ഉത്തര്‍പ്രദേശിലെ ബല്‍റാംപുരില്‍ വീട്ടിനുള്ളില്‍ മാധ്യമപ്രവര്‍ത്തകനും സുഹൃത്തും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ രാകേഷ് സിങ്, സുഹൃത്ത് പിന്റു സാഹു എന്നിവരെയാണ് അതിഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. അക്രമികള്‍ ഇരുവരെയും മുറിയില്‍ പൂട്ടിയിട്ട് തീകൊളുത്തിയ ശേഷം രക്ഷപ്പെട്ടെന്നാണ് പോലീസ് കരുതുന്നത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. വീട്ടിലെ മറ്റിടങ്ങളിലൊന്നും തീ പിടിച്ചതിന്റെ ലക്ഷണങ്ങളില്ല. ഫൊറന്‍സിക് വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. ഇരുവരെയും ലഖ്നൗവിലെ …
Read More »ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് കൂടുതല്‍ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍
ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഓല, ഊബര്‍ തുടങ്ങിയ ടാക്‌സി കമ്ബനികള്‍ക്കാണ് ഈ നിയന്ത്രണങ്ങള്‍ ബാധകമാവുക. നിര്‍ദേശങ്ങള്‍ തെറ്റിച്ചാല്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്ബനികള്‍ വന്‍തുക പിഴ നല്‍കേണ്ടി വരും. ടാക്‌സി നിരക്ക്, ഡ്രൈവര്‍മാരുടെ പ്രവര്‍ത്തന സമയം നിരക്ക് നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് നിയന്ത്രണങ്ങള്‍. പുതിയ നിര്‍ദേശം അനുസരിച്ച് ഓണ്‍ലൈന്‍ ടാക്‌സി കമ്ബനികളുടെ യാത്രാ നിരക്ക് വര്‍ധനവ് പൂര്‍ണമായും ഇനി സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. നിയന്ത്രണങ്ങള്‍ എല്ലാം ഇനി …
Read More »”അന്നം തരുന്നവരെ കേള്‍ക്കാന്‍ സമയമില്ലേ”; കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പൂർണ്ണ പിന്തുണയുമായി ഹര്‍ഭജന്‍ സിങ്
കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളിലെ കർഷകർ രാജ്യതലസ്ഥാനത്തേക്ക് നടത്തുന്ന ‘ഡൽഹി ചലോ’ മാർച്ചിന് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. ട്വിറ്ററിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഹർഭജന്റെ ട്വിറ്റർ പോസ്റ്റ് ഇങ്ങനെ : ”കൃഷിക്കാരാണ് നമ്മുടെ ദാതാവ്. അന്നം തരുന്നവർക്ക് നമ്മൾ സമയം നൽകണം. അത് ന്യായമല്ലേ?. പൊലീസ് നടപടികളില്ലാതെ അവരെ കേൾക്കാനാകില്ലേ?. കർഷകരെ ദയവായി കേൾക്കൂ” -ഹർഭജൻ സിങ് ട്വിറ്ററിൽ കുറിച്ചു. കർഷകർ …
Read More »സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിയുന്നു; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് (ശനിയാഴ്ച) പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 360 രൂപയാണ്. ഇതോടെ പവന് 36,000 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,500 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യന്‍ രൂപ കരുത്താര്‍ജിച്ചതും ഡോളര്‍ വിലയിടിഞ്ഞതുമാണു ഇന്നു സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണു സംസ്ഥാനത്ത് ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം.
