കല്‍പ്പറ്റ: വനിതാ പ്രീമിയർ ലീഗ് ട്വന്‍റി-20 ക്രിക്കറ്റ് താരലേലത്തില്‍ കേരളത്തിന്‍റെ അഭിമാനമായി വയനാട്ടുകാരി. മാനന്തവാടി ചോയിമൂല സ്വദേശി മിന്നു മണിയെയാണ് 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. വനിതാ ഐപിഎല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് മിന്നു മണി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നിവരും മിന്നുവിനായി മത്സരരംഗത്തുണ്ടായിരുന്നു. ഒടുവിൽ 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. നിലവിൽ ഇന്‍റർ സോൺ വനിതാ ക്രിക്കറ്റിൽ സൗത്ത് സോൺ …
Read More »കിണറ്റില്‍ നിന്ന് കണ്ടെത്തിയ പുതിയ മീനിന് ‘പൊതുജനം’ എന്ന് പേരിട്ട് ഗവേഷകർ
പത്തനംതിട്ട: പുറംലോകമറിയാന്‍ ജനങ്ങള്‍ വഴിയൊരുക്കിയതിനാൽ ശാസ്ത്രജ്ഞർ പുതിയ മത്സ്യത്തിന് ‘പൊതുജനം’ എന്ന് പേരിട്ടു. പൊതുജന സഹകരണം ഇല്ലായിരുന്നുവെങ്കിൽ, അത്തരമൊരു ഭൂഗർഭ മത്സ്യം ഉണ്ടെന്ന് അറിയുമായിരുന്നില്ല. കേരളത്തിലെ ശാസ്ത്രീയ അവബോധത്തിന്‍റെ പ്രതീകമായി ഇത് ഇനി ജന്തുശാസ്ത്രലോകത്ത് അറിയപ്പെടും. 2020 ഡിസംബർ ഒന്നിന് മല്ലപ്പള്ളി ചരിവുപുരയിടത്തില്‍ പ്രദീപ് തമ്പിയുടെ കിണറ്റിൽ നിന്നാണ് മത്സ്യത്തെ കണ്ടെത്തിയത്. ഗവേഷകർ ഇതിന് ഹോറാഗ്ലാനിസ് പോപ്പുലി എന്നാണ് പേരിട്ടത്. പോപ്പുലി എന്ന വാക്കിന് ലാറ്റിന്‍ ഭാഷയില്‍ ജനങ്ങള്‍ എന്നാണര്‍ഥം. …
Read More »ഡയാലിസിസ് സെന്ററിനായി രാഹുല്‍ ഗാന്ധി അയച്ച ഉപകരണങ്ങള്‍ തിരിച്ചയച്ചു; സംഭവത്തിൽ അന്വേഷണം
കൽപറ്റ: തന്‍റെ നിയോജകമണ്ഡലത്തിൽ ഡയാലിസിസ് സെന്‍റർ തുടങ്ങാൻ രാഹുൽ ഗാന്ധി അയച്ച ഉപകരണങ്ങൾ ആശുപത്രിയിൽ ഇറക്കാൻ അനുമതി നൽകാതെ ഉദ്യോഗസ്ഥർ തിരികെ അയച്ചെന്ന് ആരോപണം. വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റ് തുടങ്ങാനുള്ള ശ്രമമാണ് മതിയായ സൗകര്യമില്ലെന്ന് പറഞ്ഞ് മെഡിക്കൽ ഓഫീസറും ജീവനക്കാരും തിരിച്ചയച്ചത്. കൂടിയാലോചിക്കാതെ 35 ലക്ഷം രൂപയുടെ ഉപകരണങ്ങൾ തിരികെ നൽകിയ സംഭവത്തിൽ ബ്ലോക്ക് പഞ്ചായത്ത് അന്വേഷണം പ്രഖ്യാപിച്ചു. റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കുമെന്നും ഭരണസമിതി …
Read More »ഉയർന്ന് സിഎൻജി വിലയും; മൂന്ന് മാസത്തിനിടെ എട്ട് രൂപയുടെ വർദ്ധന
കൊച്ചി: പെട്രോൾ, ഡീസൽ വിലവർദ്ധനവ് ചർച്ചയാകുമ്പോൾ ആരും കാണാതെ പോവുകയാണ് സിഎൻജിയുടെ വില വർദ്ധനവ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് രൂപയാണ് സിഎൻജിക്ക് വർദ്ധിപ്പിച്ചത്. പ്രകൃതി സൗഹൃദ ഇന്ധനം, പെട്രോളിനേയും ഡീസലിനേയും കാൾ വിലകുറവ്, ഇതെല്ലാം സിഎൻജിയെ ആകർഷകമാക്കി. എന്നാൽ സി.എൻ.ജി വാഹനങ്ങൾ വാങ്ങിയവരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. സി.എൻ.ജി ഓട്ടോ വാങ്ങുന്ന സമയത്ത് സി.എൻ.ജി വില കിലോയ്ക്ക് 45 രൂപയായിരുന്നു, മൂന്ന് മാസം മുമ്പ് കിലോയ്ക്ക് 83 രൂപയായിരുന്നത് ഇപ്പോൾ …
Read More »‘കാന്താര’ ഗാന വിവാദ കേസ്; പൃഥ്വിരാജിനെയും സംഗീതസംവിധായകനെയും ചോദ്യം ചെയ്യും
കോഴിക്കോട്: കാന്താര എന്ന സിനിമയിൽ പകർപ്പവകാശം ലംഘിച്ചാണ് വരാഹരൂപം എന്ന ഗാനം ഉൾപ്പെടുത്തിയതെന്ന കേസിൽ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥിനെ ചോദ്യം ചെയ്യും. കേസിൽ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കഴിഞ്ഞ രണ്ട് ദിവസമായി ഋഷഭ് ഷെട്ടിയെയും നിർമാതാവ് വിജയ് കിരഗണ്ടൂരിനെയും കോഴിക്കോട് ടൗൺ പൊലീസ് ചോദ്യം ചെയ്തിരുന്നു. തിങ്കളാഴ്ച രണ്ട് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിൽ പകർപ്പവകാശം ലംഘിച്ചിട്ടില്ലെന്നും വരാഹരൂപം എന്ന ഗാനം തങ്ങളുടെ …
Read More »സാക്ഷരതാ മിഷന് 4 കോടി അനുവദിച്ച് സർക്കാർ; മുഴുവൻ തുകയും നൽകിയെന്ന് ധനവകുപ്പ്
തിരുവനന്തപുരം: മാസങ്ങളായി ശമ്പള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് പ്രേരക്മാർ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നതിനിടെ സാക്ഷരതാ മിഷന് സർക്കാർ 4 കോടി രൂപ അനുവദിച്ചു. ഇതോടെ മിഷന് നൽകാനുള്ള മുഴുവൻ തുകയും നൽകിയെന്നാണ് ധനവകുപ്പ് പറയുന്നത്. അതേസമയം, മതിയായ ഫണ്ട് കണ്ടെത്താതെ പ്രേരകുമാരുടെ ശമ്പളം അഞ്ചിരട്ടി കൂട്ടിയ സാക്ഷരതാ മിഷന്റെ നടപടിയാണ് കടുത്ത സാമ്പത്തിക ബാദ്ധ്യതയ്ക്ക് കാരണമായതെന്ന് വിവിധ സർക്കാർ വകുപ്പുകൾ വിലയിരുത്തി. ആറുമാസമായി ശമ്പളമില്ല, അതത് മാസത്തെ പ്രകടനം …
Read More »തീയിലകപ്പെട്ട് മൂർഖൻ; തലയിലൂടെ വെള്ളം ഒഴിച്ച് തണുപ്പിച്ച് അഗ്നിരക്ഷാ സേന
തൃശൂർ: തീയിലകപ്പെട്ട പാമ്പിനെ രക്ഷിച്ച് അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ. തിങ്കളാഴ്ച ഉച്ചയ്ക്ക് അവിണിശ്ശേരി ചൂലൂർ ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ തീപിടിച്ചപ്പോൾ തൃശൂർ ഫയർ സ്റ്റേഷനിൽ നിന്ന് തീ അണയ്ക്കാനെത്തിയപ്പോഴാണ് ഉദ്യോഗസ്ഥനായ പ്രജീഷ് പാമ്പിനെ രക്ഷിച്ചത്. തീ അണച്ച ശേഷം പ്രജീഷും സംഘവും യാദൃച്ഛികമായാണ് കനലുകൾക്കിടയിൽ ചൂടേറ്റ് പിടയുന്ന മൂർഖനെ കണ്ടത്. പാമ്പിനെ ഉടൻ തന്നെ തീക്കനലുകൾക്കിടയിൽനിന്നും നിന്ന് പുറത്തെടുത്ത് കുപ്പിയിൽ വെള്ളം നിറച്ച് തലയിൽ ഒഴിക്കുകയുമായിരുന്നു. കുറച്ചുനേരം വെള്ളം ഒഴിച്ച് …
