്കള്‍ പറയുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങി ഓടിയ ഭാര്യയെ മുറ്റത്തുവച്ചാണ് വെട്ടികൊലപ്പെടുത്തിയത്.
ഷാജി മദ്യപിച്ചിട്ടുവന്നു സ്ഥിരമായി മീനയെ മര്‍ദിക്കാറുണ്ടെന്നും മക്കള്‍ പറയുന്നു. പഞ്ചായത്തില്‍ നിന്നുള്ള ലോണെടുത്തു വീട് നിര്‍മാണം നടത്തിയെങ്കിലും പണത്തിന്റെ
പകുതിയിലധികം ഷാജി ചീട്ടുകളിച്ചും മദ്യപിച്ചു തീര്‍ത്തു. അതിനു ശേഷം ശുചിമുറിക്കുവേണ്ടി ലഭിച്ച അറുപതിനായിരം രൂപയും മദ്യപിച്ചു തീര്‍ക്കുകയായിരുന്നു. ഒരാഴ്ച മുന്നേ സ്വകാര്യ
ബാങ്കില്‍ നിന്നും നാല്‍പ്പതിനായിരം രൂപയും വായ്പ്പയെടുത്തിരുന്നു. അമ്മയുമായി വഴക്കിടുന്നത് തടയാന്‍ ശ്രമിക്കുന്ന മക്കളെ ഷാജി മര്‍ദ്ദിക്കുമായിരുന്നുവെന്നും പരാതിയുണ്ട്