Read More »വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർക്ക്; പ്രഖ്യാപനം നടത്തിയത് നടന്‍ ദുല്‍ഖര്‍ സല്‍മാൻ…
വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം കേരള സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക്. പുരസ്‌കാര പ്രഖ്യാപനം നടത്തിയത് നടന്‍ ദുല്‍ഖര്‍ സല്‍മാനാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ദുല്‍ഖര്‍ പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. കേരളത്തിന് മാത്രമല്ല ഇന്ത്യയ്ക്ക് തന്നെ അഭിമാനമാണ് ശൈലജ ടീച്ചറിന്റെ പുരസ്‌കാരം എന്നും ദുല്‍ഖര്‍ പറഞ്ഞു. പുരസ്‌കാരം കോവിഡിനെതിരായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ മുതല്‍ ഫീല്‍ഡ് വര്‍ക്കര്‍മാര്‍വരെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് സമര്‍പ്പിക്കുന്നതായി ശൈലജ …
Read More »ഐഎസ്‌എല്‍ ; കൊൽക്കത്തൻ ഡാർബിയിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് മോഹൻ ബഗാന് തകർപ്പൻ ജയം…
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ കൊല്‍ക്കത്തന്‍ ഡാര്‍ബിയിൽ എടികെ മോഹന്‍ ബഗാന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിനെ മോഹന്‍ ബഗാന്‍ പരാജയപ്പെടുത്തിയത്. റോയ് കൃഷ്ണയും മന്‍വീര്‍ സിംഗുമാണ് എടികെ മോഹന്‍ ബഗാന് വേണ്ടി ഗോളടിച്ചത്. കളിയുടെ 50ആം മിനുട്ടിലാണ് റോയ് കൃഷ്ണയിലൂടെ എടികെ മോഹന്‍ ബഗാന്‍ ലീഡ് നേടിയത്. മാറ്റി സ്റ്റെയിന്മാനിന്റെ ഡിഫ്ലെക്ഷന്‍ ഇടങ്കാല്‍ ഷോട്ടിലൂടെ ഈസ്റ്റ് ബംഗാളിന്റെ വലയിലേക്ക് അടിച്ച് കയറ്റുകയായിരുന്നു റോയ് കൃഷ്ണ. …
Read More »ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും സുരക്ഷിതമായ നഗരം ഇതാണ് !
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ എല്ലാ നഗരങ്ങളും സുരക്ഷിതമല്ല. ഡല്‍ഹിയെയും യുപിയെയും അപേക്ഷിച്ച് മുംബൈ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതമാണ്. എന്നിരുന്നാലും, ഏറ്റവും പുതിയ ഗവേഷണവും സര്‍വേയും കാണിക്കുന്നത് ഹൈദരാബാദ് യഥാര്‍ത്ഥത്തില്‍ നമ്മുടെ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് എന്നാണ്. ഒരുപക്ഷേ മറ്റെല്ലാ സംസ്ഥാന സര്‍ക്കാരുകളും തെലങ്കാന സര്‍ക്കാരില്‍ നിന്ന് ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. തെലങ്കാന ടുഡേയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഹൈദരാബാദില്‍ സ്ത്രീകള്‍ക്ക് അങ്ങേയറ്റം സുരക്ഷിതത്വം തോന്നുന്നു. ഭയം കൂടാതെ അവര്‍ക്ക് …
Read More »നിവാറിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം; വരുന്ന ദിവസങ്ങളിൽ ന്യൂനമർദം ശക്തിയാർജിക്കും; ബുർവി ചുഴലിക്കാറ്റായി മാറുമെന്ന് ആശങ്ക; അതീവ ജാഗ്രത…
നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം. ബുര്‍വി എന്ന പേരിലുള്ള ഈ ന്യൂനമര്‍ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 29 ന് ന്യൂനമര്‍ദം ശക്തമാകുമെന്നാണ് നിഗമനം. പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ തിങ്കളാഴ്ച മുതല്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസം വീശിയടിച്ച നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. മുന്‍ …
Read More »ഏറ്റവും വിലക്കുറവുള്ള 5ജി ഫോണായി മോട്ടോ ജി 5ജി ഇന്ത്യയിലേക്ക്..
ലെനോവോയുടെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ മോട്ടോറോള ഏറ്റവും വിലക്കുറവുള്ള 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോണ്‍ എന്ന പരസ്യവാചകത്തോടെയാണ് മോട്ടോ ജി 5ജി എത്തുന്നത്. യൂറോപ്യന്‍ വിപണിയില്‍ ജൂലായിലാണ് മോട്ടോ ജി 5ജി എത്തിയത്. ഈ മാസം 30-ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ലിപ്കാര്‍ട്ട് വെബ്സൈറ്റില്‍ ഒരുക്കിയിരിക്കുന്ന ഓണ്‍ലൈന്‍ ലോഞ്ചിലാണ് മോട്ടോ ജി 5ജി ഇന്ത്യയിലേക്ക് എത്തുന്നത്. 4 ജിബി റാമും 64 …
Read More »സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു ; പവന് ഇന്ന് കുറഞ്ഞത്…
രണ്ടുദിവസത്തെ കനത്ത വിലയിടിവിനും ഒരുദിവസത്തെ ഇടവേളയ്ക്കുംശേഷം സ്വര്‍ണവില വീണ്ടും കുറഞ്ഞു. വെള്ളിയാഴ്ച പവന്റെ വില 80 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 36,360 രൂപയിലാണ് സംസ്ഥാനത്ത് സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4545 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 720 രൂപ ഇടിഞ്ഞതിനു പിന്നാലെ ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു.
Read More »