Read More »കാമുകിക്ക് വാലൻ്റൈൻസ് ഡേ സമ്മാനം; ആടിനെ മോഷ്ടിച്ച് യുവാവ്, പിടികൂടി നാട്ടുകാർ
ചെന്നൈ: വാലന്‍റൈൻസ് ദിനത്തിൽ കാമുകിക്ക് സമ്മാനം നൽകാൻ പണം കണ്ടെത്താൻ ആടിനെ മോഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. വിഴുപുരം ജില്ലയിലെ മലയരശന്‍കുപ്പത്തിലാണ് സംഭവം. കോളേജ് വിദ്യാർത്ഥിയായ അരവിന്ദ് കുമാർ (20), സുഹൃത്ത് മോഹൻ (20) എന്നിവരാണ് ഗ്രാമത്തിലെ ഒരു കർഷകയുടെ വീട്ടിൽ നിന്ന് ആടിനെ മോഷ്ടിച്ചത്. പിന്നീട് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കർഷക ബഹളമുണ്ടാക്കിയതോടെ നാട്ടുകാർ യുവാക്കളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ കാമുകിക്ക് വാലന്‍റൈൻസ് ഡേ സമ്മാനം …
Read More »‘ഖേലോ ഇന്ത്യ’യിൽ വേദാന്ത് മാധവന് സ്വർണ നേട്ടം; സ്വന്തമാക്കിയത് 7 മെഡലുകൾ
മധ്യപ്രദേശ്: നടൻ ആർ മാധവന്‍റെ മകനും ദേശീയ നീന്തൽ താരവുമായ വേദാന്ത് മാധവന് 2023 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ മെഡൽ നേട്ടം. മധ്യപ്രദേശിൽ നടന്ന ഗെയിംസിൽ അഞ്ച് സ്വർണവും രണ്ട് വെള്ളിയും ഉൾപ്പെടെ ഏഴ് മെഡലുകൾ വേദാന്ത് നേടി. 100 മീറ്റർ, 200 മീറ്റർ, 1500 മീറ്റർ വിഭാഗങ്ങളിൽ സ്വർണം നേടിയ വേദാന്ത് 400 മീറ്റർ, 800 മീറ്റർ എന്നിവയിൽ വെള്ളി മെഡലുകൾ നേടി. മകന്‍റെ മെഡൽ നേട്ടത്തിന്‍റെ …
Read More »ഗബ്രിയേല ചുഴലിക്കാറ്റ്; ന്യൂസിലൻഡിൽ 5 മേഖലകളിൽ അടിയന്തരാവസ്ഥ
ഓക്ക് ലാൻഡ്: വൻ ചുഴലിക്കാറ്റിൽ നിന്ന് രക്ഷതേടി ന്യൂസിലൻഡ്. രാജ്യത്ത് ഇതുവരെ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചുഴലിക്കാറ്റ് ന്യൂസിലൻഡിന്‍റെ വടക്കൻ ഭാഗത്ത് വ്യാപക നാശനഷ്ടമാണുണ്ടാക്കിയത്. ഓക്ക് ലാൻഡ് ഉൾപ്പെടെ 5 പ്രദേശങ്ങളെ ചുഴലിക്കാറ്റും കനത്ത മഴയും സാരമായി ബാധിച്ചു. പ്രദേശത്തെ 58,000 വീടുകളിൽ വൈദ്യുതി മുടങ്ങി. നിരവധി വീടുകൾ തകർന്നു. ഔദ്യോഗിക കണക്കനുസരിച്ച് അമ്പതിനായിരത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യഥാർത്ഥ കണക്ക് അതിനേക്കാൾ വളരെ കൂടുതലായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. …
Read More »