Breaking News

ഭക്ഷണത്തിന്റെ രുചിയും കൂടും, വിഷാദവും അകലും; കറുവയിലയുടെ ഗുണങ്ങൾ വിശദമാക്കി ആരോഗ്യ വിദഗ്ധർ

ഭക്ഷണത്തിന് രുചി കൂട്ടാൻ ഉപയോഗിക്കുന്ന കറുവയിലയ്ക്ക്‌ വിഷാദ രോഗത്തിൽ നിന്ന് മുക്തി നൽകാൻ കഴിയുമെന്ന് ഗവേഷകർ.

ഉണക്കി എടുക്കുന്ന കറുവയില, ദഹനപ്രശ്നങ്ങളെ ഇല്ലാതാക്കുന്നതോടൊപ്പം ചർമത്തിന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. ഉണക്കി സൂക്ഷിക്കുന്ന കറുവയില കത്തിച്ച് അതിന്റെ പുക ശ്വസിക്കുമ്പോൾ നാഡീ സംവിധാനങ്ങൾ ശാന്തമാവുകയും, മനസ്സിന് ഉണർവ് നൽകുകയും ചെയ്യുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ. ഇതിലെ എസ്സൻഷ്യൽ ഓയിലുകൾ മനസ്സിനെ ശാന്തമാക്കി, ഉത്കണ്ഠ, സമ്മർദ്ദം എന്നിവയെല്ലാം ഒഴിവാക്കുന്നു.

ആന്റി ഓക്സിഡന്റുകൾ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾക്കൊപ്പം സാപോനിൻസിന്റെ സാന്നിധ്യവും അടങ്ങിയിരിക്കുന്നതിനാൽ, അതിവേഗം മുറിവ് ഉണക്കാനും കറുവയിലക്ക്‌ കഴിവുണ്ട്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …