Breaking News

കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കി​യി​രു​ന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കി​യ​ത് ച​രി​ത്ര ന​ട​പ​ടിയെന്ന് ക​ര​സേ​ന മേ​ധാ​വി..!

ജ​മ്മു​കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കി​യി​രു​ന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കി​യ​ത് ച​രി​ത്ര​പ​ര​മാ​യ ന​ട​പ​ടി​യാ​യി​രു​ന്നെ​ന്ന് ക​ര​സേ​ന മേ​ധാ​വി. ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കി​യ​തി​ലൂ​ടെ ജ​മ്മു​കാ​ഷ്മീ​രി​നെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു.

അ​യ​ല്‍ രാ​ജ്യ​ത്തി​ന്‍റെ നി​ഴ​ല്‍ യു​ദ്ധം ഇ​തോ​ടെ ത​ട​സ​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. ജമ്മു കശ്മീരില്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളത് പോലെ സാധാരണ ജീവിതം ഉറപ്പാക്കുമെന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

സായുധസേനകള്‍ ഒരു കാരണവശാലും തീവ്രവാദത്തോട് സഹിഷ്ണുത കാണിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പുതുതായി സ്ഥാനമേറ്റെടുത്ത കരസേനാ മേധാവി വ്യക്തമാക്കി.

ഡല്‍ഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ നടന്ന എഴുപത്തിരണ്ടാമത് കരസേനാ ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …