ബോക്സോഫീസിൽ വേറിട്ട വിജയം കാഴ്ചവച്ച മലയാള ചിത്രം ‘മാളികപ്പുറം’ ഫെബ്രുവരി 15 മുതൽ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രം ആദ്യ രണ്ട് വാരാന്ത്യങ്ങളിൽ തന്നെ വൻ കളക്ഷൻ നേടിയിരുന്നു. ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ 50 കോടിയായിരുന്നു. കാവ്യ ഫിലിം കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണു, നീത പിന്‍റോ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. എഡിറ്റിംഗ് ഷമീർ …
Read More »ഫുട്ബോൾ താരം അട്സുവിനെ കണ്ടെത്തിയെന്ന വാർത്ത സ്ഥീരീകരിക്കാതെ ടർക്കിഷ് ക്ലബ് ഡയറക്ടർ
ഇസ്തംബുൾ: തുർക്കി ഭൂകമ്പത്തിൽ കാണാതായ ഘാന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അട്സുവിനെ (31) രക്ഷപ്പെടുത്തിയെന്ന വാർത്ത സ്ഥിരീകരിക്കാതെ തുർക്കി ക്ലബ് ഹറ്റൈസ്പോർ ഡയറക്ടർ. അട്സു എവിടെയാണെന്ന് വ്യക്തമായിട്ടില്ലെന്നും തിരച്ചിൽ തുടരുകയാണെന്നും ക്ലബ് ഡയറക്ടർ പറഞ്ഞു. തെരച്ചിലിൽ അട്സുവിനെ കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ക്ലബ്ബ് ഡയറക്ടറുടെ പ്രതികരണം.
Read More »ആശുപത്രികളിൽ സൗകര്യമില്ല; ഹെല്‍ത്ത് കാര്‍ഡ് എടുക്കാനാകാതെ പാചകത്തൊഴിലാളികള്‍
തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡ് എടുക്കാനാവാതെ പരമ്പരാഗത പാചകത്തൊഴിലാളികള്‍. സർക്കാർ ആശുപത്രികളിൽ കാർഡ് നൽകുന്നതിനുള്ള പരിശോധന നടത്താൻ സൗകര്യമില്ലെന്നാണ് പരാതി. കാർഡ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. രക്തപരിശോധന, ശാരീരിക പരിശോധന, ടൈഫോയ്ഡ്, മഞ്ഞപ്പിത്ത ലക്ഷണ പരിശോധനകൾ എന്നിവയാണ് ഹെൽത്ത് കാർഡ് നൽകുന്നതിനു ആരോഗ്യവകുപ്പ് അനുശാസിക്കുന്ന സർക്കുലറിലുള്ളത്. എന്നിരുന്നാലും, അവയിൽ പലതും പരിശോധിക്കാൻ ലാബുകൾ കണ്ടെത്തേണ്ട അവസ്ഥയിലാണ് പാചകതൊഴിലാളികൾ. സംസ്ഥാനത്തെ മിക്ക സർക്കാർ ആശുപത്രികളിലും ടൈഫോയ്ഡ് പരിശോധനയ്ക്ക് …
Read More »കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥികളുടെ സ്നേഹപ്രകടനം നിരോധിച്ച് സർക്കുലർ
കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടിയിലെ പൊതുസ്ഥലങ്ങളിൽ വിദ്യാർത്ഥികളുടെ സ്നേഹപ്രകടനം നിരോധിച്ച് സർക്കുലർ. വിദ്യാർത്ഥികളുടെ പെരുമാറ്റത്തെക്കുറിച്ച് കാമ്പസിനു പുറത്തുനിന്നടക്കം നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സർക്കുലർ പുറത്തിറക്കിയത്. കാമ്പസിനകത്തും പുറത്തും അമിതമായ സ്നേഹപ്രകടനം പാടില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഇത്തരം കാര്യങ്ങൾ മറ്റ് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നുവെന്നും അത് കാണുന്നവർക്ക് അലോസരമുണ്ടാക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
Read More »ഇന്ത്യ – റഷ്യ വ്യാപാരം; ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തില്ലെന്ന് യുഎസ്
ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തില്ലെന്ന് യുഎസ്. ഇരു രാജ്യങ്ങളുടെയും നയങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും, ഇന്ത്യയും യുഎസും അന്താരാഷ്ട്ര നിയമവും മറ്റും ഉയർത്തിപ്പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. പരമാധികാരത്തെയും പ്രാദേശിക ഏകീകരണത്തെയും ബഹുമാനിക്കുന്നുവെന്നും യുഎസ് അസിസ്റ്റന്‍റ് സ്റ്റേറ്റ് സെക്രട്ടറി കാരെൻ ഡോൺഫ്രൈഡ് പറഞ്ഞു. റഷ്യ-യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ഇന്ത്യ റഷ്യയുമായി വ്യാപാരം നടത്തുന്നത് രാജ്യത്തെ ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനാണെന്നും അക്രമത്തെ അപലപിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ …
Read More »പ്രതിപക്ഷ പ്രതിഷേധം; ചോദ്യോത്തരവേള റദ്ദാക്കി സഭ പിരിഞ്ഞു
തിരുവനന്തപുരം: ഇന്ധന സെസ് വർദ്ധനയെ തുടർന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ പിരിഞ്ഞു. ചോദ്യോത്തരവേള റദ്ദാക്കുകയും മറ്റ് നടപടികൾ വേഗത്തിലാക്കിയുമാണ് സഭ പിരിഞ്ഞത്. സഭ ആരംഭിച്ചതു മുതൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു. മുദ്രാവാക്യങ്ങളുമായാണ് പ്രതിപക്ഷം എത്തിയത്. സഭാനടപടികളുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കറെ അറിയിച്ചു. എന്നാൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ സ്പീക്കർ ചോദ്യോത്തരവേളയിൽ പ്രവേശിച്ചു. ഇതോടെ സ്പീക്കറുടെ ഡയസിനു മുന്നിൽ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം എത്തി. പ്രതിപക്ഷ …
Read More »പ്രതിപക്ഷ പ്രതിഷേധം; ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ സുരക്ഷ വർദ്ധിപ്പിച്ചു
തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ സുരക്ഷ വർദ്ധിപ്പിച്ചു. സംസ്ഥാന ബജറ്റിനെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷയൊരുക്കുന്നത്. കനത്ത സുരക്ഷയോടെയാണ് മന്ത്രി നിയമസഭയിലെത്തിയത്. ഇന്നലെ പല ജില്ലകളിലും നടന്ന പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ധനമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചത്. ഇന്ധന സെസ് കൂട്ടിയത് കുറയ്ക്കാനല്ലെന്ന് ധനമന്ത്രി പറഞ്ഞു. കുറയ്ക്കാനായിരുന്നെങ്കിൽ 5 രൂപ കൂട്ടിയിട്ട് 3 രൂപ കുറയ്ക്കാമായിരുന്നു. നിരക്ക് കൂട്ടിയത് ജനങ്ങൾക്ക് വേണ്ടിയാണ്. പ്രതിപക്ഷ സമരം കൊണ്ടല്ല …
Read More »ഓഡോ മീറ്ററില്‍ തിരിമറി; വാഹന ഡീലർക്ക് 1,03,000 രൂപ പിഴയിട്ട് എംവിഡി
കോട്ടക്കൽ: പല ഡീലർഷിപ്പുകളിലും ഉപയോക്താവിനു കൈമാറേണ്ട വാഹനം മീറ്റർ വിച്ഛേദിച്ച് ടെസ്റ്റ് ഡ്രൈവിനും മറ്റ് ഡിസ്പ്ലേകൾക്കായും കൊണ്ടുപോകാറുണ്ട്. അടുത്തിടെ കോട്ടയം ജില്ലയിലും പെരിന്തൽമണ്ണയിലും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനു കേസുകൾ രജിസ്റ്റർ ചെയ്യുകയും കനത്ത പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കോട്ടയ്ക്കൽ ഷോറൂമിൽ നിന്ന് കോഴിക്കോട് ഷോറൂമിലേക്ക് പോകുകയായിരുന്ന വാഹനം പിടികൂടി. വാഹനത്തിന്‍റെ ഓഡോമീറ്ററിൽ തിരിമറി നടന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാഹന …
Read More »സാമ്പത്തിക അസ്ഥിരത; 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി
യുഎസ് ടെക് ഭീമൻമാരുടെ പാത പിന്തുടർന്ന് 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി. സിഇഒ ബോബ് ഐഗറാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. കോവിഡിൻ്റെ മൂർദ്ധന്യാവസ്ഥയിൽ കൂടുതൽ നിയമനങ്ങൾ നടത്തിയ കമ്പനികൾ സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവ പിരിച്ചുവിടൽ പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകളുടെ ജീവിതത്തെയാണ് പ്രതികൂലമായി ബാധിച്ചത്. താൻ ഈ തീരുമാനത്തെ നിസ്സാരമായി എടുക്കുന്നില്ല. ലോകമെമ്പാടുമുള്ള ഞങ്ങളുടെ ജീവനക്കാരുടെ കഴിവുകളോടും …
Read More »വിവാദങ്ങൾ നിലനിൽക്കെ’പത്താനെ’ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ബോക്സ് ഓഫീസിൽ വിജയ കുതിപ്പ് തുടരുന്ന ഷാരൂഖ് ഖാൻ്റെ ‘പത്താനെ’ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനഗറിലെ ഐനോക്സ് റാം മുൻഷി ബാഗിൽ പത്താന്‍റെ ഹൗസ്ഫുൾ ഷോയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. പതിറ്റാണ്ടുകൾക്ക് ശേഷം ശ്രീനഗറിലെ തിയേറ്ററുകൾ ഹൗസ്ഫുൾ ആയെന്നും മോദി പറഞ്ഞു. കഴിഞ്ഞ ദിവസം ലോക്സഭയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം പത്താൻ്റെ വിജയത്തെക്കുറിച്ച് പ്രശംസിച്ചത്. പത്താനെതിരായ ബഹിഷ്കരണ ആഹ്വാനങ്ങളോടും പ്രതിഷേധങ്ങളോടും പ്രധാനമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. ബോളിവുഡ് താരങ്ങളെ കുറിച്ച് …
Read More »