Breaking News

ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് കൂടുതല്‍ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍

ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഓല, ഊബര്‍ തുടങ്ങിയ ടാക്‌സി കമ്ബനികള്‍ക്കാണ് ഈ നിയന്ത്രണങ്ങള്‍ ബാധകമാവുക.

നിര്‍ദേശങ്ങള്‍ തെറ്റിച്ചാല്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്ബനികള്‍ വന്‍തുക പിഴ നല്‍കേണ്ടി വരും. ടാക്‌സി നിരക്ക്, ഡ്രൈവര്‍മാരുടെ പ്രവര്‍ത്തന സമയം നിരക്ക് നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് നിയന്ത്രണങ്ങള്‍.

പുതിയ നിര്‍ദേശം അനുസരിച്ച്‌ ഓണ്‍ലൈന്‍ ടാക്‌സി കമ്ബനികളുടെ യാത്രാ നിരക്ക് വര്‍ധനവ് പൂര്‍ണമായും ഇനി സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും.

നിയന്ത്രണങ്ങള്‍ എല്ലാം ഇനി 2020-ലെ മോട്ടോര്‍ വാഹന നിയമപ്രകാരമായിരിയ്ക്കും. അടിസ്ഥാന നിരക്കില്‍ നിന്ന് നിശ്ചിത ഇടവേള ഇല്ലാതെ ഒന്നരമടങ്ങില്‍ അധികം ഉയര്‍ത്താനാകില്ല. അടിയ്ക്കടിയുള്ള നിരക്ക് വര്‍ധന ഇനി സാധ്യമാകില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …