Breaking News

അതിതീവ്ര ന്യൂനമര്‍ദ്ദം വൈകീട്ടോടെ ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത ; കനത്ത ജാഗ്രതാ നിര്‍ദ്ദേശം..

ഒഡീഷയിലും ബംഗാള്‍ ഉള്‍ക്കടലിലും അംഫാന്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകീട്ടോടെ തീവ്ര ചുഴലിക്കാറ്റായി ആഞ്ഞടിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ഇതോടെ ബംഗാളിലും ഒഡീഷയിലും 12 തീരപ്രദേശ ജില്ലകളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശത്തുള്ളവരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് കാലാവസ്ഥാ കേന്ദ്രം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനെതുടര്‍ന്ന് എറണാകുളം,

ഇടുക്കി,തൃശൂര്‍,ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ ആലപ്പുഴ,എറണാകുളം,ഇടുക്കി,തൃശൂര്‍,ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍,

ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അംഫാന്‍ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …