Breaking News

മക്കൾക്കും ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും വിഷം നല്‍കി യുവതി ബന്ധുവിനൊപ്പം ഒളിച്ചോടി; നാല് പേരുടെ നില ഗുരുതരം…

ഭര്‍ത്താവും മക്കളുമുള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കി യുവതി ബന്ധുവായ യുവാവിനൊപ്പം ഒളിച്ചോടി. മദ്ധ്യപ്രദേശിലെ ഭിന്ദ് സ്വദേശിയായ മുപ്പതിയാറുകാരിയാണ്

കുടുംബത്തിലെ ഏഴ് പേര്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം കാമുകനൊപ്പം പോയത്.  ശനിയാഴ്ചയായിരുന്നു സംഭവം. യുവതിയുടെ ഭര്‍ത്താവിന്റെയും, മക്കളുടെയും, ഭര്‍തൃസഹോദരന്റെയും നില ഗുരുതരമായി തുടരുകയാണ്.

യുവതിയുടെ ആദ്യ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. തുടര്‍ന്ന് അയാളുടെ ഇളയ സഹോദരനായ ചോട്ടു ഖാനുമായി ബന്ധുക്കള്‍ ഇവരുടെ വിവാഹം നടത്തുകയായിരുന്നു.

എന്നാല്‍ മുപ്പത്തിയാറുകാരി ചോട്ടു ഖാന്റെ സഹോദരി ഭര്‍ത്താവ് ലോഖന്‍ ഖാന്‍ എന്നായാളുമായി പ്രണയത്തിലാവുകയായിരുന്നു.

ഈ ബന്ധത്തെച്ചൊല്ലി കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ശനിയാഴ്ച ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് രണ്ട് മക്കള്‍, ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, സഹോദരന്‍, സഹോദര ഭാര്യ എന്നിവര്‍ക്ക് നല്‍കിയ ശേഷം യുവതി ഒളിച്ചോടുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …