സംസ്ഥാനത്ത് പ്രചാരണം കൊഴുപ്പിക്കാന്‍ പ്രിയങ്കഗാന്ധി നാളെയെത്തും. കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനൊപ്പം റോഡ് ഷോയോടു കൂടിയാണ് പ്രചാരണ പരിപാടികള്‍ തുടങ്ങുന്നത്. ദേശീയ പാത 66ല്‍ ചേപ്പാട് നിന്നും ആരംഭിക്കുന്ന റോഡ് ഷോ കായംകുളം മണ്ഡല അതിര്‍ത്തിയായ ഓച്ചിറ വരെ നീളും. തുടര്‍ന്ന് കൊല്ലം തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ത്ഥികളള്‍ക്കായി പ്രിയങ്ക പ്രചാരണം നടത്തും. ബുധനാഴ്ച്ച കോട്ടയം, എറണാകുളം തൃശൂര്‍ ജില്ലകളിലും പ്രിയങ്ക പര്യടനം നടത്തും.
Read More »ഏപ്രില്‍ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം നാളെ മുതല്‍…
ഏപ്രില്‍ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം നാളെ മുതല്‍ പുനരാരംഭിക്കും. ഇതുസംബന്ധിച്ച് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവിറക്കി. ഭക്ഷ്യകിറ്റ് വിതരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച സര്‍ക്കാരിന് കോടതിയില്‍ നിന്നും അനുകൂല ഉത്തരവുണ്ടായിരുന്നു. ഇതോടെയാണ് ഏപ്രില്‍ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം നാളെ മുതല്‍ പുനരാരംഭിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവിറക്കിയത്. പ്രതിപക്ഷ നേതാവിന്റെ പരാതി പരിഗണിച്ചാണ് ഭക്ഷ്യകിറ്റ് വിതരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. എന്നാല്‍ അരി വിതരണം തുടരണമെന്ന …
Read More »വെള്ളക്കര കുടിശ്ശിക ഉള്ള ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; സാധാരണക്കാരായ ഉപഭോക്താക്കളുടെ കുടിവെള്ളം വിഛേദിക്കുന്നതിന് പകരം കുടിശ്ശിക തവണകളായി അടക്കാന്‍ ഉത്തരവ്…
വെള്ളക്കര കുടിശ്ശിക ഉള്ള ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. സാധാരണക്കാരായ ഉപഭോക്താക്കളുടെ കുടിവെള്ളം വിഛേദിക്കുന്നതിന് പകരം, കുടിശ്ശിക തവണകളായി അടയ്ക്കാന്‍ ഉത്തരവ്. ഇതനുസരിച്ച് പണവുമായി ഉപഭോക്താക്കള്‍ ഓഫീസിലെത്തിയാല്‍ കുടിശ്ശികയുണ്ടെന്ന് പറഞ്ഞ് മുഴുവന്‍ തുകയും അടയ്ക്കാതെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മടക്കി അയക്കാൻ പാടില്ല. ഇത്തരത്തില്‍ പെരുമാറിയാല്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ജല അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു. മാര്‍ച്ച് 24 ന് അഡീഷണല്‍ ചീഫ് സെക്രടെറിയുടെ ചേമ്ബറില്‍ നടന്ന മീറ്റിംഗിലാണ് …
Read More »സംസ്ഥാനത്ത് ഇന്ന് 1549 പേർക്ക കോവിഡ്; 11 മരണം ;1337 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4590 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1897 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് കണ്ണൂര്‍ 249 എറണാകുളം 184 കോഴിക്കോട് 184 തിരുവനന്തപുരം …
Read More »ദിവസവും മത്തി കഴിച്ചാല്‍ നിങ്ങളിലുണ്ടാകുന്ന മാറ്റം അറിയാമോ…??
നമ്മുടെ നാട്ടില്‍ ഏറെ ലഭ്യമായ ഒരു മത്സ്യമാണ് മത്തി. കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും മത്തിയുടെ ഗുണങ്ങള്‍ ഏറെയാണ്. മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ ചെറുക്കാന്‍ പറ്റിയ മരുന്നാണ്. ഈ ആസിഡ് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായകമാണ്. ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും മത്തിയേക്കാള്‍ മികച്ച ഭക്ഷണം മറ്റൊന്നില്ലന്നാണ് ഗവേഷകര്‍ പറയുന്നത്. ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം …
Read More »മക്കൾക്കും ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും വിഷം നല്‍കി യുവതി ബന്ധുവിനൊപ്പം ഒളിച്ചോടി; നാല് പേരുടെ നില ഗുരുതരം…
ഭര്‍ത്താവും മക്കളുമുള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കി യുവതി ബന്ധുവായ യുവാവിനൊപ്പം ഒളിച്ചോടി. മദ്ധ്യപ്രദേശിലെ ഭിന്ദ് സ്വദേശിയായ മുപ്പതിയാറുകാരിയാണ് കുടുംബത്തിലെ ഏഴ് പേര്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം കാമുകനൊപ്പം പോയത്. ശനിയാഴ്ചയായിരുന്നു സംഭവം. യുവതിയുടെ ഭര്‍ത്താവിന്റെയും, മക്കളുടെയും, ഭര്‍തൃസഹോദരന്റെയും നില ഗുരുതരമായി തുടരുകയാണ്. യുവതിയുടെ ആദ്യ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. തുടര്‍ന്ന് അയാളുടെ ഇളയ സഹോദരനായ ചോട്ടു ഖാനുമായി ബന്ധുക്കള്‍ ഇവരുടെ വിവാഹം നടത്തുകയായിരുന്നു. എന്നാല്‍ …
Read More »സംസ്ഥാനത്ത് എസ് എസ് എല്‍ സി ഹോള്‍ടിക്കറ്റുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും…
സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കുള്ള ഹോള്‍ടിക്കറ്റുകള്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. ഇതിനായി ഹോള്‍ടിക്കറ്റുകള്‍ അതത് സ്കൂളുകളില്‍ എത്തിച്ചതായി അധികൃതര്‍ അറിയിച്ചു. ഇവ സ്കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഒപ്പിട്ട് ആകും വിതരണം ചെയ്യുക. അതേസമയം, ഏപ്രില്‍ 8നു തുടങ്ങുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകളും ജില്ലകളില്‍ എത്തി. ചോദ്യപേപ്പറുകള്‍ തരംതിരിച്ച ശേഷം ട്രഷറി, ബാങ്ക് ലോക്കറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
Read More »55കാരിയെ മന്ത്രവാദത്തിന്‍റെ പേരില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി…
റാഞ്ചിയിലെ ലാപുങ് പ്രദേശത്ത് മന്ത്രവാദം നടത്തുന്നതായി സംശയിച്ച് അന്‍പത്തിയഞ്ചുകാരിയെ നാട്ടുകാര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതായ് റിപ്പോർട്ട്. ശനിയാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. കൊലയാളികള്‍ കൊലപാതകം ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസിന് വിവരം ലഭിക്കുകയും സംഭവസ്ഥലത്തെത്തി 3 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരെ ചോദ്യം ചെയ്തു വരുന്നതായി പോലീസ് അറിയിച്ചു. സ്ത്രീയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. 1990 മുതല്‍ 2000 വരെ ജാര്‍ഖണ്ഡില്‍ അഞ്ഞൂറ്റിഇരുപത്തിരണ്ട് സ്ത്രീകളെ മന്ത്രവാദത്തിന്‍റെ പേരില്‍ ക്രൂരമായി കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. …
Read More »രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; 291 മരണം; പുതുതായി 68,020 പേര്‍ക്ക് രോഗം…
രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 291 മരണവും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒക്ടോബറിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. 5,21,808 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മരണസംഖ്യ 1,61,843 ആയി ഉയരുകയും ചെയ്തു. 1,13,55,993 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,20,39,644 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6,05,30,435 …
Read More »ദുഃഖവെളളിക്കും ഈസ്‌റ്ററിനും ട്രഷറി പ്രവര്‍ത്തിക്കും…
സംസ്ഥാനത്ത് ദുഖവെളളി, ഈസ്‌റ്റര്‍ പൊതു അവധി ദിവസങ്ങളായ ഏപ്രില്‍ രണ്ടിനും, നാലിനും ട്രഷറികള്‍ പ്രവര്‍ത്തിക്കും. പുതുക്കിയ ശമ്ബളവും ആനുകൂല്യങ്ങളും നല്‍കുന്നതിനാണ് ഈ ക്രമീകരണം. സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന ദിനമായ മാര്‍ച്ച് 31നും ട്രഷറി പ്രവര്‍ത്തിക്കും. ഇന്നുമുതല്‍ ബാങ്കുകളില്‍ പണമിടപാടിന് സാദ്ധ്യമല്ലെങ്കിലും ട്രഷറികള്‍ പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും ഇന്നുമുതലാണ് വിതരണം ചെയ്യുക. മാര്‍ച്ച് മാസത്തിലെ 1500ഉം ഏപ്രിലിലെ 1600 ചേര്‍ത്ത് 3100 രൂപയാകും ലഭിക്കുക. ഏപ്രില്‍ …
Read More »