കേരള സര്‍ക്കാര്‍ കോര്‍പറേറ്റ് അനുകൂല നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണത്തിന് മറുപടിയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷം കോര്‍പറേറ്റ് അനുകൂലമാണെന്ന പ്രിയങ്കാ ഗാന്ധിയുടെ നിലപാട്, പ്രിയങ്കാ ഗാന്ധിയുടെ തന്നെ വിലയിടിക്കുന്നതാണ്, കോര്‍പറേറ്റുകള്‍ തടിച്ചുകൊഴുത്തത് ആരുടെ ഭരണകാലത്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ എത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്ക് എതിരെ അര അക്ഷരം മിണ്ടുന്നില്ലെന്നും ആഗോള വത്കരണ നയം രാജ്യത്ത് നടപ്പാക്കാന്‍ തീരുമാനിച്ചത് …
Read More »തെരഞ്ഞെടുപ്പ് : ജില്ലയില്‍ നിന്ന് പിടിച്ചെടുത്തത് 41.68 ലക്ഷം രൂപ…
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്ലൈയിങ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തില്‍ കണ്ണൂർ ജില്ലയില്‍ ഇതുവരെ 41.68 ലക്ഷം രൂപ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം നോഡല്‍ ഓഫിസര്‍ അറിയിച്ചു. കൂടാതെ, 491 യു.എസ് ഡോളറും 995.93 ഗ്രാം സ്വര്‍ണവും 3.750 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. മാര്‍ച്ച് 29 വരെയുള്ള കണക്കാണിത്. പിടിച്ചെടുത്ത സ്വര്‍ണം, മദ്യം എന്നിവ യഥാക്രമം ജി.എസ്.ടി, എക്സൈസ് വകുപ്പുകള്‍ക്ക് കൈമാറി.
Read More »രാജ്യത്ത് കോവിഡ് പിടിമുറുക്കുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേര്‍ക്ക് കൊവിഡ്; 354 മരണം…
രാജ്യത്ത് കോവിഡ് പിടിമുറുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,480 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 354 പേര്‍ കൊവിഡ് ബാധിതരായി മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 1,21,49,335 ആയി. മഹാരാഷ്ട്രയില്‍ ഇതേ സമയത്തിനുളളില്‍ 27,918 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 1,62,468 പേര്‍ മരിച്ചിട്ടുണ്ട്. രാജ്യത്തെ സജീവരോഗികളുടെ എണ്ണം 5,52,566. ഇന്നലെ മാത്രം 41,280 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,14,34,301 പേര്‍ …
Read More »അണികളില്‍ ആവേശം പകര്‍ന്ന് പ്രിയങ്ക ഗാന്ധിയുടെ കേരളയാത്ര…
കേരളത്തിലേത് തട്ടിപ്പിന്റെയും അഴിമതിയുടെയും സര്‍ക്കാര്‍ എന്ന് ആഞ്ഞടിച്ച പ്രിയങ്ക ഗാന്ധി, ഇന്ദിരാഗാന്ധിയുടെ ഗാംഭീര്യം അനുസ്മരിപ്പിച്ച പ്രസംഗം അണികളില്‍ ആവേശവും ആമോദവും നല്‍കുന്നതായിരുന്നു. വിവാദത്തിരയില്‍ അകപ്പെട്ടു കഴിയുമ്പോഴും എനിക്കിതൊന്നും അറിയില്ലാ എന്ന് ഒരു മുഖ്യമന്ത്രി പറഞ്ഞാല്‍, അങ്ങനെയൊരാള്‍ എങ്ങനെയാണ് ഒരു മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ യോഗ്യന്‍. പ്രളയദുരിതകാലത്തെ കോടികളുടെ അഴിമതിയും, സമുദ്രകരാറും, സ്വര്‍ണ്ണകടത്തും തുടങ്ങിയവ പരാമര്‍ശിച്ചുകൊണ്ടുള്ള തീപാറും പ്രസംഗങ്ങളില്‍ കേരള ഭരണകൂടത്തെ നഖശിഖാന്തം വിമര്‍ശിക്കുന്നതായിരുന്നു. കൊല്ലം ജില്ലയിലെ ആദ്യ സമ്മേളനം കരുനാഗപ്പള്ളി …
Read More »മറ്റൊരു താരത്തിനും കൈവരിക്കാൻ കഴിയാത്ത അപൂര്‍വ നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ…
ലോകകപ്പ് യോഗ്യത മത്സരത്തില്‍ ലെക്സംബര്‍ഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പോര്‍ച്ചുഗലിന് തകർപ്പൻ ജയം. മറ്റൊരു താരത്തിനും കൈവരിക്കാൻ കഴിയാത്ത അപൂര്‍വ നേട്ടത്തിന് ഉടമയായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. തിയാഗോ ജോട്ട (45+2), ക്രിസ്റ്റിയാനോ റൊണാള്‍ഡോ (50) ജാവോ പാലിഞ്ഞ (80) എന്നിവര്‍ പോര്‍ചുഗലിനായി ഗോള്‍ നേടി. ജെര്‍സണ്‍ റോഡിഗ്രസ് (30) ലെക്സംബര്‍ഗിനായി ആശ്വാസ ഗോള്‍ നേടി. അതേസമയം, 2004ല്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം എല്ലാ വര്‍ഷവും തുടര്‍ച്ചയായി രാജ്യത്തിനായി ഗോള്‍ …
Read More »കൊവിഡ് വ്യാപനത്തിനിടയിലും മഥുരയില്‍ ആയിരങ്ങളുടെ ഹോളി ആഘോഷം…
ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ കൊവിഡ് വ്യാപനം ഗുരുതരമായ സ്ഥിതിയിലേക്കുയരുമ്ബോഴും തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഹോളി ആഘോഷം തകൃതിയായി നടക്കുന്നു. വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിലെ നൂറുകണക്കിനു പേര്‍ പങ്കെടുത്ത ഹോളി ആഘോഷത്തിന്റെ വീഡിയോ വൈറലായതിനു തൊട്ടുപിന്നാലെയാണ് യുപിയിലെത്തന്നെ മറ്റൊരു ക്ഷേത്രത്തിലെ ആഘോഷത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടത്. മഥുരയിലെ ദൗജി ക്ഷേത്രത്തിലാണ് ഹോളി ആഘോഷക്കാര്‍ കഴിഞ്ഞ ദിവസം ഒത്തുകൂടിയത്. കൃത്യമായ എണ്ണം അറിയില്ലെങ്കിലും ആയിരങ്ങള്‍ ഒത്തുകൂടിയെന്നാണ് മാധ്യമ റിപോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. …
Read More »പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും ; ലിങ്ക് ചെയ്യാത്തവര്‍ക്ക് 1000 രൂപ പിഴ…
ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കേണ്ട സമയ പരിധി ഇന്ന് അവസാനിക്കും. ഇനിയും ബന്ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇന്നത്തേതിനുള്ളില്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ നാളെ മുതല്‍ 1000 രൂപ പിഴ ഒടുക്കേണ്ടതായി വരും. ആദ്യം പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31, 2017 ആയിരുന്നു. വൈറസ് ചോര്‍ന്നത് ലാബില്‍ നിന്നല്ല; വവ്വാലുകളില്‍ നിന്നെന്ന് ഡബ്ലു.എച്ച്.ഒ…Read more പിന്നീട് ഈ തീയതി …
Read More »മാഞ്ചെസ്റ്റര്‍ സിറ്റി ലെജന്റ് സെര്‍ജിയോ അഗ്യൂറോ സിറ്റി വിടുന്നു; താരത്തെ ലക്ഷ്യമിട്ട് മൂന്ന് വമ്ബൻ ക്ലബ്ബുകൾ…
അര്‍ജന്റീനന്‍ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ നീണ്ട 10 വര്‍ഷത്തിനു ശേഷം മാഞ്ചസ്റ്റര്‍ സിറ്റി വിടുന്നു. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി പുറത്തിരുന്ന അഗ്യൂറോ അടുത്തിടെയാണ് കളി വീണ്ടും ആരംഭിച്ചത്. കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന താരത്തെ റാഞ്ചാന്‍ ഇതിനോടകം തന്നെ മൂന്നു പ്രമുഖ ക്ലബ്ബുകള്‍ രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്. ബാഴ്‌സലോണ, യുവന്റസ്, പി എസ് ജി തുടങ്ങിയ യൂറോപ്യന്‍ വമ്ബന്മാരാണ് താരത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. നീണ്ട 10 വര്‍ഷത്തെ മാഞ്ചസ്റ്റര്‍ ജീവിതമാണ് …
Read More »വൈറസ് ചോര്‍ന്നത് ലാബില്‍ നിന്നല്ല; വവ്വാലുകളില്‍ നിന്നെന്ന് ഡബ്ലു.എച്ച്.ഒ
കൊറോണ വൈറസ് വവ്വാലുകളില്‍ നിന്നാകാം മനുഷ്യരിലേയ്ക്ക് പകര്‍ന്നിട്ടുണ്ടാകുകയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ)- ചൈന സംയുക്ത പഠന റിപ്പോർട്ട് പുറത്ത്. വുഹാനിലെ ലാബില്‍ നിന്ന് വൈറസ് ചോര്‍ന്നെന്ന വ്യാപക പ്രചാരണം അടിസ്ഥാന രഹിതമെന്ന് പഠനം വ്യക്തമാക്കുന്നു. ലാബില്‍ നിന്നുള്ള വൈറസ് ചോര്‍ച്ച തീര്‍ത്തും സാധ്യതയില്ലാത്തത് ആണെന്ന് പഠനം പറയുന്നു. ഏപ്രില്‍ ഒന്നാം തീയതി മുതല്‍ വിമാനയാത്ര നിരക്ക് കൂടും…Read more കൊവിഡിന്റെ ഉത്ഭവത്തെ കുറിച്ചുള്ള ഇക്കാര്യം വാര്‍ത്താ ഏജന്‍സിയായ എപി ആണ് …
Read More »കലാഭവന്‍ ഷാജോണ്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു ; വാർത്തകൾക്കുള്ളിലെ സത്യം തുറന്നു പറഞ്ഞ് ഷാജോൺ…
താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച് പ്രമുഖ നടനും സംവിധായകനുമായ കലാഭവന്‍ ഷാജോണ്‍. ഇലക്ഷന്‍ സമയങ്ങളില്‍ കണ്ടവരുന്ന വ്യാജ വാര്‍ത്തകളില്‍ ആരും വിശ്വസിക്കരുതെന്നും ഷാജോണ്‍ അഭ്യര്‍ഥിച്ചു. “കലാഭവന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നു” എന്ന തലക്കെട്ടോടെ അദ്ദേഹത്തിന്റെ കുടുംബ ചിത്രവും ചേര്‍ത്ത് പ്രചരിപ്പിക്കപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം “ഞാന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല ! ഇലക്ഷന്‍ സമയങ്ങളില്‍ കണ്ടുവരുന്ന വ്യാജ …
Read More »